AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

CMRL – Exalogic Case: സിഎംആർഎൽ എക്സാലോജിക്ക് കേസിൽ പിണറായി വിജയൻ സുപ്രീം കോടതിയിൽ! വിജിലൻസ് എഫ്ഐആർ നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യം

കേസെടുക്കുന്നതിനു വേണ്ടി പ്രതിഭാഗത്തിന്റെ വാദം കേൾക്കേണ്ടതില്ല എന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. ഇതിന് പിന്നാലെയാണ് പിണറായി വിജയന് മുഹമ്മദ് റിയാസും ഇപ്പോൾ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിന് മുന്നോടിയായി പ്രതികളുടെ വാദം കേൾക്കേണ്ടതില്ല എന്നും അതുകൊണ്ട് നിയമപരമായ അവകാശങ്ങളുടെ ലംഘനം സംഭവിക്കുന്നില്ല എന്നും ഹൈക്കോടതിയെ വ്യക്തമാക്കിയിരുന്നു............

CMRL – Exalogic Case: സിഎംആർഎൽ എക്സാലോജിക്ക് കേസിൽ പിണറായി വിജയൻ സുപ്രീം കോടതിയിൽ! വിജിലൻസ് എഫ്ഐആർ നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യം
Pinarayi Vijayan Image Credit source: PTI Photos
Ashli C
Ashli C | Published: 16 Oct 2026 | 02:43 PM

ന്യൂഡൽഹി: സിഎംആർഎൽ-എക്സാലോജിക്ക് മാസപ്പടി കേസിൽ വിജിലൻസ് നടപടികൾ സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സുപ്രീംകോടതിയെ സമീപിച്ചു. കേസിൽ മുൻ മന്ത്രി മുഹമ്മദ് റിയാസും വീണ ടിയും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ഹർജികൾ അടിയന്തരമായി പരിഗണിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചതായും റിപ്പോർട്ട്. ഈ സാഹചര്യത്തിൽ ഹർജി ഇന്ന് പരിഗണിക്കില്ല എന്നാണ് സൂചന. മാസപ്പടി ഇടപാടുവുമായി ബന്ധപ്പെട്ട് അഴിമതി നിരോധന പ്രകാരം കേസ് രജിസ്റ്റർ ചെയ്യാനുള്ള സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയാണ് അപ്പീൽ നൽകുവാനുള്ള അനുമതി തേടിയ ഹർജി കഴിഞ്ഞ ദിവസം തള്ളിയത്.

പ്രതികളുടെ വാദം കേൾക്കേണ്ടതില്ല….

കേസെടുക്കുന്നതിനു വേണ്ടി പ്രതിഭാഗത്തിന്റെ വാദം കേൾക്കേണ്ടതില്ല എന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. ഇതിന് പിന്നാലെയാണ് പിണറായി വിജയന് മുഹമ്മദ് റിയാസും ഇപ്പോൾ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിന് മുന്നോടിയായി പ്രതികളുടെ വാദം കേൾക്കേണ്ടതില്ല എന്നും അതുകൊണ്ട് നിയമപരമായ അവകാശങ്ങളുടെ ലംഘനം സംഭവിക്കുന്നില്ല എന്നും ഹൈക്കോടതിയെ വ്യക്തമാക്കിയിരുന്നു. മതിയായ തെളിവുകൾ ഉണ്ടെങ്കിൽ പ്രാഥമിക അന്വേഷണം നിർബന്ധമല്ലെന്നും കോടതി അറിയിച്ചു.

ALSO READ:കോഴിക്കോട്-ബെംഗളൂരു ബസ് ലോറിയുമായി കൂട്ടിയിടിച്ചു; മൂന്ന് മലയാളികൾ ഉൾപ്പെടെ നാല് മരണം, 14 പേർക്ക് പരിക്ക്

അഴിമതി നിരോധന നിയമപ്രകാരം ഇഡിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ കേസെടുക്കുവാൻ നിർദ്ദേശിച്ച സിംഗിൾ ബെഞ്ച് ഉത്തരവ് നിയമപരമായ അവകാശങ്ങളുടെ ലംഘനമാണെന്നായിരുന്നു പ്രതികൾ വാദിച്ചത്.അതേസമയം പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരായ കേസുകൾ അന്വേഷിക്കുന്നതിനു വേണ്ടി രണ്ട് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് വിജിലൻസ്. ഐജി തോംസൺ ജോസിന് ആണ് അന്വേഷണ സംഘത്തിന്റെ മേൽനോട്ട ചുമതല. പിണറായി വിജയൻ പ്രതിയായ കേസ് എസ് പി സുരേഷ് ആണ് അന്വേഷിക്കുക.

മുഹമ്മദ് റിയാസ് പ്രതിയായ കേസ് എസ് പി ബാലകൃഷ്ണനും അന്വേഷിക്കും. പിണറായി വിജയന് മുഹമ്മദ് റിയാസിനും എതിരെ രണ്ട് വ്യത്യസ്ത കേസുകളിൽ രജിസ്റ്റർ ചെയ്ത് സാഹചര്യത്തിലാണ് പ്രത്യേക അന്വേഷണസംഘങ്ങളെ കേസ് അന്വേഷിക്കുന്നു വേണ്ടി നിയോഗിച്ചത് എന്നാണ് റിപ്പോർട്ട്. കേസുകളുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കയ്യിലുള്ള വിവരങ്ങൾ പരമാവധി ശേഖരിക്കുകയാണ് അന്വേഷണസംഘം ആദ്യഘട്ടത്തിൽ ചെന്നൈ ചെയ്യുക എന്നാണ് സൂചന.

ENGLISH SUMMARY

Leader of the Opposition Pinarayi Vijayan has approached the Supreme Court seeking a stay on vigilance proceedings in the CMRL-Exalogic ‘monthly payment’ (masappadi) case. Former Minister Muhammed Riyas and Veena T. have also approached the Supreme Court regarding the matter. Reports indicate that the Supreme Court has declined to take up the petitions on an urgent basis; consequently, it is understood that the petitions will not be considered today.

Follow Us