Snake Bite Death: കണ്ണൂരിൽ പാമ്പുകടിയേറ്റു വയോധിക മരിച്ചു
Snake Bite Death in Kannur: പാമ്പു കടിച്ചതിനെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കുമ്പോൾ ആണ് മരണം. ഏപ്രിൽ 24നായിരുന്നു സംഭവം. വീട്ടുവളപ്പിൽ വെച്ചാണ് നാരായണിക്ക് പാമ്പുകടിയേറ്റത്. വയോധികയെ കടിച്ചതും ശംഖുവരയൻ ഇനത്തിൽ പെട്ട പാമ്പു തന്നെയാണെന്നാണ് സൂചന. വിഷം നാഡീവ്യൂഹത്തെ ബാധിച്ചിരുന്നു.......

പ്രതീകാത്മക ചിത്രം
കണ്ണൂർ: ജില്ലയിൽ പാമ്പുകടിയേറ്റ് വയോധിക മരിച്ചു. പട്ടുവം സ്വദേശിയായ നാരായണിയാണ് മരിച്ചത്. പാമ്പു കടിച്ചതിനെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കുമ്പോൾ ആണ് മരണം. ഏപ്രിൽ 24നായിരുന്നു സംഭവം. വീട്ടുവളപ്പിൽ വെച്ചാണ് നാരായണിക്ക് പാമ്പുകടിയേറ്റത്. വയോധികയെ കടിച്ചതും ശംഖുവരയൻ ഇനത്തിൽ പെട്ട പാമ്പു തന്നെയാണെന്നാണ് സൂചന. വിഷം നാഡീവ്യൂഹത്തെ ബാധിച്ചിരുന്നു.
കഴിഞ്ഞയാഴ്ചയാണ് പട്ടുവം മുതുകട സ്വദേശിയായ നബീസ പാമ്പുകടിയെ തുടർന്ന് മരിച്ചിരുന്നു. ഇവർക്ക് എഴുപതു വയസ്സായിരുന്നു. അതിനിടയിൽ തൃശ്ശൂർ തൃശൂര്‍ മതിലകം കൂളിമുട്ടത്ത് വീടിന്റെ അടുക്കളയിൽ നിന്ന് പുല്ലാനി മൂർഖനെ പിടികൂടി. ഇന്നലെ രാത്രി കൂളിമുട്ടം എമ്മാട് കാട്ടുപറമ്പിൽ സിദ്ദിഖിന്റെ വീട്ടിൽ നിന്നാണ് ഈ ഇനത്തിൽപ്പെട്ട പാമ്പിനെ പിടികൂടിയത്.
ALSO READ:പാമ്പുകടിയേറ്റ് മരിച്ചത് 86 പേരെന്ന് വനംവകുപ്പ്, ആരോഗ്യവകുപ്പിന് 4 പേർ മാത്രം
തിരുവനന്തപുരത്ത് പാമ്പുകടിയേറ്റ് എട്ടുവയസ്സുകാരൻ മരിച്ചു
തിരുവനന്തപുരം ചിറയിൻകീഴ് പാമ്പുകടിയേറ്റ് എട്ടുവയസ്സുകാരൻ മരിച്ചു. അഴൂർ സ്വദേശികളായ ദിലീപിന്റെയും അനുവിന്റെയും മകനായ ദക്ഷലാണ് മരിച്ചത്. കുട്ടിക്ക് എട്ടു വയസ്സായിരുന്നു. ഉറങ്ങിക്കിടന്ന കുട്ടിയെ വെളുപ്പിന് നാലുമണിയോടെയാണ് മൂർഖന്റെ കടിയേറ്റത്. ഉടനെ തന്നെ കുട്ടിയെ ചിറയിൻകീഴ് ആശുപത്രിയിൽ എത്തിച്ചിരുന്നു. തുടർന്ന് ആരോഗ്യനില വഷളായതിനെ തുടർന്ന് പദ്ധതിക ചികിത്സ നൽകിയതിനു ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കുവാൻ സാധിച്ചില്ല.
വീട്ടിൽ നടത്തിയ പരിശോധനയിൽ നിന്നും മൂർഖനെ കണ്ടെത്തി. നിലവിൽ കുട്ടിയുടെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അതേസമയം ഇപ്രകാരം തൃശൂർ കോടാലിയിലും എട്ടുവയസ്സുകാരൻ പാമ്പുകടി ഏറ്റു മരിച്ചിരുന്നു. തൃശ്ശൂർ കോടാലിയിൽ രാത്രിയിൽ അമ്മയ്ക്കും സഹോദരനും ഒപ്പം ഉറങ്ങുകയായിരുന്ന കുട്ടിയെ ആണ് പാമ്പ് കടിച്ചത്. ഒപ്പം പാമ്പുകടിയേറ്റ സഹോദരന്റെ ജീവൻ മാത്രം രക്ഷിക്കാൻ സാധിച്ചു.വീടിന്റെ കിടപ്പുമുറിയിലെ ജനാലയോട് ബന്ധപ്പെടുത്തി മുന്തിരിവള്ളികൾ വളർത്തിയിരുന്നു. ഇതിലെ ആകാം പാമ്പ് അകത്തു കയറിയത് എന്നാണ് പ്രാഥമിക നിഗമനം.
മരിച്ച ആൽജോ എന്ന കുട്ടിയുടെ ചുണ്ടിനാണ് പാമ്പ് കടിച്ചതെന്നാണ് റിപ്പോർട്ട്. അതേസമയം ഈ കുട്ടികളിൽ രാത്രി രണ്ടു മണി ആയതോടെ വയറുവേദനയ്ക്കുന്നു എന്ന് പറഞ്ഞ് എഴുന്നേറ്റിരുന്നു. എന്നാൽ തലേദിവസം ജ്യൂസ് കുടിച്ചതിനാൽ അതിലൂടെ ഉണ്ടായ ഭക്ഷ്യവിശബാധ ആണെന്നാണ് ഒപ്പമുണ്ടായിരുന്ന അമ്മ കരുതിയത്.. എന്നാൽ പിന്നീട് രാത്രി ആയപ്പോൾ മൂത്ത കുട്ടി എഴുന്നേറ്റ് അവശനായി ഇരിക്കുന്നത് കണ്ടപ്പോൾ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകുകയായിരുന്നു.
ENGLISH SUMMARY
An elderly woman died after being bitten by a snake in the district In Kannur. Narayani, a native of Pattuvam, died. She was undergoing treatment at Pariyaram Medical College after being bitten by a snake. The incident took place on April 24. Narayani was bitten by a snake in her home compound. It is believed that the snake that bit the elderly woman was a conger eel.