Pinarayi vijayan: സിഎമ്മേ.. ഒരു ചോദ്യം…! “അതങ്ങ് വീട്ടിൽ പോയി പറഞ്ഞാൽ മതി” എന്ന് മുഖ്യൻ; കേൾവിക്കാരനോട് ദേഷ്യപ്പെട്ട് പിണറായി വിജയൻ
Pinarayi vijayan: ഇത് രണ്ടാമത്തെ തവണയാണ് തിരഞ്ഞെടുപ്പ് വേളയിൽ വച്ച് മുഖ്യമന്ത്രി ഇത്തരം രീതിയിൽ പ്രസംഗം നടത്തുന്നത്. ദിവസങ്ങൾക്കു മുമ്പാണ് അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാർത്ഥിയായ ജി സുധാകരനെ ചെറ്റ എന്ന പ്രയോഗം ഉപയോഗിച്ച് അഭിസംബോധന ചെയ്തത്. അതിനു പിന്നാലെയാണ് ഇപ്പോൾ വീണ്ടും സാധാരണ ജനങ്ങളോടും മുഖ്യമന്ത്രിയുടെ ധാർഷ്ട്യം....
മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ ചോദ്യം ചോദിക്കാൻ തുനിഞ്ഞ ആളോട് രോഷം പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സി എമ്മേ ഒരു ചോദ്യം എന്ന് തുടങ്ങിയ ആളോട് അതങ്ങ് വീട്ടിൽ ചോദിച്ചാൽ മതി എന്നായിരുന്നു മുഖ്യമന്ത്രി പ്രതികരണം നടത്തിയത്. കോന്നി തിരഞ്ഞെടുപ്പ് കൺവെൻഷൻ വേദിയിൽ വച്ചാണ് സംഭവം. സംസ്ഥാനത്തിലെ അടിസ്ഥാന വികസന സൗകര്യങ്ങളെ കുറിച്ച് മുഖ്യമന്ത്രി സംസാരിക്കുന്നതിനിടയിലാണ് സംഭവം.
ഇത് രണ്ടാമത്തെ തവണയാണ് തിരഞ്ഞെടുപ്പ് വേളയിൽ വച്ച് മുഖ്യമന്ത്രി ഇത്തരം രീതിയിൽ പ്രസംഗം നടത്തുന്നത്. ദിവസങ്ങൾക്കു മുമ്പാണ് അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാർത്ഥിയായ ജി സുധാകരനെ ചെറ്റ എന്ന പ്രയോഗം ഉപയോഗിച്ച് അഭിസംബോധന ചെയ്തത്. അതിനു പിന്നാലെയാണ് ഇപ്പോൾ വീണ്ടും സാധാരണ ജനങ്ങളോടും മുഖ്യമന്ത്രിയുടെ ധാർഷ്ട്യം.
ALSO READ:ഒരു ലക്ഷത്തിന്റെ പിസ്റ്റളും, 25,000 രൂപയുടെ മറ്റൊരു തോക്ക്…. ചുമ്മാതാണോ പിസി ജോർജ് പൂഞ്ഞാർ പുലി ആയത്
അതിനിടെ മുഖ്യമന്ത്രിയുടെ ചെറ്റ പരാമർശത്തിൽ പ്രതികരണവുമായി ജി സുധാകരനും എത്തിയിരുന്നു. തന്റെ അച്ഛനും അമ്മയും ഇട്ട പേരാണ് സുധാകരൻ. അത് മാറ്റി സുധാകുരൻ വരെ എത്തി. അതിനുശേഷം ആണ് എന്നെ ചെറ്റ എന്ന് വിളിക്കുന്നത്. ബഹുമാനപ്പെട്ട മുഖ്യമന്ത്രി ചെറ്റപ്പുരയിൽ താമസിക്കുന്ന പാവപ്പെട്ടവരെയാണ് ഇതിലൂടെ അപമാനിച്ചത് എന്നും ജി സുധാകരൻ തുറന്നടിച്ചു.ഓരോ വാക്കുകൾക്കും പലവിധത്തിലുള്ള അർത്ഥമുള്ള ഭാഷയാണ് മലയാളം. അത് മനസ്സിലാക്കാതെയാണ് മുഖ്യമന്ത്രി പദം ഉപയോഗിച്ചത്.. സംസാരിക്കുമ്പോൾ അദ്ദേഹം സൂക്ഷിക്കണമെന്നും എല്ലാ വിഭാഗം ജനങ്ങളും താമസിക്കുന്ന കേരളത്തിൽ ഇങ്ങനെയൊരു പ്രയോഗം നടത്താൻ പാടില്ല എന്നും ജി സുധാകരൻ തുറന്നടിച്ചു.