പ്രധാനമന്ത്രിയെ അധിക്ഷേപിച്ചുവെന്ന് പരാതി; പാലക്കാട് 10 വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തു

കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിന്റെ കലാശക്കൊട്ടിനിടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രത്തിൽ ചവിട്ടി എന്നാണ് പരാതിയിൽ പറയുന്നത്.എംഇഎസ് കോളജിലെ 10 വിദ്യാർത്ഥികൾക്കെതിരെയാണ് പോലീസ് കേസ് എടുത്തത്.മോദിയുടെ ഫോട്ടോയിൽ ചവിട്ടിക്കൊണ്ട് മുദ്രാവാക്യം വിളിക്കുന്ന വിദ്യാർത്ഥികളുടെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച സാഹചര്യത്തിലാണ് നടപടി.മാത്രമല്ല ഇതിന് പിന്നാലെ ബിജെപി വെസ്റ്റ് ജില്ലാ പ്രസിഡന്റ് നൽകിയ പരാതിയിലാണ് പോലീസ്......

പ്രധാനമന്ത്രിയെ അധിക്ഷേപിച്ചുവെന്ന് പരാതി; പാലക്കാട് 10 വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തു

പ്രതീകാത്മക ചിത്രം

Updated On: 

22 Oct 2026 | 03:09 PM

പാലക്കാട്: മണ്ണാർക്കാട് പ്രധാനമന്ത്രിയെ അധിക്ഷേപിച്ചു എന്ന പരാതിയിൽ വിദ്യാർത്ഥികൾക്ക് എതിരെ കേസെടുത്തു പോലീസ്. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിന്റെ കലാശക്കൊട്ടിനിടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രത്തിൽ ചവിട്ടി എന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ എംഇഎസ് കോളജിലെ 10 വിദ്യാർത്ഥികൾക്കെതിരെയാണ് പോലീസ് കേസ് എടുത്തത്.

മോദിയുടെ ഫോട്ടോയിൽ ചവിട്ടിക്കൊണ്ട് മുദ്രാവാക്യം വിളിക്കുന്ന വിദ്യാർത്ഥികളുടെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച സാഹചര്യത്തിലാണ് നടപടി.മാത്രമല്ല ഇതിന് പിന്നാലെ ബിജെപി വെസ്റ്റ് ജില്ലാ പ്രസിഡന്റ് നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തിട്ടുള്ളത്.

ALSO READ:ഹെലികോപ്റ്ററിലും വിമാനത്തിലും കറങ്ങിയതല്ലാതെ മുഖ്യമന്ത്രി വി.ഡി സതീശൻ എന്ത് ചെയ്തു? പരിഹാസവുമായി ശാന്തിവിള ദിനേശ്

അതേസമയം എംഎസ്എഫ് എസ്എഫ്ഐ പ്രവർത്തകരാണ് പ്രധാനമന്ത്രിയുടെ ചിത്രം ഇത്തരത്തിൽ അധിക്ഷേപിച്ചത് എന്നാണ് ബിജെപി ആരോപിക്കുന്നത്. മോദിയുടെ ഫോട്ടോയിൽ ചവിട്ടിക്കൊണ്ട് മുദ്രാവാക്യം വിളിക്കുന്ന വിദ്യാർത്ഥികളുടെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ തോതിൽ പ്രചരിച്ചിരുന്നു. പിന്നെ പിന്നാലെയാണ് ബിജെപി ബെസ്റ്റ് ജില്ലാ പ്രസിഡണ്ട് പോലീസിൽ പരാതി നൽകിയത്.

വാടകയ്ക്ക് വീടെടുത്ത് ലഹരി വില്പന; സഹോദരങ്ങൾ പിടിയിൽ

തൃശ്ശൂരിൽ വാടകയ്ക്ക് വീടെടുത്ത് ലഹരി വില്പന നടത്തിയ സംഭവത്തിൽ സഹോദരങ്ങൾ പിടിയിൽ. അരണാട്ടുകര സ്വദേശികളായ അത്താണിക്കൽ വീട്ടിൽ ജിത്ത്, ജീവ എന്നീ സഹോദരങ്ങളാണ് ലഹരിയോടുകൂടി പോലീസിന്റെ വലയിലായത്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി ഇരുവരേയും പിടികൂടുന്നത്. ഇവരുടെ വീട്ടിൽ നിന്നും എംഡിഎയും കഞ്ചാവും കൂടാതെ മയക്കുമരുന്ന് വിൽപ്പനയ്ക്കും അളവ് എടുക്കുന്നതിന് വേണ്ടി ഉപയോഗിച്ചിരുന്ന രണ്ട് ഡിജിറ്റൽ ത്രാസുകൾ മറ്റു ലഹരി വസ്തുക്കൾ പാക്ക് ചെയ്യാനുള്ള കവറുകൾ കഞ്ചാവ് വലിക്കാൻ ഉപയോഗിക്കുന്ന ഓസിബി പേപ്പർ തുടങ്ങിയവയും കണ്ടെടുത്തു.

ENGLISH SUMMARY

In Mannarkkad, the police have registered a case against students following a complaint that they insulted the Prime Minister. The complaint alleges that the students trampled upon an image of Prime Minister Narendra Modi during the final campaign rally for the college union election. The police have registered the case against 10 students from MES College in connection with the incident.

Loading...
Unable to load recommendations.
Follow Us
ഇരുമ്പിന്റെ കുറവ് തടയാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ
സവാള പെട്ടെന്ന് വഴറ്റിയെടുക്കാം, കിടിലൻ ടിപ്സിതാ
ഉപകരണങ്ങളില്ലാതെ വീട്ടിൽ ചെയ്യാവുന്ന 7 ബോഡി വെയിറ്റ് വ്യായാമങ്ങൾ!
മുസംബി ആണോ ഓറഞ്ച് ആണോ ആരോഗ്യഗുണത്തിൽ കേമൻ?
കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്ന് മുഖ്യമന്ത്രി
സെക്കൻ്റുകൾ കൊണ്ട് സംഭവിച്ച അപകടം
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം