Attempts To Drive KSRTC: നേരത്തെ പോകണം, കെഎസ്ആർടിസി ബസ് സ്റ്റാർട്ടാക്കി പോലീസുകാരൻ; അസഭ്യം വിളിയും

Drunk Police Attempts To Drive KSRTC: കെഎസ്ആർടിസി അധികൃതർ നൽകിയ പരാതിയെ തുടർന്ന് പത്തനംതിട്ട പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. ബസ് കടത്തിക്കൊണ്ടു പോകാൻ ശ്രമിച്ചതിനും ജീവനക്കാരോടു മോശമായി പെരുമാറിയതിനുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബസ് ജീവനക്കാർ ചോദ്യം ചെയ്തപ്പോൾ സ്ത്രീകളോട് ഉൾപ്പെടെ മോശമായി സംസാരിച്ചെന്നും ആരോപണമുണ്ട്.

Attempts To Drive KSRTC: നേരത്തെ പോകണം, കെഎസ്ആർടിസി ബസ് സ്റ്റാർട്ടാക്കി പോലീസുകാരൻ; അസഭ്യം വിളിയും

KSRTC

Published: 

26 Mar 2026 | 07:08 AM

പത്തനംതിട്ട: കെഎസ്ആർടിസി ബസ് നേരത്തെ പോകണമെന്നാവശ്യപ്പെട്ട് ബസ് സ്റ്റാർട്ടാക്കി മദ്യപിച്ചെത്തിയ പോലീസ് ഉദ്യോഗസ്ഥൻ. പമ്പയ്ക്കുള്ള ബസിലാണ് ഉദ്യോഗസ്ഥന്റെ പരാക്രമം. ഇയാൾ സ്റ്റാർട്ട് ചെയ്ത് മുന്നോട്ട് നീങ്ങിയ ബസ് ഓഫായി നിന്നത് മൂലമാണ് അപകടമൊഴിവായത്. ആയൂർ സ്വദേശിയായ മനോജ് കുമാർ എന്ന ഉദ്യോഗസ്ഥനാണ് ബസ് ഓടിക്കാൻ ശ്രമിച്ചത്. പമ്പ ഡ്യൂട്ടിക്കു പോകാൻ അടൂർ എആർ ക്യാംപിൽ നിന്നെത്തിയ ഉദ്യോ​ഗസ്ഥനാണ് ഇയാൾ.

എന്നാൽ ഇയാൾ മദ്യപിച്ചാണെത്തിയതെന്ന് പിന്നീടുള്ള പരിശോധനയിൽ കണ്ടെത്തി. കെഎസ്ആർടിസി അധികൃതർ നൽകിയ പരാതിയെ തുടർന്ന് പത്തനംതിട്ട പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. ബസ് കടത്തിക്കൊണ്ടു പോകാൻ ശ്രമിച്ചതിനും ജീവനക്കാരോടു മോശമായി പെരുമാറിയതിനുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ALSO READ: ‘നല്ല ഭക്ഷണം, ചിട്ടയായ ജീവിതം… ജയിലിൽ കഴിയാൻ പൂതി‘; മോഷണം, യുവാവ് പിടിയിൽ

എല്ലാ ദിവസവും വൈകിട്ട് 6.50നാണ് പമ്പ ബസ് പുറപ്പെടുന്നത്. എന്നാൽ ഇത് 6.30ന് എടുക്കണമെന്നാവശ്യപ്പെട്ടാണ് പോലീസുകാരൻ ബഹളം വച്ചത്. അസഭ്യം വിളിച്ച് പറയുകയും ചെയ്തു. ബസ് ജീവനക്കാർ ചോദ്യം ചെയ്തപ്പോൾ സ്ത്രീകളോട് ഉൾപ്പെടെ മോശമായി സംസാരിച്ചെന്നും ആരോപണമുണ്ട്. ബസ് പാർക്കു ചെയ്ത ശേഷം ബസ് ജീവനക്കാർ ഓഫിസിലേക്ക് പോയ സമയത്തായിരുന്നു ഇയാൾ വാഹനം ഓടിക്കാൻ ശ്രമിച്ചത്.

സ്റ്റാർട്ട് സ്വിച്ച് അമർത്തിയപ്പോൾ മുന്നോട്ടു നീങ്ങിയ ബസ് പെട്ടെന്ന് തന്നെ നിന്നത് വലിയ അപകടം ഒഴിവാക്കി. പത്തനംതിട്ട സ്റ്റേഷനിലെ എസ്ഐ സ്ഥലത്തെത്തിയപ്പോളാണ് താൻ പൊലീസുകാരനാണെന്ന വിവരം ഇയാൾ വെളിപ്പെടുത്തിയത്. പിന്നാലെ പതിവിലും താമസിച്ചാണ് ബസ് പമ്പയിലേക്ക് പുറപ്പെട്ടത്.

Follow Us
Viral Video: കൈകൊണ്ടല്ല, ഇങ്ങനെയാണ് ചൂലുണ്ടാക്കുന്നത്
ഇനി ഞാൻ സെൽഫി എടുക്കട്ടെ! യുവാവിൻ്റെ ഫോൺ തട്ടികൊണ്ടുപോയ കുരങ്ങൻ ചെയ്തത്
രണ്ടര മണിക്കൂറോളം നേരം റോഡിൽ നിശ്ചലനായി നിന്ന് യുവാവ്
ആംബുലൻസ് വെറുതേ കിടക്കുവല്ലേ? എങ്കിൽ ഇങ്ങനൊരു പണി