AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

ശിക്ഷ മരവിപ്പിച്ച്, ജയിലിൽ നിന്നിറങ്ങിയിട്ട് 10 ദിവസം; ദുബായിൽ പോകാൻ ഹൈക്കോടതിയെ സമീപിച്ച് ടോമിൻ തച്ചങ്കരി

Tomin j Thachankary approaches High Court to lift ban on foreign travel: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശിക്ഷ മരവിപ്പിച്ചെങ്കിലും തച്ചങ്കരിക്ക് വിദേശയാത്രാവിലക്കുണ്ട്. ഈ പശ്ചാത്തലത്തിലാണ് പുതിയ നീക്കം. ദുബായിലേക്ക് പോകാൻ അനുമതി വേണം എന്നതാണ് തച്ചങ്കരിയുടെ ആവശ്യം. ദുബായിലെ ഒരു സ്ഥാപനത്തിൽ ജോലിയുണ്ടെന്നും അവിടെ മറ്റൊരു സ്ഥാപനവുമായി ബന്ധപ്പെട്ട് നിക്ഷേപമുണ്ടെന്നും വിദേശയാത്രാ വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ തച്ചങ്കരി ചൂണ്ടിക്കാണിച്ചു.

ശിക്ഷ മരവിപ്പിച്ച്, ജയിലിൽ നിന്നിറങ്ങിയിട്ട് 10 ദിവസം; ദുബായിൽ പോകാൻ ഹൈക്കോടതിയെ സമീപിച്ച് ടോമിൻ തച്ചങ്കരി
Former Dgp Tomin J ThachankaryImage Credit source: facebook
Prasanth Kumar
Prasanth Kumar | Published: 24 Oct 2026 | 03:51 PM

കൊച്ചി: വിദേശയാത്രാ വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരി ​ഹൈക്കോടതിയിൽ. അ‌നധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലായിരുന്ന തച്ചങ്കരി, ശിക്ഷ മരവിപ്പിക്കപ്പെട്ടതിനെ തുടർന്ന് 10 ദിവസം മുൻപാണ് പുറത്തിറങ്ങിയത്. നാലുവർഷം കഠിനതടവിനാണ് കോട്ടയം വിജിലൻസ് കോടതി തച്ചങ്കരിയെ ശിക്ഷിച്ചത്. എന്നാൽ ശിക്ഷ ആരംഭിച്ച് ഏതാണ്ട് ഒരു മാസം പിന്നിട്ടപ്പോഴേക്ക്, ശിക്ഷാവിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് തച്ചങ്കരി ​നൽകിയ ഹർജി പരിഗണിച്ച ഹൈക്കോടതി ശിക്ഷ മരവിപ്പിച്ചിരുന്നു. തുടർന്ന് അ‌ദ്ദേഹം ഒക്ടോബർ 15ന് ജയിൽ മോചിതനായി. ഇതിന് പിന്നാലെയാണ് ഇപ്പോൾ വിദേശയാത്രാ വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് തച്ചങ്കരി വീണ്ടും ​ഹൈക്കോടതിയിൽ എത്തിയിരിക്കുന്നത്.

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശിക്ഷ മരവിപ്പിച്ചെങ്കിലും തച്ചങ്കരിക്ക് വിദേശയാത്രാവിലക്കുണ്ട്. ഈ പശ്ചാത്തലത്തിലാണ് പുതിയ നീക്കം. ദുബായിലേക്ക് പോകാൻ അനുമതി വേണം എന്നതാണ് തച്ചങ്കരിയുടെ ആവശ്യം. ദുബായിലെ ഒരു സ്ഥാപനത്തിൽ ജോലിയുണ്ടെന്നും അവിടെ മറ്റൊരു സ്ഥാപനവുമായി ബന്ധപ്പെട്ട് നിക്ഷേപമുണ്ടെന്നും വിദേശയാത്രാ വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ തച്ചങ്കരി ചൂണ്ടിക്കാണിച്ചു.

