Kochi human trafficking Case: കൊച്ചിയിൽ മോഡലിങ്ങിന്റെ മറവിൽ മനുഷ്യക്കടത്തും പീഡനവും; രണ്ട് യുവതികൾ അറസ്റ്റിൽ
Kochi human trafficking Case 2 Arrest:ഇരയായ പെൺകുട്ടിയെ മോഡലിംഗ് എന്ന പേരിൽ വിദേശത്തേക്ക് അയച്ചു പലർക്കായി കാഴ്ച വയ്ക്കുകയും ലൈംഗീകമായി ഉപയോഗിക്കപ്പെടുകയും ചെയ്തു എന്നാണ് പരാതിയിൽ ഉന്നയിക്കുന്നത്.അതേസമയം പിടിയിലായ അലീന ഇതിനുമുമ്പും ഇത്തരത്തിൽ പല ക്രിമിനൽ കേസുകളിൽ അറസ്റ്റിലായ വ്യക്തിയാണെന്ന് പോലീസ് പറയുന്നു..........
കൊച്ചി: മോഡലിങ്ങിന്റെ മറവിൽ മനുഷ്യക്കടത്ത് നടത്തിയ സംഭവത്തിൽ രണ്ട് യുവതികൾ അറസ്റ്റിൽ. മരട് പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. സംഭവത്തിൽ ഇന്ദു, അലീന എന്നിവരാണ് അറസ്റ്റിലായത്.
ഇരയായ പെൺകുട്ടിയെ മോഡലിംഗ് എന്ന പേരിൽ വിദേശത്തേക്ക് അയച്ചു പലർക്കായി കാഴ്ച വയ്ക്കുകയും ലൈംഗീകമായി ഉപയോഗിക്കപ്പെടുകയും ചെയ്തു എന്നാണ് പരാതിയിൽ ഉന്നയിക്കുന്നത്.അതേസമയം പിടിയിലായ അലീന ഇതിനുമുമ്പും ഇത്തരത്തിൽ പല ക്രിമിനൽ കേസുകളിൽ അറസ്റ്റിലായ വ്യക്തിയാണെന്ന് പോലീസ് പറയുന്നു.
ALSO READ:ക്രിക്കറ്റ് ടൂർണമെന്റിനിടെ തർക്കം; കാസർകോട് ബാങ്ക് ജീവനക്കാരനെ കുത്തിക്കൊന്നു
കൂടാതെ അലീനയ്ക്ക് കൊച്ചിയിലെ പല ഗുണ്ടാസംഘങ്ങളുമായി വലിയ തരത്തിലുള്ള ബന്ധങ്ങൾ ഉണ്ടെന്നും ആണ് പോലീസ് നൽകുന്ന സൂചന. അതേസമയം ചേച്ചി കൂടുതൽ ആളുകൾ ഇതിന് പിന്നിൽ ഉണ്ടാകുമെന്ന് ആണ് സൂചന. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നും റിപ്പോർട്ട്.
ക്രിക്കറ്റ് കളിക്കുന്നതിനിടെയുള്ള തർക്കം ; ബാങ്ക് ജീവനക്കാരനെ കുത്തിക്കൊന്നു
കാസർകോട് കളിക്കുന്നതിനിടയുള്ള തർക്കത്തിൽ ബാങ്ക് ജീവനക്കാരനെ കൊലപ്പെടുത്തി.കുമ്പടാജയിൽമാർപ്പനഡുക്ക സ്വദേശി സുരേഷാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതികൾക്ക് വേണ്ടി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. കൃത്യത്തിന് പിന്നാലെ കൃതികൾ കർണാടകയിലേക്ക് കടന്നതായാണ് പോലീസ് നൽകുന്ന വിവരം. കഴിഞ്ഞ ഞായറാഴ്ചയാണ് ഈ സംഭവം ഉണ്ടായത്. കൊല്ലപ്പെട്ട സുരേഷ് പ്രാദേശിക ബിജെപി നേതാവ് കൂടിയാണ്.
ക്രിക്കറ്റ് ടൂർണമെന്റ് നടക്കുമ്പോൾ ആണ് ഈ സംഭവം. കളിക്കിടയിൽ ഉണ്ടായ ചെറിയ വാക്കു തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു എന്നാണ് പോലീസ് നൽകുന്ന വിവരം. ടൂർണമെന്റിലെ പല പ്രധാന സംഘാടകരിൽ ഒരാളായിരുന്നു കൊല്ലപ്പെട്ട സുരേഷ്. കളിക്കിടെ ഉണ്ടായ ചെറിയ തർക്കം പോലീസ് ഇടപെട്ട് ഒത്തുതീർപ്പാക്കിയിരുന്നു. എന്നാൽ കളിക്കെതിരെയുള്ള പ്രശ്നങ്ങൾ പോലീസിന്റെ ഇടപെടലോടെ അവസാനിച്ചിരുന്നുവെങ്കിലും സുരേഷിനോടുള്ള പ്രതികളുടെ പക അവസാനിച്ചിരുന്നില്ല.
തുടർന്ന് കൊലപാതകം ആസൂത്രണം ചെയ്താണ് കൃത്യം നടത്തിയത് എന്നും സൂചന. ജോലിസ്ഥലത്ത് എത്തിയാണ് പ്രതികൾ സുരേഷിനോട് ക്രൂരത നടത്തിയത്.കുമ്പടാജ സഹകരണ ബാങ്കിലെ നൈറ്റ് വാച്ച്മാനായിരുന്നു സുരേഷ്. രാത്രി ഒമ്പതരയോടെ ജോലിക്ക് വേണ്ടി എത്തിയപ്പോഴാണ് ആക്രമണം നടത്തിയത്. ജോലിയിൽ പ്രവേശിക്കുന്നതിനു വേണ്ടി ബാങ്കിന്റെ മുന്നിലെത്തിയ സുരേഷിനെ പ്രതികൾ ഫലമായി വലിച്ചിഴച്ച് പുറത്തേക്ക് കൊണ്ടുവരികയായിരുന്നു.
ENGLISH SUMMARY
Two young women arrested in human trafficking case under the guise of modeling in kochi. The action is being taken in a case registered by Maradu police. Indu and Aleena were arrested in the incident.The complaint alleges that the victim girl was sent abroad under the guise of modeling and was put on display for many people.