AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

KSRTC Free Travel: കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഓർഡിനറിയിൽ മാത്രം

KSRTC Free Travel For Women:ഇതുമായി ബന്ധപ്പെട്ട നിർണായകമായ ഒരു തീരുമാനമാണ് ഇപ്പോൾ എത്തിയിരിക്കുന്നത്. യുഡിഎഫ് പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരണ്ടി പ്രകാരം ഉള്ള കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര ഓർഡിനറി ബസുകളിൽ മാത്രമായിരിക്കും ഉണ്ടാവുക. കൂടാതെ വരുമാന പരിധിയില്ലാതെ തന്നെ എല്ലാ..........

KSRTC Free Travel: കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഓർഡിനറിയിൽ മാത്രം
Ksrtc, V D SatheesanImage Credit source: PTI Photos
Ashli C
Ashli C | Published: 20 May 2026 | 11:18 AM

തിരുവനന്തപുരം: യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു കെഎസ്ആർടിസി ബസുകളിൽ യുവതികൾക്ക് സൗജന്യ യാത്ര എന്നത്. ഇതുമായി ബന്ധപ്പെട്ട നിർണായകമായ ഒരു തീരുമാനമാണ് ഇപ്പോൾ എത്തിയിരിക്കുന്നത്. യുഡിഎഫ് പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരണ്ടി പ്രകാരം ഉള്ള കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര ഓർഡിനറി ബസുകളിൽ മാത്രമായിരിക്കും ഉണ്ടാവുക. കൂടാതെ വരുമാന പരിധിയില്ലാതെ തന്നെ എല്ലാ സ്ത്രീകൾക്കും സൗജന്യ യാത്ര അനുവദിക്കുന്നതായിരിക്കും.

തമിഴ്നാട്ടിലെ അതേ മാതൃക

അതേസമയം കർണാടക, പഞ്ചാബ്, തെലങ്കാന, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങൾ സ്ത്രീകൾക്ക് ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര നടപ്പാക്കിയപ്പോൾ പ്രത്യേക കാർഡുകൾ അനുവദിച്ചിരുന്നു. എന്നാൽ കേരളത്തിൽ ഇതില്ലാതെ തന്നെ എല്ലാ സ്ത്രീകൾക്കും സൗജന്യമായ യാത്ര അനുവദിക്കുന്നതായിരിക്കും. തമിഴ്നാട്ടിലെ അതേ മാതൃകയാണ് ഇപ്പോൾ കേരളത്തിലും പിന്തുടരുന്നത്. സംസ്ഥാനത്തിൽ ആകെ 4700 ഓളം കെഎസ്ആർടിസി ബസ്സുകൾ ആണുള്ളത് ഇതിൽ മൂവായിരത്തോളം ഓർഡിനറി. ഇവയിൽ 300 സിറ്റി ഫാസ്റ്റുകൾ ഒഴികെയുള്ള ബസ്സുകളിൽ ആവും സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുക.

ALSO READ:ക്ഷേമ പെൻഷൻ വിതരണം അടുത്തയാഴ്ച മുതൽ; കിട്ടുന്നത് 3000 രൂപയോ?

ഡീസൽ ഉപയോഗിച്ച് സർവീസ് നടന്ന ബസ്സുകളിൽ

കൂടാതെ 1400 സൂപ്പർ ക്ലാസുകളും 300 ഫാസ്റ്റുകളും ഉണ്ട്. നിലവിൽ ഒരു ഓർഡിനറി ബസിൽ ദിവസം 700 മുതൽ 1000 വരെ ആളുകളാണ് യാത്ര ചെയ്യുന്നത്. അതേസമയം പ്രവർത്തന ചെലവ് കൂടിയ ഡീസൽ ഉപയോഗിച്ച് സർവീസ് നടന്ന ബസ്സുകളിൽ സൗജന്യ യാത്ര പ്രാവർത്തികമാക്കുക എന്നത് പ്രായോഗികമായ ഒരു കാര്യമല്ല. കൂടാതെ ഇലക്ട്രിക് ബസുകൾ പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്രസർക്കാറിന്റെ നിരവധി പദ്ധതികളും ഉണ്ട്. രണ്ടാം പിണറായി സർക്കാർ ഇത് പ്രയോജനപ്പെടുത്തിയിരുന്നില്ല എന്നും നിരീക്ഷിച്ചു.

90 കോടിയോളം രൂപയുടെ അധിക ബാധ്യത

അതേസമയം സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര നടപ്പാക്കുകയാണെങ്കിൽ മാസം 90 കോടിയോളം രൂപയുടെ അധിക ബാധ്യതയാണ് സർക്കാരിന് ഉണ്ടാവുക. നിലവിൽ ശമ്പളത്തിന് 50 കോടി രൂപയും പെൻഷൻ 80 കോടി രൂപയും സർക്കാർ അനുവദിക്കുന്നുണ്ട്. മാത്രമല്ല ദിവസം കഴിയുംതോറും ഇന്ധനവില വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

നിലവിലെ ഇന്ധനത്തിന്റെ വില കണക്കിലെടുക്കുമ്പോൾ മാസം മൂന്നു കോടി രൂപയുടെ അധിക ബാധ്യത ഈ വകയിലും ഉണ്ടാകും. എന്നാൽ ഒരു കുടുംബത്തിലെ സ്ത്രീ കെഎസ്ആർടിസിയിൽ സഞ്ചരിക്കുകയാണെങ്കിൽ അതിലെ പുരുഷനും സഞ്ചരിക്കും അങ്ങനെയാണെങ്കിൽ അത് അധിക വരുമാനം ഉണ്ടാക്കുന്നതിന് കാരണമാകുമെന്നാണ് കെഎസ്ആർടിസി പ്രതീക്ഷിക്കുന്നത്.

അതേസമയം രണ്ടാം മന്ത്രിസഭായോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. എന്നാൽ സത്യപ്രതിജ്ഞ കഴിഞ്ഞ് രണ്ട് ദിവസം കഴിഞ്ഞിട്ടും മന്ത്രിമാരുടെ വകുപ്പ് സംബന്ധിച്ച് ഇനിയും അന്തിമ തീരുമാനമായിട്ടില്ല. വകുപ്പുകൾ ഏതെല്ലാം എന്ന കാര്യത്തിലും വ്യക്തമാക്കി കഴിഞ്ഞ ദിവസത്തോടെ വിജ്ഞാപനം ഇറങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്നു എങ്കിലും അത് ഇനിയും ഉണ്ടായിട്ടില്ല. ഇന്ന് ചേരുന്ന യോഗത്തിലും ഭൂരിഭാഗം മന്ത്രിമാരും പങ്കെടുക്കുക വകുപ്പുകൾ ഇല്ലാതെ തന്നെയാണ്.

ENGLISH SUMMARY

A crucial decision has now been made in One of the most important election promises of the UDF was free travel for women in KSRTC buses. The free travel for women in KSRTC, as announced by the UDF, under the Indira Guarantee, will be available only in ordinary buses.

Follow Us