AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Bengaluru Vande Bharat: കേരളത്തിന് ഓണസമ്മാനം! ബെംഗളൂരു-കോഴിക്കോട് വന്ദേ ഭാരത് ഓഗസ്റ്റിലെത്തും?

Bengaluru to Kozhikode Vande Bharat Train Likely to Launch in August: പല ചര്‍ച്ചകളിലും ട്രെയിന്‍ വേണമെന്ന ആവശ്യം യാത്രക്കാര്‍ ഉന്നയിച്ചിട്ടും സേലത്തിനും കോയമ്പത്തൂരിനും ഇടയില്‍ റെയില്‍വേ ലൈനിന്റെ ശേഷിയിലധികം ട്രെയിനുകളാണ് സര്‍വീസ് നടത്തുന്നത്, അതിനാല്‍ ഉടന്‍ വന്ദേ ഭാരത് അനുവദിക്കാന്‍ സാധിക്കില്ലെന്നാണ് റെയില്‍വേ നല്‍കിയ മറുപടി.

Bengaluru Vande Bharat: കേരളത്തിന് ഓണസമ്മാനം! ബെംഗളൂരു-കോഴിക്കോട് വന്ദേ ഭാരത് ഓഗസ്റ്റിലെത്തും?
വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിന്‍ Image Credit source: Hindustan Times/Getty Images Editorial 2026
Shiji M K
Shiji M K | Updated On: 05 Jul 2026 | 03:23 PM

ബെംഗളൂരു: കേരളത്തില്‍ ധാരാളം ട്രെയിനുകള്‍ നിലവില്‍ സര്‍വീസ് നടത്തുന്നുണ്ടെങ്കിലും, അതിവേഗത്തില്‍ യാത്ര സാധ്യമാക്കാന്‍ സഹായിക്കുന്ന ട്രെയിനുകളുടെ എണ്ണം കുറവാണ്. കേരളത്തെയും മറ്റ് സംസ്ഥാനങ്ങളെയും ബന്ധിപ്പിച്ച് കൂടുതല്‍ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ കൊണ്ടുവരണമെന്നത് യാത്രക്കാരുടെ ഏറെനാളായുള്ള ആഗ്രഹമാണ്. വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ അവതരിപ്പിച്ചപ്പോഴും കേരളത്തെ മാറ്റിനിര്‍ത്തിയതില്‍ അതൃപ്തി പുകയുന്നു.

വന്ദേ ഭാരത് വേണമെന്ന് യാത്രക്കാര്‍

കഴിഞ്ഞ കുറേനാളുകളായി വന്ദേ ഭാരത് ട്രെയിന്‍ വേണമെന്ന് മലബാറിലെ യാത്രക്കാര്‍ റെയില്‍വേയോട് ആവശ്യപ്പെടുന്നുണ്ട്. ബെംഗളൂരുവിലേക്ക് കേരളത്തില്‍ നിന്ന് ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നുണ്ടെങ്കിലും അതിവേഗ യാത്ര സാധ്യമാക്കുന്ന ട്രെയിനുകളില്ലെന്നാണ് ആക്ഷേപം. മാത്രമല്ല, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളില്‍ നിന്ന് ധാരാളം ആളുകള്‍ പ്രതിദിനം ബെംഗളൂരുവിലേക്ക് യാത്ര ചെയ്യുമ്പോഴും ഇവിടെ നിന്ന് ആരംഭിക്കുന്ന ട്രെയിന്‍ ഇല്ലാത്തതിലും യാത്രക്കാര്‍ക്ക് അമര്‍ഷമുണ്ട്.

പല ചര്‍ച്ചകളിലും ട്രെയിന്‍ വേണമെന്ന ആവശ്യം യാത്രക്കാര്‍ ഉന്നയിച്ചിട്ടും സേലത്തിനും കോയമ്പത്തൂരിനും ഇടയില്‍ റെയില്‍വേ ലൈനിന്റെ ശേഷിയിലധികം ട്രെയിനുകളാണ് സര്‍വീസ് നടത്തുന്നത്, അതിനാല്‍ ഉടന്‍ വന്ദേ ഭാരത് അനുവദിക്കാന്‍ സാധിക്കില്ലെന്നാണ് റെയില്‍വേ നല്‍കിയ മറുപടി.

