തെരുവുനായ്ക്കളുടെ ദയാവധം; മാർഗരേഖയ്ക്ക് അം​ഗീകാരം നൽകി സംസ്ഥാന സർക്കാർ

Euthanasia of Stray Dogs : പേവിഷബാധ ഉള്ളതും ചികിത്സിച്ചു ഭേദമാക്കാൻ ആകാത്തതുമായ രോഗങ്ങൾ ഉള്ളതും, അപകടകാരികളുമായ തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജിയറിന് ( എസ്‌. ഒ. പി ) സംസ്ഥാന സർക്കാർ അംഗീകാരം നൽകി. തെരുവ് നായ്ക്കളുടെ ദയാവധത്തിന് അനുമതി നൽകിക്കൊണ്ട് സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാരിന്റെ ഈ പുതിയ നടപടി വന്നിരിക്കുന്നത്.

തെരുവുനായ്ക്കളുടെ ദയാവധം; മാർഗരേഖയ്ക്ക് അം​ഗീകാരം നൽകി സംസ്ഥാന സർക്കാർ

പ്രതീകാത്മക ചിത്രം

Updated On: 

24 Aug 2026 | 03:04 PM

തിരുവനന്തപുരം : പേവിഷബാധ ഉള്ളതും ചികിത്സിച്ചു ഭേദമാക്കാൻ ആകാത്തതുമായ രോഗങ്ങൾ ഉള്ളതും, അപകടകാരികളുമായ തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജിയറിന് ( എസ്‌. ഒ. പി ) സംസ്ഥാന സർക്കാർ അംഗീകാരം നൽകി. തെരുവ് നായ്ക്കളുടെ ദയാവധത്തിന് അനുമതി നൽകിക്കൊണ്ട് സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാരിന്റെ ഈ പുതിയ നടപടി വന്നിരിക്കുന്നത്.

സുപ്രീംകോടതിയുടെ മെയ് 19 ലെ ഉത്തരവിൽ പറയുന്ന നിർദ്ദേശങ്ങൾ നടപ്പാക്കുന്നതിന് തദ്ദേശസ്വരണ സ്ഥാപനങ്ങൾക്ക് ജൂലൈ അവസാനം സർക്കാർ നിർദ്ദേശം നൽകിയിരുന്നു. ഇതിനോടനുബന്ധമായാണ് എങ്ങനെയാണ് ദയാവധം നടപ്പിലാക്കേണ്ടത് എന്ന് സംബന്ധിച്ച പൊതു നടപടിക്രമങ്ങൾ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. ചികിത്സ നൽകിയിട്ടും ഭേദമാക്കാൻ സാധിക്കാത്ത, മാരക രോഗങ്ങൾ ഉള്ള, ജീവൻ നിലനിർത്താൻ കഴിയാത്ത വിധം മാരകമായി പരിക്കേറ്റ, രക്ഷപ്പെടാൻ സാധ്യതയില്ലാത്ത, പേവിഷബാധ സ്ഥിരീകരിച്ചത് അല്ലെങ്കിൽ ലക്ഷണങ്ങൾ ശക്തമായി പ്രകടിപ്പിക്കുന്നത് ആയ, ജനങ്ങളുടെ സുരക്ഷയ്ക്ക് കടുത്ത ഭീഷണി ഉയർത്തുന്ന വിധമുള്ള തെരുവ് നായ്ക്കളെ മാത്രമേ ദയാവധത്തിന് പരിഗണിക്കാവൂ എന്നാണ് നിർദ്ദേശം.

