Panakkad Sadik Ali Thangal: സാദിഖലി ശിഹാബ് തങ്ങൾക്കെതിരായ വ്യാജ പ്രചാരണം; കേസെടുത്ത് പോലീസ് ‌

Social Media Post Against Sadik Ali Thangal: വ്യാജമായി ഫെയ്സ്ബുക്ക് വിലാസമുണ്ടാക്കി വിദേശത്തെ ഫോൺനമ്പർ നൽകി വിപിഎൻ വഴി ലോ​ഗിൻ ചെയ്താണ് അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. സംഭവം വിവാദമായതോടെ പോസ്റ്റ് പിൻവലിച്ചു. പ്രൊഫൈലിന്റെ വിവരങ്ങൾ തേടി പൊലീസ് മെറ്റയ്ക്ക് കത്തയച്ചതായി സൈബർ സെൽ അറിയിച്ചിട്ടുണ്ട്.

Panakkad Sadik Ali Thangal: സാദിഖലി ശിഹാബ് തങ്ങൾക്കെതിരായ വ്യാജ പ്രചാരണം; കേസെടുത്ത് പോലീസ് ‌

പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍

Updated On: 

24 Mar 2026 | 08:59 AM

മലപ്പുറം: മുസ്ലീം ലീ​ഗ് സംസ്ഥാനാധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെയുള്ള വ്യാജ പ്രചരണങ്ങളിൽ കേസെടുത്ത് മലപ്പുറം സൈബർ‌ പോലീസ്. തിങ്കളാഴ്ച വൈകിട്ടാണ് ഫെയ്സ്ബുക്കിലൂടെ അപകീർത്തികരമായ പോസ്റ്റ് പ്രചരിച്ചത്. ഇന്നലെ രാത്രി തന്നെ ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ നിർദേശപ്രകാരം പാർട്ടി സൈബർ പോലീസിൽ പരാതി നൽകിയിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

വ്യാജമായി ഫെയ്സ്ബുക്ക് വിലാസമുണ്ടാക്കി വിദേശത്തെ ഫോൺനമ്പർ നൽകി വിപിഎൻ വഴി ലോ​ഗിൻ ചെയ്താണ് അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. സംഭവം വിവാദമായതോടെ പോസ്റ്റ് പിൻവലിച്ചു. പ്രൊഫൈലിന്റെ വിവരങ്ങൾ തേടി പൊലീസ് മെറ്റയ്ക്ക് കത്തയച്ചതായി സൈബർ സെൽ അറിയിച്ചിട്ടുണ്ട്.

ALSO READ: സിഎമ്മേ.. ഒരു ചോദ്യം…! “അതങ്ങ് വീട്ടിൽ പോയി പറഞ്ഞാൽ മതി” എന്ന് മുഖ്യൻ; കേൾവിക്കാരനോട് ദേഷ്യപ്പെട്ട് പിണറായി വിജയൻ

വിഷയത്തിൽ പ്രതികരിച്ച് രാഷ്ട്രീയ നേതാക്കൾ രം​ഗത്തെത്തി. സമൂഹം ബഹുമാനിക്കുന്നവരെ ഇത്തരത്തിൽ അധിക്ഷേപിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എ.വിജയരാഘവൻ പറഞ്ഞു. തങ്ങൾക്കെതിരായ അധിക്ഷേപ പോസ്റ്റ് അദ്ദേഹത്തെ അപമാനിക്കാനുള്ള ശ്രമമാണെന്ന് തവനൂരിലെ എൽഡിഎഫ് സ്ഥാനാർഥി കെ ടി ജലീലും പ്രതികരിച്ചു. തങ്ങളെ താറടിച്ചു കാണിക്കാനുള്ള കുൽസിത ശ്രമമാണ് നടക്കുന്നത്.

പുതിയ സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ച് ആരെയും എന്തും ആക്കാൻ സാധിക്കും. സാദിഖലി തങ്ങളെ സ്കൂൾ പഠന കാലം തൊട്ട് വ്യക്തിപരമായി എനിക്കറിയാം. രാഷ്ട്രീയമായി ഞാൻ അദ്ദേഹത്തെ വിമർശിച്ചിട്ടുണ്ട്. ആ വിമർശനം മേലിലും തുടരും. പക്ഷെ ഒരിക്കലും വ്യക്തിഹത്യ നടത്തിയിട്ടില്ല. മുഖ്യമന്ത്രിയെ ബന്ധപ്പെട്ട് കാര്യങ്ങളുടെ ഗൗരവം ധരിപ്പിക്കുമെന്നും കെടി ജലീൽ ഫെയ്സ്ബുക്കിൽ കുറിച്ചു.

Loading...
Unable to load recommendations.
Follow Us
Related Stories
Supplyco Onam 2026 Turnover: 35 ദിവസം കൊണ്ട് 422 കോടി! സപ്ലൈകോ ഓണം വിപണിയിൽ റെക്കോർഡ് വിറ്റു വരവ്
Robo Maveli : തിരുവാതിര സ്റ്റെപ്പൊക്കെ ഇട്ട് മാസായി വന്നതാ, ദേ വെട്ടിയിട്ട വാഴത്തണ്ട് പോലെ! കൊച്ചിയിൽ റോബോ മാവേലിക്ക് സംഭവിച്ചത്?
PV Anvar: ബേപ്പൂരിൽ പി വി അൻവർ വേണ്ടിയിരുന്നില്ല; മറ്റാരെങ്കിലും ആയിരുന്നെങ്കിൽ വിജയിച്ചേനെ ; മുല്ലപ്പള്ളി രാമചന്ദ്രൻ
MVD On Modification : ഒരു മോഡിഫിക്കേഷനും വേണ്ട, പിടിച്ചാൽ നല്ല ഫൈനടിക്കും – നിർദേശവുമായി ട്രാൻസ്പോർട്ട് കമ്മീഷ്ണർ
CM VD Satheesan Onam Wishes: അതിജീവനത്തിന് പ്രേരിപ്പിക്കുന്ന പ്രതിസന്ധികളിൽ നാം ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവാണ് ഓരോ ഓണവും; ആശംസകൾ നേർന്നു മുഖ്യമന്ത്രി
Kerala Weather Update: കൂടുതൽ ഇടങ്ങളി​ൽ യെല്ലോ അ‌ലർട്ട്; 11 ജില്ലകളിൽ ഇന്ന് ശക്തമായ മഴ
ഖലീഫയെക്കാൾ ബഹുദൂരം മുന്നിൽ ബത്ലഹേം കുടുംബ യൂണിറ്റ്
ജന്മാഷ്ടമി നാളിൽ കണ്ണനെ ആരാധിക്കേണ്ടതെങ്ങനെ?
നല്ല 'മൊഞ്ചൻ ഫോൺ! ഐക്യൂ Z11 5G വിൽപ്പന തുടങ്ങി
പിൻകോഡ് ഇല്ലെങ്കിലും പാഴ്സലെത്തും; ദുബായിലെ ഡെലിവറി സിസ്റ്റം ഇങ്ങനെ
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി