AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

“പ്രാദേശിക എം.എൽ.എയുടെ ഭരണ സ്വാധീനം”: എന്തിനാണ് ആലപ്പുഴയിൽ രണ്ട് മെഡിക്കൽ കോളേജ്; ചെന്നിത്തലയെ ലക്ഷ്യമിട്ട് പരസ്യ പ്രതികരണവുമായി ജി സുധാകരൻ

G. Sudhakaran Opposes Haripad Medical College Project: ജി സുധാകരൻ മന്ത്രിയായിരുന്ന കാലത്ത് സമാനമായ പദ്ധതിയെ ശക്തമായി എതിർക്കുകയും, യു.ഡി.എഫ് സർക്കാരിൻ്റെ നടപടിയിൽ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അതേ പദ്ധതിയാണ് പുതിയ രൂപത്തിൽ വി.ഡി സതീശൻ സർക്കാരിൻ്റെ ആദ്യ ബജറ്റിൽ തന്നെ ഇടംപിടിച്ചത്

“പ്രാദേശിക എം.എൽ.എയുടെ ഭരണ സ്വാധീനം”: എന്തിനാണ് ആലപ്പുഴയിൽ രണ്ട് മെഡിക്കൽ കോളേജ്; ചെന്നിത്തലയെ ലക്ഷ്യമിട്ട് പരസ്യ പ്രതികരണവുമായി ജി സുധാകരൻ
ജി സുധാകരൻImage Credit source: Facebook G Sudhakaran
Sumeesh T Unneen
Sumeesh T Unneen | Published: 20 Jun 2026 | 07:30 PM

ആലപ്പുഴ: ഹരിപ്പാട് മെഡിക്കൽ കോളേജ് ആരംഭിക്കുമെന്ന യു.ഡി.എഫ് സർക്കാരിൻ്റെ ആദ്യ ബജറ്റിലെ പ്രഖ്യാപനത്തിനെതിരെ പരസ്യ പ്രതികരണവുമായി മുൻ സി.പി.എം നേതാവും അമ്പലപ്പുഴ എം.എൽ.എയുമായ ജി സുധാകരൻ. പ്രാദേശിക എം.എൽ.എയുടെ ഭരണ സ്വാധീനം ഉപയോഗിച്ചാണ് പദ്ധതി ബജറ്റിൽ ഉൾപ്പെടുത്തിയത് എന്ന് സുധാകരൻ പ്രതികരിച്ചു. ഒരു ജില്ലയിൽ തന്നെ രണ്ട് സർക്കാർ മെഡിക്കൽ കോളേജുകൾ ആവശ്യമില്ലെന്ന് വ്യക്തമാക്കിയ ജി സുധാകരൻ, ആലപ്പുഴ വണ്ടനം മെഡിക്കൽ കോളേജിൻ്റെ ശോചനീയവസ്ഥയെ കുറിച്ച് എടുത്തുപറഞ്ഞു.

വണ്ടാനം മെഡിക്കൽ കോളേജിൻ്റെ നവീകരണവുമായി ബന്ധപ്പെട്ട് താൻ സമർപ്പിച്ച 14 പ്രപ്പോസലുകൾക്ക് ഇതുവരെ ഭരണാനുമതി ലഭിച്ചില്ല എന്ന് സുധാകരൻ വ്യക്തമാക്കി. വണ്ടാനം മെഡിക്കൽ കോളേജിൽ നിന്നും 15 കിലോമീറ്റർ മാത്രമാണ് ഹരിപ്പാടേക്കുള്ള ദൂരമെന്നും ഈ ദുരപരിധിയിൽ പുതിയൊരു മെഡിക്കൽ കോളേജ് വരുന്നത് അനാവശ്യമാണെന്നും ജി സുധാകരൻ കൂട്ടിച്ചേർത്തു. കരിമണൽ ഖനനം സ്വകാര്യ മേഖലക്ക് കൈമാറാനുള്ള ബജറ്റ് നിർദ്ദേശത്തിലും അദ്ദേഹം ആശങ്ക പ്രകടിപിച്ചു.

Also Read: Kerala Rain Alert: മഴ തിരുമ്പി വന്തിട്ടേന്‍! കാലവര്‍ഷം വീണ്ടും ശക്തമാകുന്നു? എട്ട് ജില്ലകളില്‍ മുന്നറിയിപ്പ്‌

ജി സുധാകരൻ മന്ത്രിയായിരുന്ന കാലത്ത് സമാനമായ പദ്ധതിയെ ശക്തമായി എതിർക്കുകയും, യു.ഡി.എഫ് സർക്കാരിൻ്റെ നടപടിയിൽ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അതേ പദ്ധതിയാണ് പുതിയ രൂപത്തിൽ വി.ഡി സതീശൻ സർക്കാരിൻ്റെ ആദ്യ ബജറ്റിൽ തന്നെ ഇടംപിടിച്ചത്. ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ കാലത്ത് ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയുടെ പ്രത്യേക താല്പര്യ പ്രകാരമാണ് ഹരിപ്പാട് സ്വകാര്യ പങ്കാളിത്തത്തോടെ മെഡിക്കൽ കോളേജ് ആരംഭിക്കാനുള്ള പദ്ധതിക്ക് രൂപം നൽകിയത്. എന്നാൽ തുടർന്ന് അധികാരത്തിലെത്തിയ എൽ.ഡി.എഫ് സർക്കാർ പദ്ധതിയിൽ നിന്ന് പിന്മാറുകയും, ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

English Summary

G. Sudhakaran has strongly opposed the proposed Haripad Medical College project, heavily criticizing Ramesh Chennithala. Questioning the necessity of a second medical college in Alappuzha district, Sudhakaran emphasized upgrading the existing Alappuzha Government Medical College instead.

Follow Us