Also Read : നാല് ജില്ലകളിലെ തിരുവോണം മഴ കൊണ്ടുപോകും! ഉത്രാടത്തിന് 8 ജില്ലകളിൽ മഴ; പുതിയ ഓറഞ്ച്, യെല്ലോ അ‌ലർട്ടുകൾ എത്തി

തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ അനിമൽ ബർത്ത് കൺട്രോൾ ( എ ബി സി ) മോണിറ്ററിംഗ് കമ്മിറ്റി അംഗങ്ങളെ ഉൾപ്പെടുത്തി തെരുവുനായ മാനേജ്മെന്റ് കമ്മിറ്റികൾ രൂപീകരിക്കാനും നിർദ്ദേശമുണ്ട്. തെരുവുനായ നിയന്ത്രണം, ദയാവധം നടപ്പിലാക്കൽ, പ്രാദേശിക തലത്തിലുള്ള നിരീക്ഷണം തുടങ്ങിയവയുടെ പൂർണ്ണ ഉത്തരവാദിത്വം ഈ സമിതിക്കായിരിക്കും. അതാത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷരായിരിക്കും ഈ സമിതിയുടെ ചെയർപേഴ്സൺ ആയി വരിക. പ്രസ്തുത സമിതിയുടെ കൃത്യമായ രേഖാമൂലം ഉള്ള ശുപാർശയുടെ അടിസ്ഥാനത്തിൽ മാനുഷിക രീതിയിൽ മാത്രമേ ദയാവധം നടപ്പിലാക്കാവൂ.

അംഗീകൃത വെറ്റിനറി സർജൻ ആകണം ദയാവധം നടപ്പിലാക്കേണ്ടത്. ദയാവധത്തിനായി സോഡിയം പെന്റോബാർബെറ്റിൽ, തയോപെനന്റാൽ സോഡിയം എന്നിവ മാത്രമേ ഞരമ്പ് വഴി കുത്തിവയ്ക്കാൻ പാടുള്ളൂ എന്നും നിബന്ധനയിൽ പറയുന്നു. അക്രമാസക്തമായി പെരുമാറുന്ന തെരുവ് നായ്ക്കളെ ആവശ്യമായ മരുന്നുകൾ നൽകി ശാന്തമാക്കി മാത്രമേ വാഹനങ്ങളിൽ കയറ്റി കൊണ്ടുപോകാൻ പാടുള്ളൂ. യാതൊരു കാരണവശാലും മറ്റു നായകളുടെ സാന്നിധ്യത്തിലോ, അവയ്ക്ക് മുന്നിൽ വച്ചോ ദയാവധം ചെയ്യാൻ പാടില്ല എന്നും നിഷ്കർഷിച്ചിട്ടുണ്ട്.

ദയാവധം നടത്തുന്നതുമായി ബന്ധപ്പെട്ട ചിലവുകൾ അതാത് തദ്ദേശ സ്ഥാപനങ്ങളാണ് വഹിക്കേണ്ടത്. എല്ലാ തദ്ദേശസ്ഥാപനങ്ങളും ദയാവധവുമായി ബന്ധപ്പെട്ട പ്രത്യേകം രജിസ്റ്റർ സൂക്ഷിക്കണം. നായയെ എവിടെ നിന്ന് പിടികൂടി, ഫോട്ടോ, ദയാവധം ചെയ്യാനുള്ള കാരണം തുടങ്ങിയവ ഈ രജിസ്റ്ററിൽ കൃത്യമായി രേഖപ്പെടുത്തിയിരിക്കണം. ദയാവധത്തിനായി തിരഞ്ഞെടുക്കുന്ന നായ്ക്കളെ രണ്ടു മുതൽ മൂന്നു ദിവസം വരെ എബിസി സെന്ററിലോ പറ്റികേന്ദ്രത്തിലോ താമസിപ്പിക്കണം.

English Summary

The State Government has approved the Standard Operating Procedure (SOP) for the euthanasia of dangerous stray dogs, as well as those suffering from rabies or incurable diseases. This new move by the State Government follows the Supreme Court’s order authorizing the euthanasia of stray dogs.

Loading...
Unable to load recommendations.
Follow Us
ഷുഗർ ലെവൽ പേടിക്കാതെ ഓണസദ്യ ആസ്വദിക്കാം; ഇതാ ചില എളുപ്പവഴികൾ
ഒരു പവന്‍  സ്വര്‍ണത്തിന് 12 ലക്ഷം രൂപ; വരും  ദിവസങ്ങളില്‍ സംഭവിച്ചേക്കും
ഉത്രാടം കഴിഞ്ഞ് വീട്ടിലെ ചൂല് തൊടരുത്! കാരണം അറിയാമോ?
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം