AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

ഉണർന്നെണീറ്റപ്പോൾ ലോക്കപ്പ് പൂട്ടിയിട്ടില്ല; കൊല്ലത്ത് മോഷണക്കേസ് പ്രതി പോലീസ് സ്റ്റേഷനിൽ നിന്ന് ചാടിപ്പോയി

Theft case accused escapes from Police station: സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പാറാവുകാരൻ ലോക്കപ്പ് പൂട്ടാൻ മറന്നതാണ് പ്രതി രക്ഷപ്പെടാൻ കാരണമായത് എന്നാണ് വിവരം. കഴിഞ്ഞ ദിവസമായിരുന്നു സംഭവം, പ്രതിയെ ഇനിയും പിടികൂടാനായിട്ടില്ല. അ‌ന്വേഷണം തുടരുകയാണ്. നിർമാണം നടക്കുന്ന വീടിന്റെ വയറിങ്‌, പ്ലംബിങ്‌ സാമഗ്രികൾ മുറിച്ചുകടത്തിയ കേസിൽ പിടിയിലായ വൈജേഷ്, ബുധനാഴ്ച വെളുപ്പിന് ഒന്നരയോടെയാണ് സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ടത്.

ഉണർന്നെണീറ്റപ്പോൾ ലോക്കപ്പ് പൂട്ടിയിട്ടില്ല; കൊല്ലത്ത് മോഷണക്കേസ് പ്രതി പോലീസ് സ്റ്റേഷനിൽ നിന്ന് ചാടിപ്പോയി
Theft Case Accused Escapes From Kundara Police StationImage Credit source: Getty Images, Kerala Police Facebook
Prasanth Kumar
Prasanth Kumar | Published: 04 Sep 2026 | 09:32 AM

കൊല്ലം: പോലീസ് സ്റ്റേഷനിൽ നിന്ന് മോഷണക്കേസ് പ്രതി രക്ഷപ്പെട്ടതായി റിപ്പോർട്ട്. എഴുകോൺ പുത്തൻനട വൈജിത്ത് ഭവനിൽ വൈജേഷാണ് (23) കുണ്ടറ പോലീസ് സ്റ്റേഷനിൽ നിന്ന് ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടത്. സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പാറാവുകാരൻ ലോക്കപ്പ് പൂട്ടാൻ മറന്നതാണ് പ്രതി രക്ഷപ്പെടാൻ കാരണമായത് എന്നാണ് വിവരം. കഴിഞ്ഞ ദിവസമായിരുന്നു സംഭവം, പ്രതിയെ ഇനിയും പിടികൂടാനായിട്ടില്ല. അ‌ന്വേഷണം തുടരുകയാണ്. നിർമാണം നടക്കുന്ന വീടിന്റെ വയറിങ്‌, പ്ലംബിങ്‌ സാമഗ്രികൾ മുറിച്ചുകടത്തിയ കേസിൽ പിടിയിലായ വൈജേഷ്, ബുധനാഴ്ച വെളുപ്പിന് ഒന്നരയോടെയാണ് സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ടത്.

വയറിങ്‌, പ്ലംബിങ്‌ സാമഗ്രികൾ മുറിച്ചുകടത്തുന്നതിനായുള്ള ഉപകരണങ്ങൾ വാടകയ്ക്കെടുത്ത കടയിൽ അവ തിരികെ നൽകാൻ ചൊവ്വാഴ്ച രാത്രി എത്തിയ പ്രതിയെ, മോഷണം നടന്ന വീട്ടിലെ ആളുകൾ തടഞ്ഞുവച്ച് പോലീസിന് കൈമാറുകയായിരുന്നു. കൊല്ലം റൂറൽ കൺട്രോൾ റൂം എസ്.ഐ. അനിൽകുമാറിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്ത പ്രതിയെ വൈദ്യപരിശോധനയ്ക്കുശേഷം രാത്രി 11-ന് ആണ് കുണ്ടറ സ്റ്റേഷനിൽ എത്തിച്ചത്.

