Sabarimala Virtual Que:ഭക്തരെ കൊള്ളയടിക്കുന്നു!ശബരിമല വെർച്വൽ ക്യൂ നിരക്ക് വർധന അംഗീകരിക്കില്ലെന്ന് ബിജെപി
Sabarimala Virtual Que:സൗജന്യ ശൗചാലയങ്ങൾ ഒരുക്കാനെന്ന പേരിൽ ദർശന നിരക്ക് വർധിപ്പിക്കാനുള്ള നീക്കം ഭക്തരെ കൊള്ളയടിക്കുന്നതിന് വേണ്ടിയിട്ടുള്ള ആദ്യത്തെ സ്റ്റെപ്പ് ആണ് എന്നും ബിജെപി കുറ്റപ്പെടുത്തി.ഭക്തരെ എങ്ങനെയെല്ലാം ചൂഷണം ചെയ്യാമെന്ന് ഗവേഷണം നടത്തുന്ന ഓഫീസ് മാത്രമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് മാറിയിരിക്കുകയാണെന്നും സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി ആരോപിച്ചു.........

Sabarimala Virtual Que
തിരുവനന്തപുരം: ശബരിമല വെർച്ചൽ ക്യൂ നിരക്ക് വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ ബിജെപിയുടെ പടയൊരുക്കം. വെർച്ചൽ ക്യൂ ബുക്കിംഗ് നിരക്ക് വർദ്ധിപ്പിക്കുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നീക്കം അംഗീകരിക്കാൻ ആവില്ല എന്ന് ബിജെപി വ്യക്തമാക്കി. ഇത് ഭക്തരെ കൊള്ളയടിക്കുവാൻ വേണ്ടിയാണ്.
സൗജന്യ ശൗചാലയങ്ങൾ ഒരുക്കാനെന്ന പേരിൽ ദർശന നിരക്ക് വർധിപ്പിക്കാനുള്ള നീക്കം ഭക്തരെ കൊള്ളയടിക്കുന്നതിന് വേണ്ടിയിട്ടുള്ള ആദ്യത്തെ സ്റ്റെപ്പ് ആണ് എന്നും ബിജെപി കുറ്റപ്പെടുത്തി.ഭക്തരെ എങ്ങനെയെല്ലാം ചൂഷണം ചെയ്യാമെന്ന് ഗവേഷണം നടത്തുന്ന ഓഫീസ് മാത്രമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് മാറിയിരിക്കുകയാണെന്നും സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി ആരോപിച്ചു.
ALSO READ:നെടുമ്പാശ്ശേരി വാഹനാപകടം: പ്രതി സുഹൈലിനെ എയർപോർട്ട് റോഡിലും ബാറിലും എത്തിച്ചു തെളിവെടുപ്പ് നടത്തി
വെർച്ച്വൽ ക്യൂ ബുക്കിംഗ് നിരക്ക് വർദ്ധിപ്പിക്കുക എന്ന നീക്കത്തോടെ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുന്നോട്ടു പോവുകയാണെങ്കിൽ അതിനെ സംഘടനാപരമായും നിയമപരമായും ചെറുക്കും എന്നും ബിജെപി കൂട്ടിച്ചേർത്തു. ശബരിമലയിൽ എത്തുന്ന ഭക്തരുടെ അവകാശങ്ങൾ ഉറപ്പാക്കുന്നതിനു വേണ്ടി ബിജെപി ഏത് അറ്റം വരെയും പോകും.
ഭക്തരെ ചൂഷണം ചെയ്യുന്നതിന് അനുവദിക്കില്ല…
ആദ്യം സൗജന്യമായിരുന്ന വെർച്വൽ ക്യൂ ബുക്കിങ്ങിന് പിന്നീട് അഞ്ച് രൂപ ഈടാക്കിത്തുടങ്ങി. ഇപ്പോൾ അത് പത്ത് രൂപയാക്കാനാണ് നീക്കം. നാളെ ഈ തുക 100 ആയിരവും ഒക്കെയായി ഉയർത്താനുള്ള സാധ്യത അത്ര ദൂരെയല്ല. അതിനും മടിക്കാതെ ഏജൻസിയായി ദേവസ്വം ബോർഡ് മാറുകയാണോ എന്നും ബിജെപി കുറ്റപ്പെടുത്തി.ഇത്തരത്തിൽ ഓരോ ഘട്ടത്തിലും നിനക്ക് വർദ്ധിപ്പിച്ചുകൊണ്ട് ഭക്തരെ ചൂഷണം ചെയ്യുന്നതിന് അനുവദിക്കില്ല.ശബരിമലയിലെത്തുന്ന തീർത്ഥാടകരിൽ പലരും കുടുംബങ്ങളായും വലിയ സംഘങ്ങളായുമാണ് ദർശനത്തിനെത്തുന്നത്.
ഈ സാഹചര്യത്തിൽ വെർച്ച്വൽ ബുക്കിങ്ങിന്റെ നിരക്ക് വർദ്ധിപ്പിക്കുകയാണെങ്കിൽ ശബരിമലയിൽ സന്ദർശനത്തിന് എത്തുന്ന ഭക്തർക്ക് വലിയ തുക നൽകേണ്ടതായി വരും. സൗജന്യ ശൗചാലയങ്ങൾ ഒരുക്കാൻ ദർശന നിരക്ക് വർധിപ്പിക്കണമെന്ന ദേവസ്വം ബോർഡിന്റെ വാദം ഭക്തസമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും പണം നൽകി ഉപയോഗിക്കുന്ന ശൗചാലയങ്ങൾ പോലും വൃത്തിഹീനവും വെള്ളമില്ലാത്തതുമാണ്. എല്ലാ തീർത്ഥാടന കാലവും ഇത്തരത്തിൽ ഉള്ള സംവിധാനങ്ങൾ ഇല്ലായ്മ ഭക്തർക്ക് വലിയ രീതിയിലുള്ള ദുരിതമാണ് നൽകുന്നത് എന്നും ബിജെപി ചൂണ്ടിക്കാട്ടി.
ENGLISH SUMMARY
The BJP is gearing up for a confrontation with the Travancore Devaswom Board (TDB) over the proposed hike in Sabarimala ‘virtual queue’ booking charges. The BJP has made it clear that it cannot accept the TDB’s move to increase these fees, alleging that the decision is intended to fleece devotees. The party further accused the TDB of using the pretext of providing free toilet facilities to justify the fee hike—a move they described as the first step toward exploiting the pilgrims.