AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Gold Theft: വെള്ളം ചോദിച്ചെത്തി, അരപ്പവന്റെ കമ്മലും പറിച്ചെടുത്ത് കള്ളനോടി

Gold Earring Theft in Pathiripala Kerala: കുടിക്കാന്‍ കുറച്ച് വെള്ളം വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു കള്ളന്റെ വരവ്. സ്വാമിദാസന്റെ ഭാര്യ പ്രേമ വെള്ളമെടുക്കാന്‍ അകത്തേക്ക് പോയതോടെ, പിന്നാലെ ചെന്ന് ഇയാള്‍ അവരെ തള്ളിവീഴ്ത്തുകയായിരുന്നു.

Gold Theft: വെള്ളം ചോദിച്ചെത്തി, അരപ്പവന്റെ കമ്മലും പറിച്ചെടുത്ത് കള്ളനോടി
പ്രതീകാത്മക ചിത്രം Image Credit source: PTI
Shiji M K
Shiji M K | Updated On: 08 Feb 2026 | 06:26 AM

പത്തിരിപ്പാല: വെള്ളം ചോദിച്ചെത്തി വീട്ടമ്മയുടെ കാതില്‍ നിന്നും കമ്മല്‍ പറിച്ചെടുത്ത് മോഷ്ടാവ്. പാലക്കാട് പത്തിരിപ്പാല പേരൂര്‍ പൂക്കാട്ട്കുന്നിലാണ് സംഭവം. പട്ടാപകല്‍ പൂക്കാട്ട്കുന്ന് ഒഴക്കാട്ടില്‍ സ്വാമിദാസന്റെ വീട്ടില്‍ കയറിയായിരുന്നു കവര്‍ച്ച. സംഭവ സമയത്ത് സ്വാമിദാസന്റെ ഭാര്യയും വീട്ടുജോലിക്കാരിയും പേരമകളും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.

കുടിക്കാന്‍ കുറച്ച് വെള്ളം വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു കള്ളന്റെ വരവ്. സ്വാമിദാസന്റെ ഭാര്യ പ്രേമ വെള്ളമെടുക്കാന്‍ അകത്തേക്ക് പോയതോടെ, പിന്നാലെ ചെന്ന് ഇയാള്‍ അവരെ തള്ളിവീഴ്ത്തുകയായിരുന്നു. ശേഷം കാതിലുണ്ടായിരുന്ന അരപ്പവന്റെ കമ്മല്‍ പറിച്ചെടുത്തു.

വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പ്രേമയുടെ പേരമകള്‍ ധനശ്രീയുടെ കഴുത്തിലുണ്ടായിരുന്ന ഒരു പവന്റെ മാലയും മോഷ്ടാവ് കവര്‍ന്നു. പ്രേമക്ക് ചെവിക്കും കാലിനും ഗുരുതരമായി പരിക്കേറ്റു. അബോധാവസ്ഥയിലായ ഇവരെ വീട്ടുടമ തിരിച്ചെത്തിയ ശേഷമാണ് ആശുപത്രിയിലെത്തിച്ചത്. ഒറ്റപ്പാലം പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

21 പവന്‍ മോഷണം പോയി

ഗൂഡല്ലൂരില്‍ ഒരേ ദിവസം രാത്രി മൂന്ന് വീടുകളില്‍ നിന്ന് 21 പവന്‍ തൂക്കം വരുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയി. ദേവര്‍ഷോല സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. ആളില്ലാത്ത വീടുകളില്‍ കയറിയാണ് മോഷണം നടത്തിയത്. മൂന്ന് വീടുകളിലും ആളില്ലെന്ന് അറിയുന്ന ആരോ ആണ് മോഷണത്തിന് പിന്നിലെന്നാണ് വിവരം.

Also Read: Gold Theft: ആശുപത്രി വാര്‍ഡില്‍ സ്വര്‍ണക്കവര്‍ച്ച; 12 ഗ്രാമും പണവും നഷ്ടമായി

പിറ്റേദിവസം രാവിലെ വീട്ടുടമസ്ഥര്‍ തിരികെ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വീടുകളുടെ പൂട്ടുകള്‍ തകര്‍ത്താണ് മോഷ്ടാവ് അകത്ത് കടന്നത്. ഗൂഡല്ലൂര്‍ മസിനഗുഡി, ദേവര്‍ഷോല പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കേസ് അന്വേഷണം ആരംഭിച്ചു.

Follow Us