Viral Video: കളിക്ക് അങ്ങോട്ട്, ആ അങ്ങനെ തന്നെ; കുട്ടിച്ചാത്തന്‍ തെയ്യത്തിന് മുന്നില്‍ പെട്ടാല്‍ രക്ഷയില്ല

Kuttichathan Theyyam Viral Video: തുടക്കത്തില്‍ പറഞ്ഞതുപോലെ ജീവിതം തന്നെയാണ് പല റീലുകള്‍ക്കും ആധാരം. അത്തരത്തില്‍ ഒരു ഉത്സവപറമ്പില്‍ സംഭവിച്ച രസകരമായ കാര്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. കോഴിക്കോട് പന്തീരങ്കാവില്‍ നിന്നുള്ള ഈ ദൃശ്യങ്ങള്‍ ലോകം മുഴുവന്‍ കണ്ടുകഴിഞ്ഞിരിക്കുന്നു.

Viral Video: കളിക്ക് അങ്ങോട്ട്, ആ അങ്ങനെ തന്നെ; കുട്ടിച്ചാത്തന്‍ തെയ്യത്തിന് മുന്നില്‍ പെട്ടാല്‍ രക്ഷയില്ല

വൈറലായ വീഡിയോയില്‍ നിന്നുള്ള ദൃശ്യം

Published: 

09 Feb 2026 | 09:08 AM

ധാരാളം വീഡിയോകള്‍ ഓരോ ദിവസവും സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്, അവയില്‍ ചിലത് കാഴ്ചക്കാരന്റെ കണ്ണുതുറപ്പിക്കുമ്പോള്‍ ചിലത് മനസ് നിറയ്ക്കും. തങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളോ അല്ലെങ്കില്‍ നേരിട്ട് കാണുന്ന രസകരമായ സംഭവങ്ങളോ ആണ് ഭൂരിഭാഗം ആളുകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കാറുള്ളത്. ഇന്‍സ്റ്റഗ്രാമില്‍ റീലുകള്‍ പങ്കുവെക്കാന്‍ സാധിച്ചതോടെ എല്ലാവരും സെലിബ്രിറ്റികളായും മാറി.

തുടക്കത്തില്‍ പറഞ്ഞതുപോലെ ജീവിതം തന്നെയാണ് പല റീലുകള്‍ക്കും ആധാരം. അത്തരത്തില്‍ ഒരു ഉത്സവപറമ്പില്‍ സംഭവിച്ച രസകരമായ കാര്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. കോഴിക്കോട് പന്തീരങ്കാവില്‍ നിന്നുള്ള ഈ ദൃശ്യങ്ങള്‍ ലോകം മുഴുവന്‍ കണ്ടുകഴിഞ്ഞിരിക്കുന്നു.

കോഴിക്കോട് ഇറക്കത്തില്‍ ഭഗവതി കാവില്‍ കഴിഞ്ഞ ദിവസമാണ് കുട്ടിച്ചാത്തന്‍ തെയ്യമുണ്ടായത്. ധാരാളം ആളുകള്‍ തെയ്യം കാണാനെത്തി. ദേവിക്ക് എണ്ണയും വിളക്കുമെല്ലാം ഭക്തര്‍ സമര്‍പ്പിക്കുന്നത് സര്‍വ്വസാധാരണം. അങ്ങനെ എണ്ണ സമര്‍പ്പിക്കാന്‍ തെയ്യം അരങ്ങേറുന്നതിന് സമീപത്തുകൂടി പോകുകയായിരുന്നു ഒരു പെണ്‍കുട്ടി. അവളെ കണ്ടതും തെയ്യം തന്റെ കുസൃതികളെല്ലാം പുറത്തെടുത്തു. പെണ്‍കുട്ടിയെ അരികിലേക്ക് വിളിക്കുകയും, അവിടെ ഉണ്ടായിരുന്ന പീഠത്തിന് മുകളില്‍ കയറിനില്‍ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.

വൈറലായ വീഡിയോ

പീഠത്തില്‍ കയറിനിന്നാല്‍ മാത്രം മതിയോ? പോരാ നൃത്തം ചെയ്യുകയും വേണം. തെയ്യത്തിന്റെ താളത്തില്‍ അവിടെ ചുറ്റും കൂടിനിന്നവരുടെ താളത്തില്‍ ആ പെണ്‍കുട്ടിയും നൃത്തം ചെയ്യണം, അതും പീഠത്തിന് മുകളില്‍ നിന്നുകൊണ്ട് തന്നെ. അല്‍പം മടിച്ചുമടിച്ചാണെങ്കിലും അവള്‍ ആ സാഹചര്യത്തെ നന്നായി കൈകാര്യം ചെയ്തു.

Also Read: Viral Video: ഇവനൊക്കെ എന്തിന്റെ കേടാ? വനിതാ കമ്പാര്‍ട്ട്‌മെന്റില്‍ ബുര്‍ഖ ധരിച്ചെത്തി യുവാവ്: ഒടുവില്‍

തെയ്യത്തിന്റെ ഓട്ടവും ചാട്ടയും പെണ്‍കുട്ടിയുടെ ഡാന്‍സും കൂടിയായപ്പോള്‍ കാണികള്‍ക്കും നന്നേ രസിച്ചു. ആര്‍ത്തുല്ലസിച്ചാണ് കൂടിനിന്നവരെല്ലാം ഈ കാഴ്ചകണ്ടത്. താന്‍ ഇറങ്ങട്ടെ എന്ന് പെണ്‍കുട്ടി ഇടയ്ക്കിടെ ചോദിക്കുന്നുണ്ടെങ്കിലും തെയ്യം അനുവാദം നല്‍കുന്നുണ്ടായിരുന്നില്ല. ഇതിനോടകം നിരവധിയാളുകളാണ് ഈ വീഡിയോ കണ്ടത്.

Follow Us
നെന്മാറ വെല്ലങ്ങി വേലയ്ക്കിടെ ആന വിരണ്ടോടിയപ്പോൾ
മൂന്നാറിൽ നിന്നും പിടികൂടിയ കടുവ
Viral Video: ഉറക്കമെഴുന്നേറ്റ പയ്യൻ കണ്ടത്
വോട്ട് ചോദിച്ചത് ഇഷ്ടപ്പെട്ടില്ലായിരിക്കും! വോട്ട് ചോദിച്ചെത്തിയവർക്ക് നേരെ പാഞ്ഞടുത്ത് വളർത്തുനായ