DA Hike: സർക്കാർ ജീവനക്കാർക്ക് 2% ഡിഎ; ഓണസമ്മാനം ഓഗസ്റ്റിലെ ശമ്പളത്തിൽ!

Kerala DA Hike: വിലക്കയറ്റം മൂലം ജീവനക്കാരുടെ ജീവിതച്ചെലവ് വർധിക്കുമ്പോൾ, അത് പരിഹരിക്കുന്നതിനായി സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും അടിസ്ഥാന ശമ്പളത്തോടൊപ്പം നൽകുന്ന അധിക തുകയാണ് ക്ഷാമബത്ത അല്ലെങ്കിൽ ഡി എ. പെൻഷൻകാർക്ക് ഇത്തരത്തിൽ നൽകുന്ന തുകയെ ക്ഷാമാശ്വാസം അല്ലെങ്കിൽ ഡിആർ എന്ന് പറയുന്നു.

DA Hike: സർക്കാർ ജീവനക്കാർക്ക് 2% ഡിഎ; ഓണസമ്മാനം ഓഗസ്റ്റിലെ ശമ്പളത്തിൽ!

പ്രതീകാത്മക ചിത്രം

Updated On: 

07 Jul 2026 | 10:29 AM

സംസ്ഥാന സർക്കാർ ജീവനക്കാരുടെ ദീർഘക്കാലത്തെ കാത്തിരിപ്പിന് അവസാനമാകുന്നു. ഓണസമ്മാനമായി ജീവനക്കാർക്ക് ഡിഎ പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ട്. വിലക്കയറ്റം മൂലം ജീവനക്കാരുടെ ജീവിതച്ചെലവ് വർധിക്കുമ്പോൾ, അത് പരിഹരിക്കുന്നതിനായി സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും അടിസ്ഥാന ശമ്പളത്തോടൊപ്പം നൽകുന്ന അധിക തുകയാണ് ക്ഷാമബത്ത അല്ലെങ്കിൽ ഡി എ. പെൻഷൻകാർക്ക് ഇത്തരത്തിൽ നൽകുന്ന തുകയെ ക്ഷാമാശ്വാസം അല്ലെങ്കിൽ ഡിആർ എന്ന് പറയുന്നു. ഓഗസ്റ്റ് മാസത്തെ ശമ്പളത്തോടൊപ്പം ജീവനക്കാർക്ക് രണ്ട് ശതമാനം ഡിഎയും ഡിആറും പ്രഖ്യാപിക്കും.

സർക്കാർ ജീവനക്കാർ ഓണസമ്മാനം

സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ഓണസമ്മാനവുമായി സർക്കാർ. രണ്ടു ശതമാനം ക്ഷാമബത്ത ഓഗസ്റ്റിൽ അനുവദിക്കും. ഇതോടെ, ഓഗസ്റ്റ് മാസത്തെ ശമ്പളത്തിനൊപ്പം ഉയർന്ന തുക ജീവനക്കാർക്ക് ലഭിക്കുന്നതാണ്. ഓഗസ്റ്റ് അവസാന ആഴ്ച ഓണമായതിനാൽ ആ മാസത്തെ ശമ്പളം നേരത്തെ നൽകേണ്ടിവരും. ഒരു ഗഡു ഡിഎ നൽകാൻ 60 കോടിയോളം രൂപ അധികമായി വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. 2026 ജനുവരി മുതൽ ജീവനക്കാർക്ക് ലഭിക്കേണ്ടിയിരുന്ന രണ്ട് ശതമാനം ഡിഎ / ഡിആർ കുടിശികയാണ് ഓഗസ്റ്റിൽ നൽകുന്നത്. പിന്നാലെ ജൂലൈ മുതലുള്ള അടുത്ത ഡിഎ ഗഡു, കേന്ദ്ര സർക്കാർ തങ്ങളുടെ ജീവനക്കാർക്കായി പ്രഖ്യാപിക്കുന്ന സമയത്ത്, തന്നെ ഒട്ടും വൈകാതെ സംസ്ഥാനത്തും വിതരണം ചെയ്യുമെന്നാണ് വിവരം.

ക്ഷാമബത്തയ്ക്കൊപ്പം പെൻഷൻകാർക്ക് ക്ഷാമാശ്വാസവും ലഭിക്കും. അതേസമയം, ക്ഷാമബത്തയ്ക്ക് മുൻകാല പ്രാബല്യം നൽകണോ എന്ന കാര്യം സംസ്ഥാനത്തിന്റെ സാമ്പത്തികനില പരിശോധിച്ച ശേഷം ധനവകുപ്പ് തീരുമാനമെടുക്കും. അതിനാൽ, മുൻകാല പ്രാബല്യമുണ്ടാകുമോ എന്ന കാര്യം പിന്നീടു മാത്രമേ വ്യക്തമാകൂ. ജീവനക്കാരുടെ ക്ഷാമബത്തയും പെൻഷൻകാരുടെ ക്ഷാമാശ്വാസവും സമയത്തു കൊടുത്തുതീർക്കുമെന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു.

ALSO READ: അടുത്ത ഡിഎ വർദ്ധനവ് എട്ടാം ശമ്പള കമ്മീഷന് കീഴിലോ? സർക്കാർ ജീവനക്കാർക്ക് ഇരട്ടിമധുരം!

40000 കോടി നഷ്ടം!

