Thrissur News: അനാശാസ്യ കേന്ദ്രത്തിലെ സർവീസിനെയും പണത്തെയും ചൊല്ലി തർക്കം; ഒരാൾ കൊല്ലപ്പെട്ടു

Thrissur Crime News: ഈ കഴിഞ്ഞ 18ന് ആയിരുന്നു സംഭവം. രാത്രി 10 മണിയോടെ തൃശ്ശൂർ ജില്ലയിലെ കോരപ്പത്ത് ലൈനിലുള്ള അനാശാസ്യ കേന്ദ്രത്തിലാണ് കൊലപാതകം നടന്നത്.കൊല്ലപ്പെട്ട ദൻപത് നായ്ക്കും സുഹൃത്തും എത്തി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു. തുടർന്ന് അവിടുത്തെ സർവീസ് മോശമാണെന്നും തുടർന്ന് പണവുമായി ബന്ധപ്പെട്ട് വാക്കു തർക്കം ഉണ്ടായി...........

Thrissur News: അനാശാസ്യ കേന്ദ്രത്തിലെ സർവീസിനെയും പണത്തെയും ചൊല്ലി തർക്കം; ഒരാൾ കൊല്ലപ്പെട്ടു

പ്രതീകാത്മക ചിത്രം

Published: 

07 Jul 2026 | 04:45 PM

തൃശ്ശൂർ: അനാശാസ്യ കേന്ദ്രത്തിൽ ഉണ്ടായ തർക്കത്തിൽ ക്രൂരമായ മർദ്ദനമേറ്റ് ഒരാൾ കൊല്ലപ്പെട്ടു.ഒഡീഷ സ്വദേശി ധൻപത് നായ്ക് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മുഖ്യപ്രതി പിടിയിൽ.അസം സ്വദേശിയായ നൂർ ആലം ആണ് പിടിയിലായത്. ഈസ്റ്റ് സി.ഐ.യുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അസമിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. കേസുമായി ബന്ധപ്പെട്ട് രണ്ടു സ്ത്രീകളും നാലു പുരുഷന്മാരും ഉൾപ്പെടെ ആറുപേർ ഇതിനോടകം തന്നെ പോലീസിന്റെ പിടിയിലായിരുന്നു.

സർവീസ് മോശമാണെന്നും തുടർന്ന് പണവുമായി ബന്ധപ്പെട്ട് വാക്കു തർക്കം

ഈ കഴിഞ്ഞ 18ന് ആയിരുന്നു സംഭവം. രാത്രി 10 മണിയോടെ തൃശ്ശൂർ ജില്ലയിലെ കോരപ്പത്ത് ലൈനിലുള്ള അനാശാസ്യ കേന്ദ്രത്തിലാണ് കൊലപാതകം നടന്നത്.കൊല്ലപ്പെട്ട ദൻപത് നായ്ക്കും സുഹൃത്തും എത്തി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു. തുടർന്ന് അവിടുത്തെ സർവീസ് മോശമാണെന്നും തുടർന്ന് പണവുമായി ബന്ധപ്പെട്ട് വാക്കു തർക്കം ഉണ്ടായി. അനാശാസ്യം കേന്ദ്രം നടത്തുന്നവരും ആയിട്ടായിരുന്നു വാക്കേറ്റം.

ALSO READ:മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ ലാപ്‌ടോപ്പ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി, ഉസ്ബകിസ്ഥാനില്‍ മലപ്പുറം സ്വദേശി അറസ്റ്റില്‍

പിന്നീട് അത് വലിയ സംഘർഷമായി മാറുകയും പരസ്പരമുള്ള മർദ്ദനത്തിലേക്ക് എത്തുകയും ചെയ്തു.ഇടി വള കൊണ്ട് അടക്കം ക്രൂരമായി ദൻപത് നായിക്ക് ആക്രമിക്കപ്പെട്ടു. ചികിത്സയിലിരിക്കെ തൃശൂർ മെഡിക്കൽ കോളേജിൽ വച്ചാണ് ദൻപത് നായിക്ക് മരിച്ചത്. എന്നാൽ കൊലപാതകത്തിന് പിന്നാലെയും മുഖ്യപ്രതിയായ നൂർ ആലം ആസാമിലേക്ക് കടന്നിരുന്നു. അവിടെ വെച്ചാണ് പോലീസ് പ്രതിയെ പിടികൂടിയത്. ഇതോടെ കേസിൽ പിടിയായവരുടെ എണ്ണം ഏഴ് ആയി.