ALSO READ: ഉദ്ഘാടനം 8 മാസം മുമ്പ്; കോട്ടയം മെഡിക്കൽ കോളജിൽ സീലിങ് തകർന്നുവീണു; രോഗികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

അനധികൃത സ്വത്തുസമ്പാദനക്കേസിൽ സെപ്റ്റംബർ 17-നാണ് കോട്ടയം വിജിലൻസ് കോടതി തച്ചങ്കരിക്ക് നാലുവർഷം കഠിനതടവും 30,84,892 രൂപ പിഴയും വിധിച്ചത്. തുടർന്ന് പൂജപ്പുര സെൻട്രൽ ജയിലിൽ പ്രവേശിപ്പിക്കപ്പെട്ട തച്ചങ്കരി, ​ഹൈക്കോടതി ശിക്ഷ മരവിപ്പിച്ചതിനെ തുടർന്ന് ഒക്ടോബർ 15 വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെ സെൻട്രൽ ജയിലിൽ നിന്നും മോചിതനാകുകയായിരുന്നു.

പിഴത്തുകയുടെ 75 ശതമാനം കെട്ടിവയ്ക്കണം, രാജ്യം വിടരുത് എന്നീ ഉപാധികളോടെയാണ്​ ​ഹൈക്കോടതി ജാമ്യം അ‌നുവദിച്ചത്. ഈ ജാമ്യ ഉപാധി നിലനിൽക്കുന്നതിനാൽ യാത്രാ വിലക്ക് നീക്കാൻ തച്ചങ്കരിക്ക് വീണ്ടും കോടതിയിൽ എത്തേണ്ടിവരികയായിരുന്നു. അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട സംസ്ഥാനത്തെ ഡിജിപി റാങ്കിലുള്ള ആദ്യ ഉദ്യോഗസ്ഥനാണ് തച്ചങ്കരി.

2007 ലാണ് ടോമിൻ തച്ചങ്കരിക്കെതിരെ അനധികൃത സ്വത്ത്‌ സമ്പാദന കേസ് രജിസ്റ്റർ ചെയ്തത്. 2003 ജനുവരി ഒന്നുമുതൽ 2007 ജൂലായ് നാലുവരെയുള്ള കാലയളവിൽ ഐജിയായിരിക്കേ തച്ചങ്കരി 64,70,891 രൂപ അനധികൃതമായി സമ്പാദിച്ചെന്നായിരുന്നു വിജിലൻസ് കേസ്. 2013-ൽ അന്വേഷണം പൂർത്തിയാക്കി തൃശൂർ വിജിലൻസ് കോടതിയിൽ കുറ്റപത്രം നൽകി.

പിന്നീടു മൂവാറ്റുപുഴ വിജിലൻസ് കോടതിയിലേക്കും തുടർന്നു കോട്ടയത്തേക്കും മാറ്റപ്പെട്ട കേസിൽ. 2025 നവംബർ ഒന്നിനാണ് കോട്ടയം വിജിലൻസ് കോടതിയിൽ വിചാരണ തുടങ്ങിയത്. 96 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു. 271 പ്രമാണങ്ങളും ഹാജരാക്കി. ഒൻപതു മാസംകൊണ്ട് വിചാരണ പൂർത്തിയാക്കി സെപ്റ്റംബർ 17ന് കോടതി ശിക്ഷവിധിച്ചു.
മാതാപിതാക്കൾ വഴി കൈമാറിക്കിട്ടിയ കുടുംബസ്വത്താണ് തന്റെ പക്കലുള്ളത് എന്നത് ഉൾപ്പെടെയുള്ള തച്ചങ്കരിയുടെ വാദങ്ങൾ തള്ളിക്കൊണ്ടാണ് കോട്ടയം വിജിലൻസ് കോടതി അ‌നധികൃത സ്വന്ത് സമ്പാദനത്തിൽ തച്ചങ്കരി കുറ്റക്കാരനാണ് എന്ന് കണ്ടെത്തുകയും ശിക്ഷ വിധിക്കുകയും ചെയ്തത്.

English Summary

Former DGP Tomin J. Thachankary has approached the High Court, seeking the removal of a ban on his foreign travel. Although his conviction in a case involving the accumulation of disproportionate assets has been stayed, the travel ban remains in effect; it is against this backdrop that he has initiated this new legal move. Thachankary is requesting permission to travel to Dubai. In his petition to the High Court, he stated that he holds a job at an establishment in Dubai and also has investments linked to another entity there, and has therefore requested that the travel ban be lifted.

Follow Us