കണക്കുകൾ പ്രകാരം, സംസ്ഥാന സർക്കാർ ജീവനക്കാരുടെ ഡിഎ കുടിശ്ശിക നാല്പതിനായിരം കോടിക്ക് മുകളിലാണ്. ജീവനക്കാരുടെ പ്രതിഷേധങ്ങളെ തുടർന്ന് കുടിശ്ശികകൾ താല്കാലികമായി നൽകാൻ പഴയ സർക്കാർ തീരുമാനിച്ചിരുന്നു. ഡി എ കുടിശ്ശികയുടെ മുൻ കാല പ്രാബല്യം 8 ഗഡുക്കളായി നൽകുമെന്നായിരുന്നു മുൻ ധനകാര്യമന്ത്രിയായിരുന്ന കെഎൻ ബാലഗോപാൽ കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ചത്. എന്നാൽ അതിൽ മറ്റുത്തരവുകളൊന്നും തുടർന്ന് ഉണ്ടായില്ല.

2026 മാർച്ച് 31-ലെ കണക്കനുസരിച്ച് സർക്കാരിന്റെ മൊത്തം കുടിശ്ശിക ബാധ്യതയായ 48,733 കോടി രൂപയിൽ ഏറ്റവും വലിയ വിഹിതം സർക്കാർ ജീവനക്കാർ, അധ്യാപകർ, സർവീസ് പെൻഷൻകാർ, കുടുംബ പെൻഷൻകാർ എന്നിവർക്ക് നൽകാനുള്ള ക്ഷാമബത്ത കുടിശ്ശികയാണ്. കണക്കുകൾ പ്രകാരം, 2021 ജനുവരി 1 മുതൽ 2026 ഫെബ്രുവരി 28 വരെയുള്ള കാലയളവിലെ ക്ഷാമബത്ത, ക്ഷാമാശ്വാസം എന്നിവയിൽ മൊത്തം 36,057 കോടി രൂപയുടെ കുടിശ്ശിക ആണ് ഉണ്ടായിട്ടുള്ളത്.

ശമ്പളപരിഷ്കരണം എവിടെ?

ഡിഎ നൽകുമെങ്കിലും ശമ്പള പരിഷ്കരണത്തിന് അല്പം കൂടി കാത്തിരിക്കേണ്ടി വന്നേക്കും. അഞ്ചു വർഷത്തിലൊരിക്കലാണ് സംസ്ഥാനത്ത് ശമ്പള പരിഷ്കരണം നടത്തി വരുന്നത്. പിണറായി സർക്കാർ കഴിഞ്ഞ ഫെബ്രുവരിയിലാണ് പുതിയ കമ്മീഷനെ നിയോഗിച്ചത്. മൂന്ന് മാസമായിരുന്നു കാലാവധി. കമ്മിഷൻ റിപ്പോർട്ട് നൽകിയാൽ സർക്കാരിന്റെ പ്രത്യേക സമിതി ശുപാർശകൾ പഠിച്ച് ആക്ഷൻടേക്കൺ റിപ്പോർട്ട് തയ്യാറാക്കണം.
തുടർന്ന്, സാമ്പത്തിക സ്ഥിതി കൂടി പരിഗണിച്ചാവും പുതിയ ശമ്പള പരിഷ്കരണം നടപ്പാക്കുക.

English Summary:

Kerala government is expected to grant a 2% Dearness Allowance to state government employees in August. With this revision, employees will receive a higher salary along with their August pay.

Follow Us
Related Stories
മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ ലാപ്‌ടോപ്പ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി, ഉസ്ബകിസ്ഥാനില്‍ മലപ്പുറം സ്വദേശി അറസ്റ്റില്‍
Vizhinjam Gold Case: വിഴിഞ്ഞത്തെ യുവതികളുടെ ആത്മഹത്യ, പിടിയിലായ സ്ത്രീക്കെതിരെ കൂടുതല്‍ പരാതികള്‍
Kerala Onam Special Train: കേരളത്തിലേക്ക് 100 ട്രെയിനുകള്‍ വരുന്നു; ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്…എല്ലായിടത്തേക്കും പോകാം
Kerala PSC Controversy: ഒളിച്ചുകളി നടക്കില്ല! പരീക്ഷാരേഖകള്‍ പുറത്തുവിടണമെന്ന് വിവരാവകാശ കമ്മീഷന്‍; പിഎസ്‌സിക്ക് കനത്ത തിരിച്ചടി
Kerala Weather Update: മഴ തകർത്തുപെയ്യും! 5 ജില്ലക്കാർ ശ്രദ്ധിച്ചോണേ… ഇന്നത്തെ കാലാവസ്ഥ
Thiruvnanthapuram News: ബൈക്ക് ഇരപ്പിച്ചതിന് യുവാവിനെ കുത്തിക്കൊന്നു; അച്ഛനും മക്കളും അറസ്റ്റിൽ
മനഃശക്തി ഒട്ടും ഇല്ലേ? ചൊവ്വാഴ്ച്ച ഇങ്ങനെ ചെയ്യൂ
ചീപ്പ് എങ്ങനെ വൃത്തിയാക്കണം? ശരിയായ രീതി ഇതാണ്‌
മരുന്ന് വേണ്ട, കൊളസ്ട്രോൾ കുറയ്ക്കാൻ 6 വഴികളിതാ
കോടികളുടെ ആസ്തി, ശ്രേയസ് അയ്യരുടെ സമ്പാദ്യം എത്ര?
വെള്ളത്തിലൂടെയും പോകും വന്ദേഭാരത്
മനോഹരമായ കാഴ്ച! ആനക്കൂട്ടം വരിവരിയായ പോകുന്നത് കണ്ടോ
ഇരുമ്പ് കമ്പി സ്കോർപിയോയിൽ തറഞ്ഞു കയറി, അപകടം
അവസാനം കിട്ടാനുള്ളത് കിട്ടി! ട്രെയിൻ വരുമ്പോൾ പാളത്തിൽ വെച്ച് ചെയ്തത് കണ്ടോ?