Velakanni Train: വേളാങ്കണ്ണിയില്‍ പോകാന്‍ ഇനി റിസ്‌ക്കില്ല, എറണാകുളത്ത് നിന്ന് ട്രെയിനായി; വേഗം റെഡിയായിക്കോളൂ

Indian Railways Announces Weekly Special Train from Ernakulam to Velankanni: ട്രെയിന്‍ സര്‍വീസ് സ്ഥിരപ്പെടുത്തിയതിന് ശേഷം എറണാകുളം ജങ്ഷനില്‍ നിന്നുമുള്ള ആദ്യ യാത്ര മാര്‍ച്ച് 18ന് ആരംഭിക്കും. ആഴ്ചയില്‍ ഒരു ദിവസമായിരിക്കും ട്രെയിന്‍ സര്‍വീസ്.

Velakanni Train: വേളാങ്കണ്ണിയില്‍ പോകാന്‍ ഇനി റിസ്‌ക്കില്ല, എറണാകുളത്ത് നിന്ന് ട്രെയിനായി; വേഗം റെഡിയായിക്കോളൂ

ട്രെയിന്‍

Published: 

14 Mar 2026 | 06:12 PM

കൊച്ചി: യാത്രക്കാരുടെ ഏറെ നാളത്തെ കാത്തിരിപ്പ് അവസാനിച്ചു. എറണാകുളത്ത് നിന്ന് വേളാങ്കണ്ണിയിലേക്ക് നേരിട്ട് ട്രെയിന്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ ട്രെയിന്‍ സര്‍വീസ് ഇക്കാലമത്രയും ഉണ്ടായിരുന്നുവെങ്കിലും സര്‍വീസ് സ്ഥിരപ്പെടുത്തിയിരുന്നില്ല. ട്രെയിന്‍ സര്‍വീസ് സ്ഥിരപ്പെടുത്തിയതിന് ശേഷം എറണാകുളം ജങ്ഷനില്‍ നിന്നുമുള്ള ആദ്യ യാത്ര മാര്‍ച്ച് 18ന് ആരംഭിക്കും. ആഴ്ചയില്‍ ഒരു ദിവസമായിരിക്കും ട്രെയിന്‍ സര്‍വീസ് ഉണ്ടായിരിക്കുക എന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു.

എറണാകുളം-വേളാങ്കണ്ണി ട്രെയിന്‍

ട്രെയിന്‍ 16363, 16364 എറണാകുളം ജങ്ഷന്‍-വേളാങ്കണ്ണി-എറണാകുളം ജങ്ഷന്‍ വീക്ക്‌ലി എക്‌സ്പ്രസ് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് മാര്‍ച്ച് 18ന് ആരംഭിക്കും. മാര്‍ച്ച് 19നാണ് ട്രെയിന്‍ വേളാങ്കണ്ണിയില്‍ എത്തിച്ചേരുക.

1 എസി ടു ടയര്‍ കോച്ച്, 3 എസി ത്രീ ടയര്‍ കോച്ചുകള്‍, 8 സ്ലീപ്പര്‍ കോച്ചുകള്‍, 4 ജനറല്‍ സെക്കന്‍ഡ് ക്ലാസ് കോച്ചുകള്‍, 1 സെക്കന്‍ഡ് ക്ലാസ് കോച്ച്, 1 ലഗേജ് കം ബ്രേക്ക് വാന്‍ എന്നിവയാണ് ട്രെയിനിലുണ്ടാകുക.

Also Read: Special Train: കേരളത്തിന് ആശ്വാസം; ആറ് സ്പെഷ്യൽ ട്രെയിനുകൾ സ്ഥിരപ്പെടുത്തി റെയിൽവേ മന്ത്രാലയം

സ്‌റ്റോപ്പുകളും സമയവും

രാത്രി 11.50ന് ബുധനാഴ്ച എറണാകുളം ജങ്ഷനില്‍ നിന്ന് യാത്ര ആരംഭിക്കുന്ന ട്രെയിന്‍, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം ജങ്ഷന്‍, കരുനാഗപ്പള്ളി, ശാംസ്താംകോട്ട, കൊല്ലം ജങ്ഷന്‍, കുണ്ടറ, കൊട്ടാരക്കര, ഔവനേശ്വരം, പുനലൂര്‍, തെന്മലൈ, സെങ്കോട്ടൈ, തെങ്കാളി ജങ്ഷന്‍, കടയനല്ലൂര്‍, ശങ്കരന്‍കോവില്‍, രാജപാളയം, ശിവകാശി, വിരുദനഗര്‍, മധുരൈ, ദിണ്ഡുഗല്‍, തിരുച്ചിറപ്പള്ളി, തഞ്ചാവൂര്‍, നാഗപട്ടിണം എന്നീ സ്റ്റോപ്പുകള്‍ക്ക് ശേഷം പിറ്റേദിവസം അതായത് വ്യാഴാഴ്ച വൈകിട്ട് 5.35ന് വേളാങ്കണ്ണിയില്‍ എത്തിച്ചേരും.

 

Loading...
Unable to load recommendations.
Follow Us
Related Stories
ഭണ്ഡാരം കുത്തിത്തുറക്കാൻ നോക്കിയിട്ട് പറ്റിയില്ല! കണ്ണൂരിൽ 14 കാരൻ 3 ചാക്ക് തേങ്ങ മോഷ്ടിച്ചു
ഓർഡർ ചെയ്തത് എൽ.ഇ.ഡി ബൾബ്; കിട്ടിയത് മദ്യക്കുപ്പിയിലാക്കിയ മനുഷ്യമൂത്രം, സംഭവം പത്തനംതിട്ടയിൽ
തിരുവനന്തപുരത്ത് കുഴഞ്ഞുവീണ യുവാവും ആംബുലൻസിൽ കയറ്റാൻ സഹായിച്ച അയൽവാസിയും മരിച്ചു
CM Vijay: അവസാന നിമിഷം, തമിഴ്നാട് മുഖ്യമന്ത്രി വിജയിയുടെ കേരള സന്ദർശനം റദ്ദാക്കി, കാരണമിത്
CMRL – Exalogic Case: സിഎംആർഎൽ എക്സാലോജിക്ക് കേസിൽ പിണറായി വിജയൻ സുപ്രീം കോടതിയിൽ! വിജിലൻസ് എഫ്ഐആർ നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യം
Kerala Lottery Result: ഒരു കോടിയടിച്ച ഭാഗ്യക്കുറി നിങ്ങളുടെ പോക്കറ്റിലുണ്ടോ? സുവര്‍ണ കേരളം ലോട്ടറിഫലം പുറത്ത്‌
A20 പ്രോ കരുത്തിൽ ഒരു ഫോൾഡബിൾ ഐഫോൺ! ഇപ്പോൾ വാങ്ങാം
തലയിൽ എണ്ണ പുരട്ടാൻ അനുയോജ്യമായ സമയം ഏത്?
ഭക്ഷണം കഴിച്ച ഉടൻ ഗ്രീൻ ടീ കുടിക്കാമോ?
ആൻഡമാൻ യാത്ര പ്ലാൻ ചെയ്യുകയാണോ? IRCTC-യുടെ കിടിലൻ പാക്കേജ് ഇതാ!
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?