Muhammed Riyas: മുഹമ്മദ് റിയാസിനെതിരായ ED കേസ്: ഹവാല ഇടപാടുകളുടെ വിവരങ്ങൾ ദുബായിൽ നിന്നും ശേഖരിക്കും
Muhammed Riyas ED Case:ദുബായിൽ ഉള്ള ഹവാല ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങൾ അന്വേഷിച്ച് കൈമാറുന്നതിനു വേണ്ടിയാണിത്.ദുബായിലെ ഏജൻസികൾ അന്വേഷിച്ച് ഔദ്യോഗികമായി നൽകുന്ന വിവരങ്ങൾ ലഭിച്ചശേഷമായിരിക്കും മുഹമ്മദ് റിയാസിന് ഇ.ഡി സമൻസ് അയക്കുക.വരുമാന സ്രോതസ്സിന് അപ്പുറമുള്ള 20 കോടിയിലധികം രൂപയുടെ പണമിടപാടുകൾ നടന്നിട്ടുണ്ടെന്നാണ് ഇ.ഡി നൽകുന്ന സൂചന.
കൊച്ചി: മുൻമന്ത്രി മുഹമ്മദ് റിയാസിനെ എതിരായ എൻഫോഴ്സ്മന്റ് ഡയറക്ടറേറ്റിന്റെ കേസിൽ ഹവാല ഇടപാടുകളുടെ വിവരങ്ങൾ ദുബായിൽ നിന്ന് ശേഖരിക്കാനായി അന്വേഷണ സംഘത്തിന്റെ നീക്കം. ഇതിനുവേണ്ടി ലെറ്റേഴ്സ് റോഗറ്ററി (എൽ.ആർ.) അഥവാ ലെറ്റർ ഓഫ് റിക്വസ്റ്റ് കൈമാറാനാണ് ഇ.ഡിയുടെ നീക്കം.
ദുബായിൽ ഉള്ള ഹവാല ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങൾ അന്വേഷിച്ച് കൈമാറുന്നതിനു വേണ്ടിയാണിത്.ദുബായിലെ ഏജൻസികൾ അന്വേഷിച്ച് ഔദ്യോഗികമായി നൽകുന്ന വിവരങ്ങൾ ലഭിച്ചശേഷമായിരിക്കും മുഹമ്മദ് റിയാസിന് ഇ.ഡി സമൻസ് അയക്കുക.വരുമാന സ്രോതസ്സിന് അപ്പുറമുള്ള 20 കോടിയിലധികം രൂപയുടെ പണമിടപാടുകൾ നടന്നിട്ടുണ്ടെന്നാണ് ഇ.ഡി നൽകുന്ന സൂചന.
ALSO READ:നെടുമ്പാശ്ശേരി അപകടം: വാഹനത്തിന്റെ RC ഉടമ സുഹൈലിന്റെ അമ്മയെന്ന് പോലീസ്
അതേസമയം ഈ കേസിന് എക്സാലോജിക്ക് ഇടപാടുമായി നേരിട്ട് ബന്ധമില്ല എന്നാണ് സൂചന. മാത്രമല്ല ഇതുകൂടി പരിഗണിക്കുന്നതോടെ ഈ കേസുമായി ബന്ധപ്പെട്ട് ആകെ 3 കേസുകളാണ് നിലവിലുണ്ടാവുക. സിഎംആർഎൽ – എക്സാലോജിക്ക് മാസപ്പിടി കേസുമായി ബന്ധപ്പെട്ട പിണറായി വിജയൻ മുൻ മന്ത്രി മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ കേസുകള് അന്വേഷിക്കുന്നതിനു വേണ്ടി രണ്ട് പ്രത്യേക അന്വേഷണ സംഘങ്ങളെയാണ് നിയോഗിച്ചിരിക്കുന്നത്.
അതേസമയം ഈ രണ്ട് കേസിന്റെയും മേൽനോട്ടം വഹിക്കേണ്ടത് തോംസൺ ജോസാണ്. തിരുവനന്തപുരം സ്പെഷ്യൽ യൂണിറ്റ് എസ്പി ഇ എൻ സുരേഷിനാണ് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഒന്നാം പ്രതിയായ കേസിന്റെ അന്വേഷണ ചുമതല. അതേസമയം പി എ മുഹമ്മദ് റിയാസിന്റെ കേസിന്റെ അന്വേഷണ ചുമതല വിജിലൻസിന്റെ കോഴിക്കോട് സ്പെഷ്യൽ എസ് പി ബാലകൃഷ്ണനാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംസ്ഥാന ഡിജിപിക്ക് കൈമാറിയ ഔദ്യോഗിക കത്ത് പ്രകാരം രണ്ട് കാലഘട്ടങ്ങളിലായി നടന്ന വ്യത്യസ്ത സാമ്പത്തിക ആരോപണങ്ങൾ ആയതിനാൽ ആണ് വിജിലൻസ് ഇത്തരത്തിൽ രണ്ട് കേസുകൾ രണ്ട് രീതിയിൽ തന്നെ അന്വേഷണം നടത്തുന്നത്.
ENGLISH SUMMARY
The Enforcement Directorate (ED) is taking steps to gather information regarding hawala transactions from Dubai in connection with a case against former minister Mohammed Riyas. To this end, the ED intends to issue a ‘Letter Rogatory’—also known as a ‘Letter of Request’.