AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

8th Pay Commission: അടുത്ത ഡിഎ വർദ്ധനവ് എട്ടാം ശമ്പള കമ്മീഷന് കീഴിലോ? സർക്കാർ ജീവനക്കാർക്ക് ഇരട്ടിമധുരം!

8th Pay Commission DA Hike: ശമ്പള പരിഷ്കരണത്തിന് 2027 പകുതിവരെ കാത്തിരിക്കണമെന്ന് ഉറപ്പായതോടെ, ഡിഎ വർധനവിലാണ് ജീവനക്കാർക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും വർഷത്തിൽ രണ്ട് തവണയാണ് ക്ഷാമബത്ത, ക്ഷാമാശ്വാസം പ്രഖ്യാപിക്കുന്നത്. ഡിഎ നിരക്കിൽ 3 ശതമാനം മുതൽ 4 ശതമാനം വരെയുള്ള വർദ്ധനവ് ഉണ്ടാകാൻ സാധ്യതയുണ്ട്.

8th Pay Commission: അടുത്ത ഡിഎ വർദ്ധനവ് എട്ടാം ശമ്പള കമ്മീഷന് കീഴിലോ? സർക്കാർ ജീവനക്കാർക്ക് ഇരട്ടിമധുരം!
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 06 Jul 2026 | 01:10 PM

രാജ്യത്തെ ദശലക്ഷക്കണക്കിന് കേന്ദ്ര സർക്കാർ ജീവനക്കാർ എട്ടാം ശമ്പള കമ്മീഷന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. നിലവിൽ, ഔദ്യോഗിക ഡാറ്റാ കളക്ഷൻ പോർട്ടൽ വഴി ആവശ്യമായ ജീവനക്കാരുടെ വിവരങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതി 2026 ജൂലൈ 31 വരെ നീട്ടി നൽകി. നേരത്തെ നിശ്ചയിച്ചിരുന്ന അവസാന തീയതി ജൂൺ 30 ആയിരുന്നു. നിശ്ചിത സമയത്തിനകം വലിയ തോതിലുള്ള ഔദ്യോഗിക വിവരങ്ങൾ സമാഹരിച്ച് സമർപ്പിക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി നിരവധി സർക്കാർ വകുപ്പുകളും മന്ത്രാലയങ്ങളും കമ്മീഷനോട് കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണ് സമയം നീട്ടിയത്.

ഡിഎ വർദ്ധനവ് എട്ടാം ശമ്പള കമ്മീഷൻ കീഴിലാണോ?

ശമ്പള പരിഷ്കരണത്തിന് 2027 പകുതിവരെ കാത്തിരിക്കണമെന്ന് ഉറപ്പായതോടെ, ഡിഎ വർധനവിലാണ് ജീവനക്കാർക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും വർഷത്തിൽ രണ്ട് തവണയാണ് ക്ഷാമബത്ത, ക്ഷാമാശ്വാസം പ്രഖ്യാപിക്കുന്നത്. വർഷത്തിലെ ആദ്യത്തെ ഡിഎ വർദ്ധനവ് ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരും. കേന്ദ്ര മന്ത്രിസഭ ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നത് ഹോളി പ്രമാണിച്ച് മാർച്ച് മാസത്തിലായിരിക്കും. മാർച്ച് മാസത്തെ ശമ്പളത്തോടൊപ്പം ജനുവരി, ഫെബ്രുവരി മാസങ്ങളിലെ കുടിശ്ശിക കൂടി ജീവനക്കാർക്ക് ലഭിക്കുന്നതാണ്. വർഷത്തിലെ രണ്ടാമത്തെ ഡിഎ വർദ്ധനവ് ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരും. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം സാധാരണയായി സെപ്റ്റംബർ അല്ലെങ്കിൽ ഒക്ടോബർ മാസങ്ങളിലെ ഉത്സവ സീസണിലാണ് ഉണ്ടാകാറുള്ളത്.

