AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Kerala Monsoon Tips: മഴ നേരത്തെ എത്തും; കൂടെ ഡെങ്കിപ്പനിയും, അറിയാം പ്രധാന ലക്ഷണങ്ങളും മുൻകരുതലുകളും

warn against Dengue in Kerala : രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനായി ധാരാളം വെള്ളം കുടിക്കുകയും പോഷകസമൃദ്ധമായ ആഹാരം കഴിക്കുകയും വേണം. പനി ബാധിച്ചാൽ പൂർണ്ണ വിശ്രമം എടുക്കുക. ഡോക്ടറുടെ കുറിപ്പടിയില്ലാതെ മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് വാങ്ങി പനിക്കുള്ള ഗുളികകൾ കഴിക്കുന്നത് ഒഴിവാക്കണമെന്നും ആരോഗ്യവകുപ്പ് ഓർമ്മിപ്പിക്കുന്നു.

Kerala Monsoon Tips: മഴ നേരത്തെ എത്തും; കൂടെ ഡെങ്കിപ്പനിയും, അറിയാം പ്രധാന ലക്ഷണങ്ങളും മുൻകരുതലുകളും
Health Experts Warn Against DengueImage Credit source: Getty images
Aswathy Balachandran
Aswathy Balachandran | Published: 20 May 2026 | 05:25 PM

തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണ സാധാരണയേക്കാൾ നേരത്തെ തന്നെ കാലവർഷം എത്താൻ സാധ്യതയുണ്ടെന്ന കാലാവസ്ഥാ പ്രവചനങ്ങൾക്ക് പിന്നാലെ, മഴക്കാലരോഗങ്ങളെക്കുറിച്ചുള്ള ആശങ്കയും ശക്തമാകുന്നു. കേരളത്തിൽ എല്ലാ വർഷവും മഴക്കാലത്ത് ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന പ്രധാന ആരോഗ്യ പ്രശ്നങ്ങളിലൊന്നാണ് ഡെങ്കിപ്പനി. മഴ തുടങ്ങുന്നതോടെ വീടുകളിലും പരിസരങ്ങളിലും വെള്ളക്കെട്ടുകൾ രൂപപ്പെടുന്നത് കൊതുകുകൾ പെരുകാൻ ഇടയാക്കുന്നു. ഈ സാഹചര്യത്തിൽ ഡെങ്കിപ്പനിക്കെതിരെ കർശന ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിദഗ്ധർ നിർദേശിക്കുന്നു.

പകൽ സമയങ്ങളിൽ കടിക്കുന്ന ഈഡിസ് ഇനം കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. വീടിനകത്തും പുറത്തും കെട്ടിക്കിടക്കുന്ന ശുദ്ധജലത്തിലാണ് ഇവ പ്രധാനമായും മുട്ടയിട്ട് വളരുന്നത്.

ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങൾ

രോഗബാധയുണ്ടായാൽ താഴെ പറയുന്ന ലക്ഷണങ്ങൾ പ്രകടമാകാം,

  • പെട്ടെന്നുണ്ടാകുന്ന ഉയർന്ന പനി
  • കടുത്ത തലവേദനയും കണ്ണിന് പിന്നിലെ വേദനയും
  • ശരീരവേദന, കടുത്ത സന്ധിവേദന, അമിത ക്ഷീണം
  • ചർമ്മത്തിൽ ചുവന്ന പാടുകൾ പ്രത്യക്ഷപ്പെടുക
  • ഛർദി, വിശപ്പില്ലായ്മ

ചിലരിൽ രോഗം ഗുരുതരമായി ഡെങ്കി ഹെമറാജിക് പനി എന്ന അവസ്ഥയിലേക്ക് മാറാൻ സാധ്യതയുണ്ട്. അതിനാൽ ലക്ഷണങ്ങൾ കണ്ടാൽ യാതൊരു കാരണവശാലും സ്വയം ചികിത്സ അരുത്, ഉടൻ തന്നെ ഡോക്ടറെ കണ്ട് വിദഗ്ധോപദേശം തേടണം.

മഴക്കാലത്തിന് മുമ്പ് സ്വീകരിക്കേണ്ട മുൻകരുതലുകൾ

  • വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത്: വീട്ടുപരിസരങ്ങളിലുള്ള പഴയ ടയർ, ബക്കറ്റ്, ചിരട്ടകൾ, കുപ്പികൾ, ചട്ടികൾ തുടങ്ങിയവയിൽ വെള്ളം കെട്ടിനിൽക്കുന്നില്ലെന്ന് ഉറപ്പാക്കുക. ഫ്രിഡ്ജിന്റെ ബാക്ക് ട്രേ, എയർ കണ്ടീഷണർ ഡ്രെയിനേജ് എന്നിവ കൃത്യമായി പരിശോധിക്കുക.

ALSO READ: മഴക്കാലത്ത് കൊതുക് ശല്യം അകറ്റാം, എളുപ്പ വഴികളിതാ..

  • വെള്ളസംഭരണികൾ മൂടിവെക്കുക: കുടിവെള്ള ടാങ്കുകൾ, ഡ്രമ്മുകൾ, ബക്കറ്റുകൾ എന്നിവ എപ്പോഴും കൊതുകുകൾ കടക്കാത്ത രീതിയിൽ മൂടി സൂക്ഷിക്കുക.
  • ആഴ്ചയിലൊരിക്കൽ ‘ഡ്രൈ ഡേ’: വീടുകളിലും തൊഴിലിടങ്ങളിലും ആഴ്ചയിൽ ഒരു ദിവസം വെള്ളക്കെട്ടുകൾ പരിശോധിച്ച് വൃത്തിയാക്കി ‘ഡ്രൈ ഡേ’ ആയി ആചരിക്കുക.
  • കൊതുക് പ്രതിരോധം: കൊതുക് വലകൾ ഉപയോഗിക്കുക, ജനലുകളിൽ നെറ്റുകൾ സ്ഥാപിക്കുക. ശരീരമാസകലം മൂടുന്ന വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കുക.
  • പരിസര ശുചിത്വം: വീടിന് ചുറ്റുമുള്ള കാടും കുറ്റിച്ചെടികളും വെട്ടിത്തെളിച്ച് വൃത്തിയാക്കുക. മാലിന്യങ്ങൾ അടിഞ്ഞുകൂടാൻ അനുവദിക്കരുത്.

ആരോഗ്യകരമായ ശീലങ്ങൾ

രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനായി ധാരാളം വെള്ളം കുടിക്കുകയും പോഷകസമൃദ്ധമായ ആഹാരം കഴിക്കുകയും വേണം. പനി ബാധിച്ചാൽ പൂർണ്ണ വിശ്രമം എടുക്കുക. ഡോക്ടറുടെ കുറിപ്പടിയില്ലാതെ മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് വാങ്ങി പനിക്കുള്ള ഗുളികകൾ കഴിക്കുന്നത് ഒഴിവാക്കണമെന്നും ആരോഗ്യവകുപ്പ് ഓർമ്മിപ്പിക്കുന്നു.

English Summary

With weather reports predicting an early monsoon arrival in Kerala, concerns over a potential spike in mosquito-borne diseases like Dengue have increased. Health experts advise the public to practice strict preventive measures—such as observing weekly “Dry Days” to eliminate stagnant water and avoiding self-medication if symptoms like high fever, severe headache, or joint pain arise.

Follow Us