ALSO READ: കുടുങ്ങാൻ പോകുന്നത് ആര്! വീണ ജോർജിനെ ആക്രമിച്ച കേസിൽ എട്ടംഗ എസ്ഐടി രൂപീകരിച്ച് ഉത്തരവിറങ്ങി

വൈജേഷിനെ സ്റ്റേഷനിൽ എത്തിക്കുമ്പോൾ രണ്ട് പോലീസുകാർ മാത്രമാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്. ഇയാളെ ലോക്കപ്പിലാക്കിയ ശേഷം പൂട്ടാൻ പോലീസുകാരൻ മറന്നുപോയി. ലോക്കപ്പിൽക്കിടന്ന് ഉറങ്ങിപ്പോയ പ്രതി ബുധനാഴ്ച വെളുപ്പിന് ഒന്നരയോടെ ഉണർന്നപ്പോൾ, ലോക്കപ്പ് പൂട്ടിയിട്ടില്ലെന്നു മനസ്സിലായതോടെ വാതിൽതുറന്നു പുറത്തിറങ്ങി. തുടർന്ന് മതിൽചാടി ഇയാൾ രക്ഷപ്പെടുകയായിരുന്നു. പ്രതിക്കായി പോലീസ് തിരച്ചിൽ തുടരുകയാണ്.

പതിനാറുകാരിക്ക് പീഡനം: അ‌ഞ്ച് പേർ അ‌റസ്റ്റിൽ

തമിഴ്‌നാട്ടിൽ പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ പ്രായപൂർത്തിയാകാത്ത രണ്ടുപേർ ഉൾപ്പെടെ അ‌ഞ്ച് പേർ അ‌റസ്റ്റിൽ. തഞ്ചാവൂരിലെ സേതുഭാവച്ഛത്രത്തിൽ ഓഗസ്റ്റ് 30-നായിരുന്നു കേസിനാസ്പദമായ സംഭവം. മുത്തശ്ശിയുടെ വീട്ടിലായിരുന്ന കുട്ടി രാത്രി ക്ഷേത്രോത്സവത്തിനു പോയപ്പോൾ, മുത്തശ്ശിയുടെ പരിചയക്കാരനായ ഒരാൾ പ്രലോഭിപ്പിച്ച് ആളൊഴിഞ്ഞ സ്ഥലത്തേക്കു കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

ഇതിനിടെ മറ്റു നാലുപേർകൂടി എത്തുകയും അവർ പെൺകുട്ടിയെ തട്ടിയെടുത്ത് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തു. ഇവരുടെ കൈയിൽനിന്ന് രക്ഷപ്പെട്ടശേഷം പെൺകുട്ടി വീട്ടുകാരുടെ അടുത്തെത്തി വിവരം പറഞ്ഞു. തുടർന്ന് സേതുഭാവച്ഛത്രം പോലീസ് സ്‌റ്റേഷനിലെത്തി പരാതി നൽകി. പ്രതികളിൽ ഒരാൾക്ക് 15, മറ്റൊരാൾക്ക് 17 വയസ് ആണ് പ്രായം. ഇവരെ തഞ്ചാവൂരിലെ സർക്കാർ നിരീക്ഷണ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ റിമാൻഡ് ചെയ്തു.

വാടകവീട്ടിൽ യുവതിയുടെ മരണം: മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കം

അങ്കമാലി: കറുകുറ്റിയിൽ വാടകവീട്ടിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി. തിരുവനന്തപുരം കരുംകുളം സ്വദേശി ഫ്ലോറൻസി (36) ആണ് മരിച്ചത്. വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിൽ നഗ്നമായ നിലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഇതിന് നാലുദിവസത്തെ പഴക്കമുണ്ടെന്നാണ് വിവരം. മൂന്ന് വർഷമായി പള്ളിയങ്ങാടിയിലെ പഴയ ഷോപ്പിങ് കോംപ്ലക്സിന്റെ ഒരു ഭാഗത്ത് ഒറ്റയ്ക്ക് വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു.

അങ്കമാലിയിലും കറുകുറ്റി മേഖലയിലും ലോട്ടറി വിറ്റായിരുന്നു ഉപജീവനം. സമീപവാസികളാണ് മൃതദേഹം കണ്ടെത്തിയത്. ഇത് കൊലപാതകമാണ് എന്നാണ് പോലീസ് നിഗമനം. പോലീസും ഫൊറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും സംഭവസ്ഥലത്ത് എത്തി പരിശോധന നടത്തി. സിസിടിവി ക്യാമറകളുൾപ്പെടെ പരിശോധിക്കുന്നുണ്ട്. സമീപവാസികളുടെ മൊഴിയും പോലീസ് രേഖപ്പെടുത്തുന്നുണ്ട്.

English Summary

A theft case accused has reportedly escaped from the police station. Vaijesh (23) of Vaijith Bhavan, Puthennada, Ezhukon escaped from the Kundara police station by gouging out the eyes of the officers. It is reported that the accused escaped because the guard on duty at the station forgot to close the lockup. The incident took place the previous day and the accused has not been caught yet.

Follow Us