Pinarayi Vijayan: പിണറായിയുടെ വീട്ടിലെത്തി നോട്ടീസ് പതിപ്പിച്ച് ഇ.ഡി, വെള്ളിയാഴ്ച ഹാജരാകണം

ED Serves Notice at Pinarayi Vijayan's Residence on Masappadi Case: സിഎംആർഎൽ - എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ നേരിട്ട് എത്തി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ. കേസിൽ നേരിട്ട് ഹാജരാകണമെന്ന സമൻസ് കൈമാറാൻ ആണ് തിരുവനന്തപുരത്തെ വീട്ടിൽ ഉദ്യോഗസ്ഥർ എത്തിയത്. എന്നാൽ ആ സമയത്ത് പിണറായി വിജയൻ വീട്ടിൽ ഇല്ലാത്തതിനാൽ...

Pinarayi Vijayan: പിണറായിയുടെ വീട്ടിലെത്തി നോട്ടീസ് പതിപ്പിച്ച് ഇ.ഡി, വെള്ളിയാഴ്ച ഹാജരാകണം

Pinarayi Vijayan

Updated On: 

17 Oct 2026 | 03:45 PM

തിരുവനന്തപുരം: സിഎംആർഎൽ – എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ നേരിട്ട് എത്തി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ. കേസിൽ നേരിട്ട് ഹാജരാകണമെന്ന സമൻസ് കൈമാറാൻ ആണ് തിരുവനന്തപുരത്തെ വീട്ടിൽ ഉദ്യോഗസ്ഥർ എത്തിയത്. എന്നാൽ ആ സമയത്ത് പിണറായി വിജയൻ വീട്ടിൽ ഇല്ലാത്തതിനാൽ സമൻസ് ഭിത്തിയിൽ പതിപ്പിച്ചു. വെള്ളിയാഴ്ച ഇ.ഡി ഓഫീസിൽ ഹാജരാകണമെന്നാണ് സമൻസിൽ പറയുന്നത്.

സംഭവം അറിഞ്ഞതിനെ തുടർന്ന് മുൻമന്ത്രി വി. ശിവൻകുട്ടി അടക്കമുള്ള മുതിർന്ന സിപിഎം നേതാക്കൾ പ്രതിപക്ഷ നേതാവിന്റെ വീട്ടിലെത്തി. പിണറായി വിജയൻ നിലവിൽ കണ്ണൂരിലാണ് എന്ന് വിശിവൻകുട്ടി അറിയിച്ചു. കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ് ഉള്ളത്. അതിനിടയിൽ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത് ശരിയായ നടപടി അല്ല എന്നും ഇപ്പോൾ നടത്തുന്നത് ജനാധിപത്യവിരുദ്ധമായ കാര്യമാണെന്നും ശിവൻകുട്ടി പ്രതികരിച്ചു.

Also Read: സിഎംആർഎൽ എക്സാലോജിക്ക് കേസിൽ പിണറായി വിജയൻ സുപ്രീം കോടതിയിൽ! വിജിലൻസ് എഫ്ഐആർ നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യം

അതേസമയം ഇ.ഡി സമൻസ് നൽകിയിട്ടുണ്ട് എങ്കിലും വെള്ളിയാഴ്ച പിണറായി വിജയൻ ഹാജരായേക്കില്ല എന്നാണ് ലഭിക്കുന്ന വിവരം. നിയമസഭാ സമ്മേളനവും സുപ്രീം കോടതിയിലെ കേസും ചൂണ്ടിക്കാട്ടി. ഹാജരാകാൻ കഴിയില്ല എന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മറുപടി നൽകിയേക്കും എന്നാണ് വിവരം. കേസ് സുപ്രീംകോടതിയിൽ ഉള്ളതിനാൽ ഇതിനിടയിൽ തനിക്ക് അനുകൂല നടപടി ഉണ്ടായാൽ ഹാജരാകേണ്ട സാഹചര്യം ഒഴിവാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഈ നീക്കം. എന്നാൽ പിണറായി വിജയനെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇ.ഡി ഇപ്പോൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ഇ.ഡി കേസിന് ആധാരമായ വിജിലൻസ് എഫ്.ഐ.ആർ ചോദ്യം ചെയ്തു കൊണ്ടാണ് പിണറായി വിജയൻ അടക്കമുള്ളവർ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. പിണറായി വിജയന് പുറമെ മകൾ വീണ അടക്കം ഏഴ് പേർ പ്രതി പട്ടികയിൽ ഉണ്ടെങ്കിലും പിണറായിക്ക് മാത്രമാണ് ഹാജരാക്കാൻ സമൻസ് നൽകിയിട്ടുള്ളത്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് സ്വന്തമായും മകൾക്കും അവരുടെ കമ്പനിക്കും സാമ്പത്തിക നേട്ടമുണ്ടാക്കാൻ അഴിമതി നടത്തി എന്നാണ് കേസ്. പിണറായിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത് കണക്കിലെടുത്ത് 23 ന് കൊച്ചിയിലെ ഇഡി ഓഫീസിന്റെ സുരക്ഷ കൂട്ടാൻ സി.ഐ.എസ്.എഫിന് നിർദ്ദേശം നൽകിയതായാണ് വിവരം.

English Summary

An Enforcement Directorate official visited the residence of Leader of the Opposition Pinarayi Vijayan in connection with the Masappadi case involving the CMRL-Exalogic deal. The official arrived at his Thiruvananthapuram home to serve a summons requiring his personal appearance in the case. As Pinarayi Vijayan was not at home at the time, the summons was affixed to a wall.

Loading...
Unable to load recommendations.
Follow Us
മുട്ട ദിവസവും കഴിക്കുന്നത് സുരക്ഷിതമോ?
ശരീരഭാരം കുറയ്ക്കാൻ പപ്പായ സഹായിക്കുമോ?
പുഴുങ്ങിയ ഏത്തപ്പഴം കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ
ഉറക്കം കിട്ടുന്നില്ലേ? ഈ ചായ കുടിച്ചോളൂ നല്ല ഉറക്കം ഉറപ്പ്
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?