കണ്ണൂര്‍ എക്‌സ്പ്രസ് കോഴിക്കോട്ടേക്ക്

കണ്ണൂര്‍ മുതല്‍ ബെംഗളൂരു വരെ സര്‍വീസ് നടത്തിയിരുന്ന എക്‌സ്പ്രസ് ട്രെയിനിന്റെ സര്‍വീസ് കോഴിക്കോട് വരെ നീട്ടിയിരിക്കുകയാണ് റെയില്‍വേ. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ള യാത്രക്കാരെ സഹായിക്കാനെന്ന പേരില്‍ നടപ്പാക്കിയ സര്‍വീസ് മൂലം പ്രതിദിനം യാത്ര ചെയ്യുന്നവരാണ് ദുരിതത്തിലായിരിക്കുന്നത്. പ്രതിദിനം സര്‍വീസ് നടത്തുന്ന ഈ ട്രെയിനില്‍ നിലവില്‍ നിന്നുതിരിയാന്‍ സ്ഥലമില്ല. പുതിയ ട്രെയിന്‍ അനുവദിക്കാതെ സര്‍വീസ് നീട്ടുന്നത് കൊണ്ട് ഉപകാരമില്ലെന്നാണ് യാത്രക്കാര്‍ പറയുന്നത്.

Also Read: Bengaluru Expressway: ചെന്നൈ-ബെംഗളൂരു യാത്രയ്ക്ക് 45 മിനിറ്റ്? എക്‌സ്പ്രസ് വേ വഴി അടിപൊളി യാത്ര പോകാം

വന്ദേ ഭാരത് സ്ലീപ്പര്‍ കിട്ടുമോ?

കേരളത്തിലേക്ക് രണ്ട് വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ അനുവദിക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ഇവയില്‍ ഒരു ട്രെയിന്‍ കേരളത്തില്‍ നിന്ന് ബെംഗളൂരുവിലേക്ക് സര്‍വീസ് നടത്തുന്നത് ആകാനാണ് സാധ്യത. എന്നാല്‍ അത് തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം എന്നീ ജില്ലകളില്‍ എവിടേക്ക് സര്‍വീസ് നടത്തുന്നതാകും എന്ന കാര്യത്തില്‍ വ്യക്തതയില്ല.

കോഴിക്കോടിന് വന്ദേ ഭാരത് കിട്ടുമോ?

യാത്രക്കാര്‍ ദീര്‍ഘകാലമായി ആവശ്യപ്പെടുന്ന ബെംഗളൂരു-കോഴിക്കോട് വന്ദേ ഭാരത് എക്‌സ്പ്രസ് ഓണസമ്മാനമായി അനുവദിക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ എത്തുന്നത്. ഓഗസ്റ്റ് മാസത്തോടെ ട്രെയിന്‍ കേരളത്തിലെത്താനാണ് സാധ്യത. എന്നാല്‍ സര്‍വീസ് എന്ന് മുതല്‍ ആരംഭിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.

എന്നാല്‍ ഇക്കാര്യത്തില്‍ റെയില്‍വേ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. വൈകാതെ ട്രെയിന്‍ അനുവദിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ടെങ്കിലും, അന്തിമ തീരുമാനം റെയില്‍വേയുടേതാണ്. ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്ന കാര്യത്തില്‍ റെയില്‍വേയുടെ തീരുമാനം ഉടന്‍ അറിയാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.

English Summary

Kerala is likely to receive a new Vande Bharat Express connecting Bengaluru and Kozhikode, with reports suggesting the service could be launched in August as an Onam gift from Indian Railways. The proposed train is expected to improve travel connectivity between Karnataka and North Kerala while offering passengers a faster and more comfortable journey.

Follow Us