അടുത്ത ക്ഷാമബത്ത എട്ടാം ശമ്പള കമ്മീഷന് കീഴിലായിരിക്കുമോ എന്ന സംശയം ജീവനക്കാർക്കിടയിലുണ്ട്. എന്നാൽ, അടുത്ത ഡിഎ വർദ്ധനവും ഇപ്പോഴുള്ള ഏഴാം ശമ്പള കമ്മീഷന്റെ കീഴിൽത്തന്നെയായിരിക്കും കണക്കാക്കുക. എട്ടാം ശമ്പള കമ്മീഷൻ ശുപാർശകൾ തയ്യാറാക്കി, സർക്കാർ അത് അംഗീകരിച്ച് നടപ്പിലാക്കുന്നത് വരെ നിലവിലെ ശമ്പള ഘടനയും ഡിഎ വർദ്ധനവും ഏഴാം ശമ്പള കമ്മീഷൻ അനുസരിച്ച് തന്നെ തുടരുന്നതായിരിക്കും.

ALSO READ: അടിസ്ഥാന ശമ്പളം 69,000 രൂപയാകുമോ? സർക്കാർ ജീവനക്കാർക്ക് ജൂലൈ 31 നിർണായകം!

അടിസ്ഥാന ശമ്പളത്തിൽ ലയിപ്പിക്കുമോ?

ക്ഷാമബത്ത 50 ശതമാനത്തിൽ എത്തിയാൽ അത് അടിസ്ഥാന ശമ്പളത്തോട് ചേർക്കണമെന്ന നിർദ്ദേശമുണ്ട്. നിലവിൽ ഡിഎ 50% കടന്ന സാഹചര്യത്തിൽ, എട്ടാം ശമ്പള കമ്മീഷൻ പ്രാബല്യത്തിൽ വരുന്നതോടെ പുതിയ ശമ്പള സ്കെയിലിലേക്ക് ഇത് പൂർണ്ണമായും ലയിപ്പിക്കപ്പെട്ടേക്കും. ഇതും അടിസ്ഥാന ശമ്പളം ഉയരാൻ കാരണമാകും. കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത നിശ്ചയിക്കുന്നത് അഖിലേന്ത്യാ ഉപഭോക്തൃ വിലസൂചിക അടിസ്ഥാനമാക്കിയാണ്.  ലഭ്യമായ ഏറ്റവും പുതിയ ഉപഭോക്തൃ വിലസൂചിക കണക്കുകൾ പ്രകാരം വിപണിയിൽ ജീവിതച്ചെലവ് മുൻ മാസങ്ങളെ അപേക്ഷിച്ച് വർദ്ധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ, വരാനിരിക്കുന്ന അടുത്ത പാദത്തിൽ കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഡിഎ നിരക്കിൽ 3 ശതമാനം മുതൽ 4 ശതമാനം വരെയുള്ള വർദ്ധനവ് ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് സൂചന.

പ്രധാന വിവരങ്ങൾ

  1. കേന്ദ്ര മന്ത്രാലയങ്ങൾ, വിവിധ വകുപ്പുകൾ, കേന്ദ്രഭരണ പ്രദേശങ്ങൾ എന്നിവർക്ക് ആവശ്യമായ വിവരങ്ങൾ ഓൺലൈൻ പോർട്ടൽ വഴി സമർപ്പിക്കാനുള്ള അവസാന തീയതി 2026 ജൂലൈ 31 വരെ നീട്ടി.
  2. ജൂലൈ 6, 7 തീയതികളിൽ ഭുവനേശ്വറിലും, ജൂലൈ 9, 10 തീയതികളിൽ കൊൽക്കത്തയിലും കമ്മീഷൻ യോഗങ്ങൾ നിശ്ചയിച്ചിട്ടുണ്ട്.
  3. വിവിധ ജീവനക്കാരുടെ സംഘടനകൾക്കും പെൻഷൻകാരുടെ കൂട്ടായ്മകൾക്കും അവരുടെ നിർദ്ദേശങ്ങൾ കമ്മീഷനെ നേരിട്ട് അറിയിക്കാം.
  4. അടിസ്ഥാന ശമ്പളം നിശ്ചയിക്കുന്നതിനുള്ള ഫിറ്റ്‌മെന്റ് ഫാക്ടറിനെച്ചൊല്ലി ചർച്ചകൾ പുരോഗമിക്കുകയാണ്.
  5. ജീവനക്കാരുടെ സംഘടനകൾ 1.82 മുതൽ 3.83 മടങ്ങ് വരെയുള്ള വർദ്ധനവാണ് ആവശ്യപ്പെടുന്നത്.

English Summary:

8th Central Pay Commission continues to make progress, but the upcoming DA revision for Central government employees will still be implemented under the existing 7th Pay Commission, as the 8th CPC has not yet submitted its recommendations.

Follow Us