Kallambalam Fire Accident: ബക്കറ്റ് താഴ്ത്തി,കിണറ്റിനുള്ളിൽ തീ പടർന്നു; കല്ലമ്പലത്ത് അപകടം

കിണർ വൃത്തിയാക്കാൻ പെട്രോൾ പമ്പ് മാനേജരുടെ നിർദേശത്തെ തുടർന്നാണ് വൃത്തിയാക്കുന്ന തൊഴിലാളികളായ സുനുവും വിനീതും സ്ഥലത്തെത്തിയത്. കല്ലമ്പലം ദേശീയപാതക്ക് സമീപം പ്രവർത്തിക്കുന്ന പെട്രോൾ പമ്പിനോട് ചേർന്ന ഇരുനില കെട്ടിടത്തിന് താഴെയുള്ള കിണർ വൃത്തിയാക്കുന്നതിനിടെയാണ് അപകടമുണ്ടായത്. രണ്ടു നില കെട്ടിടത്തിന് താഴെയാണ് കിണർ സ്ഥിതി ചെയ്യുന്നത്, തീ മുകളിലേക്ക് ഉയരുന്നതിനുപകരം നാല് ദിശകളിലേക്ക് പടരുകയായിരുന്നു. ഇതാണ് അപകടം കൂട്ടിയത്.

Kallambalam Fire Accident: ബക്കറ്റ് താഴ്ത്തി,കിണറ്റിനുള്ളിൽ തീ പടർന്നു; കല്ലമ്പലത്ത് അപകടം

പ്രതീകാത്മക ചിത്രം

Published: 

04 Sep 2026 | 11:40 AM

തിരുവനന്തപുരം: കിണറ്റിനുള്ളിൽ നിന്നും തീ കത്തി പടർന്ന് മൂന്ന് പേർക്ക് പൊള്ളലേറ്റു. തിരുവനന്തപുരം കല്ലമ്പലത്ത് കിണർ വൃത്തിയാക്കുന്നതിനിടെയാണ് സംഭവം. ബുധനാഴ്ച രാവിലെ 11.30 ഓടെയാണ് സംഭവം. കല്ലമ്പലം ദേശീയപാതക്ക് സമീപം പ്രവർത്തിക്കുന്ന പെട്രോൾ പമ്പിനോട് ചേർന്ന ഇരുനില കെട്ടിടത്തിന് താഴെയുള്ള കിണർ വൃത്തിയാക്കുന്നതിനിടെയാണ് അപകടമുണ്ടായത്. തീപിടിത്തത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. കല്ലമ്പലം സ്വദേശികളായ സുനു, വിനീത്, രാകേഷ് (ഉണ്ണി) എന്നിവർക്കാണ് പൊള്ളലേറ്റത്.

തലയ്ക്കും മുഖത്തിനും നെഞ്ചിനും ഗുരുതരമായി പൊള്ളലേറ്റ വിനീതിനെയും ഉണ്ണിയെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് ഇരുവരും. ഇടതുകൈക്കും പുറകിനും പൊള്ളേറ്റ സുനു ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. കിണർ വൃത്തിയാക്കാൻ പെട്രോൾ പമ്പ് മാനേജരുടെ നിർദേശത്തെ തുടർന്നാണ് വൃത്തിയാക്കുന്ന തൊഴിലാളികളായ സുനുവും വിനീതും സ്ഥലത്തെത്തിയത്.

ALSO READ: ഉണർന്നെണീറ്റപ്പോൾ ലോക്കപ്പ് പൂട്ടിയിട്ടില്ല; കൊല്ലത്ത് മോഷണക്കേസ് പ്രതി പോലീസ് സ്റ്റേഷനിൽ നിന്ന് ചാടിപ്പോയി

കിണറ്റിൽ നിന്ന് വെള്ളം പമ്പ് ചെയ്ത ശേഷം കിണറ്റിനുള്ളിൽ ഓക്സിജൻ സാന്നിധ്യം ഉണ്ടോ എന്ന് പരിശോധിക്കാൻ കത്തിച്ച മെഴുകുതിരി അടങ്ങിയ ബക്കറ്റ് താഴ്ത്തി പരിശോധിക്കുകയാണ്. പെട്ടെന്ന് ഒരു തീ ആളി പടരുകയും തീജ്വാലകൾ മുകളിലേക്ക് എത്തുകയും ചെയ്തു. രണ്ടു നില കെട്ടിടത്തിന് താഴെയാണ് കിണർ സ്ഥിതി ചെയ്തതിനാൽ, തീ മുകളിലേക്ക് ഉയരുന്നതിനുപകരം നാല് ദിശകളിലേക്ക് പടർന്നു, ഇത് അപകടത്തിന്റെ തീവ്രത വർദ്ധിപ്പിച്ചു. കിണറ്റിനുള്ളിൽ പെട്രോളോ മറ്റേതെങ്കിലും ജ്വലന വസ്തുക്കളോ ഉണ്ടായിരുന്നോയെന്നും അടുത്തുള്ള പെട്രോൾ പമ്പിൽ നിന്നും ഇന്ധനം കിണറ്റിൽ എത്തിയിട്ടുണ്ടോ എന്നും പരിശോധിച്ചു വരികയാണ്.

English Summary

Fire breakout in a well at Kallambalam Trivandrum during the Cleaning 3 were luckily escaped with burn Injury’s. Well was located near in a Petrol Pump, Authority’s checking the Possibilities of Petrol Leak in well.

Loading...
Unable to load recommendations.
Follow Us
ഈ ചോദ്യങ്ങൾ മറക്കല്ലേ! അധ്യാപക ദിനത്തിലെ പ്രധാനപ്പെട്ട ജികെ
കായപ്പൊടി വാങ്ങല്ലേ വിഷമാണ്! വീട്ടിൽ പൊടിച്ചെടുക്കാം എളുപ്പത്തിൽ
പ്രിയപ്പെട്ട ടീച്ചറിന് ഗിഫ്റ്റ് കൊടുക്കണോ? ഐഡിയ ഇതാ
പഞ്ചസാരയ്ക്ക് പകരം ശർക്കര ഉപയോഗിക്കുന്നത് നല്ലതോ?
മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തി ദയബായി
വയനാട് തോൽപ്പട്ടി കാർ തടഞ്ഞ് കാട്ടാന
Viral Video | ഒന്ന് അങ്ങോട്ടോ, ഇങ്ങോട്ടോ ചെരിഞ്ഞാൽ
Viral Video | റോഡിൽ വെള്ളം കയറുന്നതും ബിസ്സിനസാകുമോ?