AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Thiruvananthapuram Man Arrest: ‘നല്ല ഭക്ഷണം, ചിട്ടയായ ജീവിതം… ജയിലിൽ കഴിയാൻ പൂതി‘; മോഷണം, യുവാവ് പിടിയിൽ

Man Arrested For Steals To Stay In Jail: ജയിലിലെ കൃത്യസമയത്തുള്ള ഭക്ഷണവും അവിടുത്തെ ചിട്ടയായ ജീവിതവും നല്ല ചികിത്സയും താൻ ആ​ഗ്രഹിക്കുന്നുവെന്നും അതിനാൽ അവിടേക്ക് തിരിച്ചുമടങ്ങാൻ വേണ്ടിയാണ് മോഷണം നടത്തിയതെന്നും ദിലീപ് ഖാൻ പോലീസിനോട് പറഞ്ഞു. ഈ സൗകര്യങ്ങൾ വീണ്ടും ആസ്വദിക്കാനാണ് താൻ മോഷണം നടത്തിയത്. കോവളം മേഖലയിലെ രണ്ടിടങ്ങളിലാണ് ഇയാൾ മോഷണം നടത്തിയത്.

Thiruvananthapuram Man Arrest: ‘നല്ല ഭക്ഷണം, ചിട്ടയായ ജീവിതം… ജയിലിൽ കഴിയാൻ പൂതി‘; മോഷണം, യുവാവ് പിടിയിൽ
Dileep KhanImage Credit source: Social Media
Neethu Vijayan
Neethu Vijayan | Updated On: 25 Mar 2026 | 02:44 PM

തിരുവനന്തപുരം: സിനിമയെ വെല്ലുന്ന നാടകവുമായി എത്തിയ കള്ളൻ്റെ കഥയാണ് ഇപ്പോൾ നാട്ടിലെങ്ങും പാട്ടായിരിക്കുന്നത്. ജൂനിയർ മാൻഡ്രിക്ക് എന്ന് ചിത്രത്തിൽ പോലീസ് സ്റ്റേഷനിൽ കയറികൂടാൻ ജഗതി ശ്രീകുമാറിൻ്റെ കഥാപാത്രം കാണിച്ച അതേ നാടകം തന്നെയാണ് ഇവിടെ കള്ളനും ചെയ്തിരിക്കുന്നത്. ജയിലിലേക്ക് തിരികെ മടങ്ങാനായി മോഷണവുമായി എത്തിയിരിക്കുകയാണ് കള്ളൻ. മോഷണക്കേസിൽ തിരുവനന്തപുരം കോവളത്ത് പിടിയിലായ ആവാടുതുറ സ്വദേശി ദിലീപ് ഖാൻ (46) ആണ് പോലീസിനെ പോലും അമ്പരപ്പിച്ച സത്യം തുറന്നുപറഞ്ഞിരിക്കുന്നത്.

ജയിലിലെ കൃത്യസമയത്തുള്ള ഭക്ഷണവും അവിടുത്തെ ചിട്ടയായ ജീവിതവും നല്ല ചികിത്സയും താൻ ആ​ഗ്രഹിക്കുന്നുവെന്നും അതിനാൽ അവിടേക്ക് തിരിച്ചുമടങ്ങാൻ വേണ്ടിയാണ് മോഷണം നടത്തിയതെന്നും ദിലീപ് ഖാൻ പോലീസിനോട് പറഞ്ഞു. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ തനിക്ക് പലയിടത്ത് നിന്നും മോശം അനുഭവം നേരിടേണ്ടി വരുന്നുണ്ടെന്നും അതിനാൽ വീണ്ടും മോഷണം നടത്തി ജയിലിലേക്ക് മടങ്ങാൻ ആ​ഗ്രഹിക്കുന്നുവെന്നും അയാൾ ‌പോലീസിനോട് പറഞ്ഞു.

ALSO READ: ലൈംഗികാരോപണം: കൊച്ചി ബിനാലെ മേധാവി ബോസ് കൃഷ്ണമാചാരി രാജിവച്ചു

ജയിൽ അടുക്കളയിലെ സീനിയർ മേസ്തിരി കൂടിയായിരുന്ന ദിലീപിന് അവിടെ ലഭിക്കുന്ന കൂലിയും വളരെ ആകർഷണമായി തോന്നി. ഈ സൗകര്യങ്ങൾ വീണ്ടും ആസ്വദിക്കാനാണ് താൻ മോഷണം നടത്തിയത്. കോവളം മേഖലയിലെ രണ്ടിടങ്ങളിലാണ് ഇയാൾ മോഷണം നടത്തിയത്. വിഴിഞ്ഞം, കോവളം മേഖലകളിലായി ചെറുതും വലുതുമായ ഇരുപത്തിയൊന്നിലധികം മോഷണക്കേസുകളിൽ പ്രതിയാണ് ദിലീപ് ഖാൻ. ക്ലാസിക് മിനി മാർക്കറ്റ് എന്ന കടയിൽ നിന്ന് 40,000 രൂപയും ഡിവിആർ കുത്തിപ്പൊളിച്ച് 5000 രൂപ വില വരുന്ന ഹാർഡ് ഡിസ്‌കുമാണ് ഇയാൾ മോഷ്ടിച്ചത്.

ഇതുകൂടാതെ ബീച്ച് റോഡിന് സമീപമുള്ള ഷാനവാസിന്റെ കോഴിക്കടയിൽ നിന്ന് മൊബൈൽ ഫോണുൾപ്പെടെ 13,000 രൂപ വിലയുള്ള വസ്തുക്കളും 44,000 രൂപയും മോഷ്ടിച്ചു. രാത്രിയോടെ തന്നെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു.

Follow Us