Special Train: കേരളത്തിന് ആശ്വാസം; ആറ് സ്പെഷ്യൽ ട്രെയിനുകൾ സ്ഥിരപ്പെടുത്തി റെയിൽവേ മന്ത്രാലയം
Indian Railways Regularizes 6 Special Trains : സീസൺ തിരക്കുകൾക്കായി ഓടിക്കൊണ്ടിരുന്ന ഈ ട്രെയിനുകൾ സ്ഥിരപ്പെടുത്തിയത് സ്ഥിരം യാത്രക്കാർക്കും തീർത്ഥാടകർക്കും വലിയ ആശ്വാസമാകും.
ന്യൂഡൽഹി: കേരളത്തിലൂടെ സർവീസ് നടത്തുന്ന ആറ് പ്രധാന സ്പെഷ്യൽ ട്രെയിനുകൾ സ്ഥിരപ്പെടുത്തി റെയിൽവേ മന്ത്രാലയം ഉത്തരവിറക്കി. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, കേന്ദ്ര സഹമന്ത്രി ജോർജ് കുര്യന് അയച്ച കത്തിലാണ് ഇക്കാര്യം അറിയിച്ചത്. യാത്രാക്ലേശം പരിഹരിക്കുന്നതിനായി ഈ ട്രെയിനുകൾ സ്ഥിരപ്പെടുത്തണമെന്ന് ജോർജ് കുര്യൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
സ്ഥിരപ്പെടുത്തിയ ട്രെയിനുകൾ
- വിശാഖപട്ടണം – കൊല്ലം – വിശാഖപട്ടണം സ്പെഷ്യൽ ഇനി മുതൽ വിശാഖപട്ടണം – കൊല്ലം എക്സ്പ്രസ് ആയി സർവീസ് നടത്തും.
- പാലക്കാട് – കണ്ണൂർ സ്പെഷ്യൽ ഇനി മുതൽ പാലക്കാട് – കണ്ണൂർ എക്സ്പ്രസ് ആയി മാറും.
- കണ്ണൂർ – കോഴിക്കോട് സ്പെഷ്യൽ ഇനി മുതൽ കണ്ണൂർ – കോഴിക്കോട് എക്സ്പ്രസ് ആയി സർവീസ് തുടരും.
- തിരുവനന്തപുരം നോർത്ത് – മംഗളൂരു സ്പെഷ്യൽ ട്രെയിൻ ഇനി മുതൽ തിരുവനന്തപുരം നോർത്ത് – മംഗളൂരു അന്ത്യോദയ എക്സ്പ്രസ് ആയിരിക്കും.
- കൊല്ലം – എറണാകുളം മെമു സ്പെഷ്യൽ സർവീസ് ഇനി മുതൽ എറണാകുളം – കൊല്ലം മെമു ആയി സ്ഥിരപ്പെടുത്തി.
- എറണാകുളം – വേളാങ്കണ്ണി – എറണാകുളം സ്പെഷ്യൽ ഇനി മുതൽ എറണാകുളം – വേളാങ്കണ്ണി എക്സ്പ്രസ് ആയി സർവീസ് നടത്തും.
ALSO READ: വ്യക്തമായില്ല… മന്ത്രിയെ ആക്രമിക്കുന്ന ദൃശ്യങ്ങളില്ലെന്ന് റെയിൽവേ സുരക്ഷാസേന
സീസൺ തിരക്കുകൾക്കായി ഓടിക്കൊണ്ടിരുന്ന ഈ ട്രെയിനുകൾ സ്ഥിരപ്പെടുത്തിയത് സ്ഥിരം യാത്രക്കാർക്കും തീർത്ഥാടകർക്കും വലിയ ആശ്വാസമാകും. പുതിയ നമ്പറുകളിലേക്ക് മാറുന്നതോടെ ഈ ട്രെയിനുകളുടെ സമയക്രമത്തിലും ബുക്കിംഗ് സൗകര്യങ്ങളിലും കൂടുതൽ വ്യക്തത വരും.