“ജി സുധാകരനും ഗോവിന്ദനും കുഞ്ഞികൃഷ്ണനും വർഗവഞ്ചകർ”; എം.വി ജയരാൻ്റെ നിലപാട് തള്ളി സി.പി.എം സംസ്ഥാന സെക്രട്ടറി

MV Jayarajan's response is not the official party stance: MV Govindan: തെറ്റ് തിരുത്തിയാൽ ആരെയും തിരിച്ചെടുക്കാം. എന്നാൽ ജി സുധാകരനും, ടി.കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും പാർട്ടിയെ വഞ്ചിച്ച് പോയവരാണ്. വിമതരായി മത്സരിച്ചവർ വർഗവഞ്ചകർ. എം.വി ജയരാജൻ്റെ പ്രതികരണം പാർട്ടി നേതൃത്വത്തിൻ്റെ നിലപാടല്ല

“ജി സുധാകരനും ഗോവിന്ദനും കുഞ്ഞികൃഷ്ണനും വർഗവഞ്ചകർ”; എം.വി ജയരാൻ്റെ നിലപാട് തള്ളി സി.പി.എം സംസ്ഥാന സെക്രട്ടറി

എം.വി ജയരാജൻ, എം.വി ഗോവിന്ദൻ

Updated On: 

05 Jul 2026 | 05:22 PM

തെറ്റ് തിരുത്തിയാൽ ടി.കെ ഗോവിന്ദനും, വി കുഞ്ഞികൃഷ്ണനും പാർട്ടിയിലേക്ക് തിരികെ വരാമെന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി ജയരാജൻ്റെ നിലപാട് തള്ളി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. എം.വി ജയരാജൻ്റെ പ്രതികരണം പാർട്ടി നേതൃത്വത്തിൻ്റെ നിലപാടല്ല എന്ന് എം.വി ഗോവിന്ദൻ വ്യക്തമാക്കി. തെറ്റ് തിരുത്തിയാൽ ആരെയും തിരിച്ചെടുക്കാം എന്നാൽ ജി സുധാകരനും, ടി.കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും പാർട്ടിയെ വഞ്ചിച്ച് പോയവരാണെന്നും, വിമതരായി മത്സരിച്ചവർ വർഗ വഞ്ചകരാണെന്നും എ.വി ഗോവിന്ദൻ വ്യക്തമാക്കി

ഒരോരുത്തരും ചാനലുകളിൽ നടത്തുന്ന പ്രതികരണങ്ങൾക്ക് മറുപടി പറയേണ്ട കാര്യമില്ല എന്നായിരുന്നു എം.വി ജയരാജൻ്റെ പ്രതികരണത്തെ കുറിച്ച് ചോദിച്ചപ്പോൾ എം.വി ഗോവിന്ദൻ്റെ മറുപടി. പാർട്ടിക്കുള്ളിൽ നേതൃത്വത്തിനെതിരെ ഒരു വിഭാഗം ഉയർന്നുവരുന്നതായുള്ള വാർത്തകളും സംസ്ഥാന സെക്രട്ടറി നിഷേധിച്ചു.

Also Read: Bengaluru Vande Bharat: കേരളത്തിന് ഓണസമ്മാനം! ബെംഗളൂരു-കോഴിക്കോട് വന്ദേ ഭാരത് ഓഗസ്റ്റിലെത്തും?

പാർട്ടിയെ വല്ലുവിളിച്ച് പുറത്തുപോയ എം.വി രാഘവനെ പൊലൂം അവസാന കാലത്ത് സ്വീകരിച്ചിട്ടുണ്ട് എന്നും അതിനാൽ തെറ്റ് തിരുത്തിയാൽ ടി.കെ ഗോവിന്ദനും, വി കുഞ്ഞികൃഷ്ണനും പാർട്ടിയിലേക്ക് മടങ്ങിവരാം എന്നുമായിരുന്നു എം.വി ജയരാജൻ്റെ പ്രതികരണം. ഒരിക്കൽ നയപരരമായ തെറ്റ് പറ്റി എന്ന് കരുതി അവരെ ഒറ്റപ്പെടുത്തേണ്ട കാര്യമില്ലെന്നും എം.വി ജയരാജൻ പറഞ്ഞിരുന്നു, കണ്ണൂർ വിഷന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.

കെ.ആർ ഗൗരിയമ്മ പാർട്ടിയിൽ നിന്ന് പുറത്തുപോയി എതിരാളികൾക്ക് ഒപ്പം ചേർന്ന് മന്ത്രിയായ ആളാണ്. എന്നാൽ അവസാന കാലത്ത് അവരും പാർട്ടിയുമായി സഹകരിച്ചാണ് പ്രവർത്തിച്ചത്. ഒരിക്കൽ നയപരമായ തെറ്റുപറ്റി എന്ന് കരുതി അവരെ ഒറ്റപ്പെടുത്തി മുന്നോട്ടുപോകുന്ന പാർട്ടിയല്ല കമ്മ്യൂണിസ്റ്റ് പാർട്ടി. അവർ സ്വീകരിച്ച തെറ്റായ രാഷ്ട്രീയത്തെ എതിർക്കും. പാർട്ടിയെ വഞ്ചിക്കുന്നവരെ കുറിച്ച് ഭരണഘടനയിൽ പറയുന്നതാണ് വർഗ വഞ്ചകരെന്ന്. എന്നാൽ നിലപാട് തിരുത്തി അവർ പാർട്ടിയുമായി സഹകരിക്കാൻ മുന്നോട്ടുവന്നാൽ അത് വേണ്ടെന്ന് വക്കുന്ന പാർട്ടിയല്ല സി.പി.എം എന്നും എം.വി ജയരാജൻ വ്യക്തമാക്കിയിരുന്നു.

English Summary

State Secretary MV Govindan rejected CPM State Secretariat member MV Jayarajan’s stand that T.K. Govindan and V. Kunhikrishnan can return to the party if the mistake is corrected. MV Govindan clarified that Jayarajan’s response does not reflect the party leadership’s position. He said G. Sudhakaran, T.K. Govindan, and V. Kunhikrishnan have betrayed the party, and those who contested as rebels are class traitors.

Follow Us
മണ്‍സൂണില്‍ മലപ്പുറത്ത് പോകാന്‍ പറ്റിയ കിടിലന്‍ സ്‌പോട്ടുകള്‍
കറുത്ത പഴം കളയേണ്ട, കിടിലൻ കട്​ലറ്റ് തയ്യാറാക്കാം
സമ്പത്തും വിജയവും! മഹാലക്ഷ്മിക്ക് ഈ വഴിപാടുകൾ നടത്തു
കുട്ടികൾ പഠനത്തിൽ പിന്നോട്ടാണോ? ഗണപതിക്ക് ഈ വഴിപാടുകൾ നടത്തു
ഇരുമ്പ് കമ്പി സ്കോർപിയോയിൽ തറഞ്ഞു കയറി, അപകടം
അവസാനം കിട്ടാനുള്ളത് കിട്ടി! ട്രെയിൻ വരുമ്പോൾ പാളത്തിൽ വെച്ച് ചെയ്തത് കണ്ടോ?
ചെടിക്കുള്ളിൽ മറഞ്ഞിരിക്കുന്നത് ആരെന്ന് കണ്ടോ? കൂറ്റൻ രാജവെമ്പാല
ചേർത്തലയിൽ നിർമാണത്തിലുള്ള ദേശിയപാതയുടെ ഫ്ലൈഓവറിൽ ഗർത്തം