മലയാളി മെഡിക്കൽ വിദ്യാർഥിനിയെ ഉസ്ബകിസ്ഥാനിൽ കൊലപ്പെടുത്തി

മലയാളി മെഡിക്കൽ വിദ്യാർഥിനിയെ ഉസ്ബകിസ്ഥാനിൽ ലാപ്ടോപ്പ് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. സംഭാവത്തിൽ ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് സ്വദേശിനിയായ സാവരിയയാണ് കൊല്ലപ്പെട്ടത്. 22 വയസ്സായിരുന്നു. സഹപാഠിയായ മറ്റൊരു മലയാളി വിദ്യാർഥിനി തന്നെയാണ് സാവരിയയെ ആക്രമിച്ചത്. മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ സ്വദേശിയായ സദറുൽ അനം ആണ് ഉസ്ബക്കിസ്ഥാനിൽ അറസ്റ്റിൽ ആയിരിക്കുന്നത്. കുട്ടിക്ക് 23 വയസ്സാണ്.

ആക്രമണത്തിനും കൊലപാതകത്തിനും കാരണമായ സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്ന് വ്യക്തമായിട്ടില്ല. ഇരുവരും തമ്മിലുണ്ടായ വാക്കു തർക്കം കൊലപാതകത്തിലേക്ക് എത്തുകയായിരുന്നു എന്നാണ് വിവരം. സംഭവത്തിൽ ഉസ്ബകിസ്ഥാൻ പോലീസിന്റെ നേതൃത്വത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായാണ് റിപ്പോർട്ട്. നിലവിൽ ഇയാൾ പോലീസ് കസ്റ്റഡിയിൽ തുടരുകയാണ്. സാവരിയയുടെ മൃതദേഹം ഇന്ന് തന്നെ നാട്ടിലേക്ക് എത്താൻ ഉള്ള നടപടികൾ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. സാവരിയയുടെ മരണം വീട്ടുകാർ നേരത്തെ അറിഞ്ഞിരുന്നുവെങ്കിലും ബകിസ്ഥാനിലേക്ക് പോകാനുള്ള സാങ്കേതിക പ്രശ്നങ്ങൾ നേരിട്ടതായാണ് സൂചന.

ENGLISH SUMMARY

A person was brutally beaten to death in a dispute at an immorality center. Dhanpat Naik, a native of Odisha, was killed. The main accused in the incident has been arrested. Noor Alam, a native of Assam, has been arrested. The investigation team led by the East C.I. arrested the accused from Assam.

Follow Us
Related Stories
Alappuzha Private Bus Strike: പ്രിയദർശിനി സൗജന്യയാത്ര; വരുമാനം തകർന്നു, ഈ ജില്ലയിൽ നാളെ സ്വകാര്യ ബസ് പണിമുടക്ക്
കുർബാന തർക്കം: പുറത്ത് അ‌ടികിട്ടി, ​ഡ്രൈവർക്ക് കഴുത്തിന് ചവിട്ടേറ്റു; വെളിപ്പെടുത്തലുമായി ബിഷപ് പാംപ്ലാനി
Kerala Weather Update: വടക്കൻ കേരളത്തിൽ അതിതീവ്ര മഴ, തെക്കോട്ട് കൊടും വെയിൽ; കേരളത്തെ വലയ്ക്കുന്ന പ്രതിഭാസം എന്ത്?
Kerala Lottery Result: 1 കോടി ഭാഗ്യവുമായി സ്ത്രീശക്തി; ലോട്ടറി ഫലം പുറത്ത്
വയനാട് മണ്ണിടിച്ചിൽ: കാണാതായവരിൽ എൻജിനീയർമാരും; സമീപത്ത് തട്ടുകട നടത്തിയ കുടുംബവും മണ്ണിനടിയിലായെന്ന് സംശയം
Wayanad Landslide: വയനാട് മണ്ണിടിച്ചിൽ: മൂന്ന് മരണം, ഏഴ് പേരെ കാണാനില്ല; അപകടം ദൗർഭാ​ഗ്യകരമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കേരളത്തെ നടുക്കിയ ഉരുൾപൊട്ടൽ ദുരന്തങ്ങൾ
മണ്‍സൂണ്‍ സീസണില്‍ കേരളത്തില്‍ കണ്ടിരിക്കേണ്ട അടിപൊളി സ്ഥലങ്ങള്‍
തലമുടി എത്ര നാൾ കൂടുമ്പോൾ വെട്ടണം?
മനഃശക്തി ഒട്ടും ഇല്ലേ? ചൊവ്വാഴ്ച്ച ഇങ്ങനെ ചെയ്യൂ
വെള്ളത്തിലൂടെയും പോകും വന്ദേഭാരത്
മനോഹരമായ കാഴ്ച! ആനക്കൂട്ടം വരിവരിയായ പോകുന്നത് കണ്ടോ
ഇരുമ്പ് കമ്പി സ്കോർപിയോയിൽ തറഞ്ഞു കയറി, അപകടം
അവസാനം കിട്ടാനുള്ളത് കിട്ടി! ട്രെയിൻ വരുമ്പോൾ പാളത്തിൽ വെച്ച് ചെയ്തത് കണ്ടോ?