Kozhikode News: കോഴിക്കോട് അങ്കണവാടി ജീവനക്കാരിക്ക് നേരെ ലൈംഗികാതിക്രമം; സിപിഎം പഞ്ചായത്ത് അംഗത്തിനെതിരെ പരാതി
Kozhikode Anganwadi Worker News: പ്രസാദ് ലൈംഗിക ഉദ്ദേശത്തോടുകൂടി കൈയിൽ കയറിപ്പിടിച്ചു എന്നാണ് യുവതി പരാതിയിൽ ഉന്നയിക്കുന്നത്.അങ്കണവാടിയിലെ മറ്റു ജീവനക്കാർ ഇല്ലാത്ത സമയത്തായിരുന്നു അതിക്രമം നടന്നത്. ആരോപണം ഉയർന്നതിന് പിന്നാലെ സിപിഎമ്മിൽ നിന്നും പ്രസാദിനെ പുറത്താക്കിയത് ആയാണ് നിലവിൽ ലഭിക്കുന്ന റിപ്പോർട്ട്..........

പ്രതീകാത്മക ചിത്രം
കോഴിക്കോട്: പെരുവയലിൽ അങ്കണവാടി ജീവനക്കാരിക്ക് നേരെ ലൈംഗികാതിക്രമം. സംഭവത്തിൽ പഞ്ചായത്ത് അംഗത്തിനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. കോഴിക്കോട് പെരുവയൽ പഞ്ചായത്ത് അംഗം എം എം പ്രസാദിനെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. പരാതിയെ തുടർന്ന് പ്രസാദിനെതിരെ കുന്ദമംഗലം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മെയ് ഏഴിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പെരുവയൽ പഞ്ചായത്തിലെ പഞ്ചായത്ത് അംഗമായ പ്രസാദ് ലൈംഗിക ഉദ്ദേശത്തോടുകൂടി കൈയിൽ കയറിപ്പിടിച്ചു എന്നാണ് യുവതി പരാതിയിൽ ഉന്നയിക്കുന്നത്.അങ്കണവാടിയിലെ മറ്റു ജീവനക്കാർ ഇല്ലാത്ത സമയത്തായിരുന്നു അതിക്രമം നടന്നത്. ആരോപണം ഉയർന്നതിന് പിന്നാലെ സിപിഎമ്മിൽ നിന്നും പ്രസാദിനെ പുറത്താക്കിയത് ആയാണ് നിലവിൽ ലഭിക്കുന്ന റിപ്പോർട്ട്.
ALSO READ:കൊച്ചിയിൽ മോഡലിങ്ങിന്റെ മറവിൽ മനുഷ്യക്കടത്തും പീഡനവും; രണ്ട് യുവതികൾ അറസ്റ്റിൽ
അതേസമയം യുവതിയുടെ പരാതിയിൽ പ്രസാദിനെതിരെ സ്ത്രീകൾക്ക് നേരെയുള്ള ലൈംഗികാതിക്രമം, അശ്ലീല ചുവയോടെ സംസാരിക്കുക, തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. സംഭവത്തിന് പിന്നാലെ പ്രസാദ് ഒളിവിൽ പോയതായാണ് വിവരം. കുന്നമംഗലം ഏരിയ കമ്മിറ്റി അംഗം പൂവാട്ടുപറമ്പ് ലോക്കൽ കമ്മിറ്റി അംഗം എന്നീ ചുമതലകളാണ് പ്രസാദ് വഹിച്ചിരുന്നത്. സംഭവത്തിൽ പ്രസാദിന്റെ രാജി ആവശ്യപ്പെട്ട് അങ്കണവാടി ജീവനക്കാരും യുഡിഎഫ് പ്രവർത്തകരും പെരുവയൽ പഞ്ചായത്തിലേക്ക് മാർച്ച് നടത്തി.
കൊച്ചിയിൽ മോഡലിങ്ങിന്റെ മറവിൽ മനുഷ്യക്കടത്തും ലൈംഗികാതിക്രമവും
കൊച്ചിയിൽ മോഡലിങ്ങിന്റെ മറവിൽ മനുഷ്യക്കടത്ത് നടത്തിയ സംഭവത്തിൽ മൂന്നുപേർ പിടിയിൽ. മരട് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ആണ് നടപടി. ഇരയായ പെൺകുട്ടിയെ മോഡലിങ്ങിന്റെ പേരിൽ വിദേശത്തേക്ക് അയച്ച് പലർക്കായി കാഴ്ച വച്ചു എന്നും വളരെ വലിയ ക്രൂരതകളാണ് താൻ നേരിട്ടത് എന്നും ഇര വെളിപ്പെടുത്തി. അതേസമയം പിടിയിലായ അലീന ഇതിനുമുമ്പും ഇത്തരത്തിൽ പലതരത്തിലുള്ള ക്രിമിനൽ കേസുകളിൽ അറസ്റ്റിലായ വ്യക്തിയാണെന്നാണ് പോലീസ് പറയുന്നത്. കൂടാതെ അലീനയ്ക്ക് കൊച്ചിയിലെ പല അംഗങ്ങളുമായും വലിയ തരത്തിലുള്ള ബന്ധങ്ങൾ ഉണ്ടെന്നും സൂചന. ഇതുമായി ബന്ധപ്പെട്ട് പിന്നിൽ വലിയ ഒരു സെക്സ് റാക്കറ്റ് തന്നെ പ്രവർത്തിക്കുന്നുണ്ട് എന്നാണ് നിലവിൽ ലഭിക്കുന്ന സൂചന. പോലീസ് സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണ്. വരുംദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുവാനും സാധ്യത.
ENGLISH SUMMARY
Assault on an Anganwadi worker in Peruvayal. A complaint has been filed against a panchayat member in the incident. The allegation has been made against Kozhikode Peruvayal panchayat member MM Prasad. Following the complaint, the Kundamangalam police have registered a case against Prasad and started an investigation.