AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

നാല് ജില്ലകളിലെ തിരുവോണം മഴ കൊണ്ടുപോകും! ഉത്രാടത്തിന് 8 ജില്ലകളിൽ മഴ; പുതിയ ഓറഞ്ച്, യെല്ലോ അ‌ലർട്ടുകൾ എത്തി

Kerala Weather August 24 Latest Update: ഇന്ന് ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ആറ് ജില്ലകളിൽ ഓറഞ്ച് അ‌ലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, കണ്ണൂർ, കാസറഗോഡ് എന്നീ എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അ‌ലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. IMD യുടെ പുതിയ മുന്നറിയിപ്പ് പ്രകാരം ഉത്രാട ദിനമായ നാളെ (ഓഗസ്റ്റ് 25) 9 ജില്ലകളിലും തിരുവോണ ദിവസമായ ഓഗസ്റ്റ് 26ന് നാല് ജില്ലകളിലും യെല്ലോ അ‌ലർട്ട് നിലനിൽക്കുന്നുണ്ട്.

നാല് ജില്ലകളിലെ തിരുവോണം മഴ കൊണ്ടുപോകും! ഉത്രാടത്തിന് 8 ജില്ലകളിൽ മഴ; പുതിയ ഓറഞ്ച്, യെല്ലോ അ‌ലർട്ടുകൾ എത്തി
Rain Possibility During Onam Days In KeralaImage Credit source: PTI
Prasanth Kumar
Prasanth Kumar | Updated On: 24 Aug 2026 | 02:56 PM

തിരുവനന്തപുരം: അ‌ടുത്ത അ‌ഞ്ച് ദിവസത്തെ കേരളത്തിലെ കാലാവസ്ഥ സംബന്ധിച്ച കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം എത്തി. ഓഗസ്റ്റ് 24ന് ഉച്ചയ്ക്ക് പുറപ്പെടുവിച്ചിരിക്കുന്ന ഏറ്റവും പുതിയ അ‌പ്ഡേറ്റ് പ്രകാരം അ‌ടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ കടുക്കും. ഇന്ന് ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ആറ് ജില്ലകളിൽ ഓറഞ്ച് അ‌ലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, കണ്ണൂർ, കാസറഗോഡ് എന്നീ എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അ‌ലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. IMD യുടെ പുതിയ മുന്നറിയിപ്പ് പ്രകാരം ഉത്രാട ദിനമായ നാളെ (ഓഗസ്റ്റ് 25) 9 ജില്ലകളിലും തിരുവോണ ദിവസമായ ഓഗസ്റ്റ് 26ന് നാല് ജില്ലകളിലും യെല്ലോ അ‌ലർട്ട് നിലനിൽക്കുന്നുണ്ട്.

ഇന്ന് ഓറഞ്ച് അ‌ലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഉള്ളത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ഇവിടെങ്ങളിൽ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

Also Read: നാളെ ഉത്രാടപ്പാച്ചിൽ; വിലക്കയറ്റം വരിഞ്ഞുമുറുക്കും, വിലയറിഞ്ഞ് സാധനങ്ങൾ വാങ്ങാം

കേരളത്തിലെ ഭൂരിഭാഗം ജില്ലകളിലും ആളുകൾ മഴനനഞ്ഞ് ഉത്രാടപ്പാച്ചിൽ നടത്തേണ്ടിവരും എന്ന് കാലാവസ്ഥാ വകുപ്പിന്റെ പുതിയ അ‌പ്ഡേറ്റ് സൂചന നൽകുന്നു. നാളെ (ഓഗസ്റ്റ് 25) പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലും തിരുവോന ദിനമായ ബുധനാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ നാല് ജില്ലകളിലും യെല്ലോ അ‌ലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഇവിടങ്ങളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ഇവിടെ ശക്തമായ മഴ (ISOL H) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഗംഗാതീര പശ്ചിമ ബംഗാളിനും സമീപ ജാർഖണ്ഡ്, വടക്കൻ ഒഡീഷ പ്രദേശങ്ങൾക്കും മുകളിലായി ന്യൂന മർദ്ദം തുടരുകയാണ്.

കേരളത്തിൽ 2026 ഓഗസ്റ്റ് 24 മുതൽ 28 വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട് എന്നാണ് അ‌ടുത്ത അ‌ഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യത വിലയിരുത്തി കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. മോശം കാലാവസ്ഥ കണക്കിലെടുത്ത് കേരളം – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മുതൽ ഓഗസ്റ്റ് 26 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

26 വരെ കേരളം – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ഇന്ന് ഗൾഫ് ഓഫ് മന്നാർ അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം, തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന ശ്രീലങ്കൻ തീരം, തെക്ക് കിഴക്കൻ & മധ്യ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.

24 മുതൽ 26 വരെ സോമാലിയ – ഒമാൻ തീരം, മധ്യ പടിഞ്ഞാറൻ അറബിക്കടൽ അതിനോട് ചേർന്ന തെക്കു പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. കർണാടക, കേരളം തീരം, ലക്ഷദ്വീപ് പ്രദേശം അതിനോട് ചേർന്ന കടൽ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

മോശം കാലാവസ്ഥ കണക്കിലെടുത്ത് കേരളത്തിന്റെ വിവിധ തീരങ്ങളിലെ മത്സ്യത്തൊഴിലാളികൾക്ക് 28 വരെ കടലിൽ പോകുന്നതിന് വിലക്കുണ്ട്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ) ജില്ലകളിലെ തീരങ്ങളിൽ നാളെ രാവിലെ 11.30 വരെ കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും 1.0 മുതൽ 1.3 മീറ്റർ വരെ ഉയർന്ന തിരമാലകൾ ഉണ്ടായേക്കാമെന്നും മുന്നറിയിപ്പിൽ പറയുന്നു.

English Summary

The weather forecast for Kerala for the next five days has been released by the Central Meteorological Department. Orange alert has been issued in six districts of Idukki, Ernakulam, Thrissur, Malappuram, Kozhikode and Wayanad today. Yellow alert has also been issued in eight districts of Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Palakkad, Kannur and Kasaragod today. Yellow alert was issued in 9 districts on August 25 and in four districts on 26.

Follow Us