AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Gold Theft: വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്നു; സംഭവം തിരുവാഭരണ ഘോഷയാത്രയ്ക്കിടെ

50 Sovereign Gold Theft in Pathanamthitta: ജനുവരി 29ന് പുലര്‍ച്ചെ തിരുവാഭരണ ഘോഷയാത്ര കടന്നുപോകുന്ന പന്തളം കൈപ്പുഴ ഭാഗത്തുള്ള റോഡിനോട് ചേര്‍ന്നുള്ള വീട്ടിലാണ് മോഷണം നടന്നത്. പ്രതികള്‍ സമാനമായ കേസുകളില്‍ നേരത്തെയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറയുന്നു.

Gold Theft: വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്നു; സംഭവം തിരുവാഭരണ ഘോഷയാത്രയ്ക്കിടെ
അറസ്റ്റിലായ പ്രതികള്‍ Image Credit source: Social Media
Shiji M K
Shiji M K | Updated On: 09 Feb 2026 | 07:02 AM

പന്തളം: വീട് കുത്തിത്തുറന്ന് അലമാരയില്‍ സൂക്ഷിച്ചിരുന്ന 51.5 പവന്‍ മോഷ്ടിച്ചു. സംഭവത്തില്‍ തമിഴ്‌നാട് സ്വദേശികളായ രണ്ടുപേരെ പന്തളം പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് തിരുനെല്‍വേലി തിരുക്കുറകുടി സ്വദേശി ഇസക്കി രമേശ്, നല്ലന്‍കുളം വള്ളിയൂര്‍ സമാധാനപുരം സ്വദേശി ഗണേഷ് എന്നിവരാണ് അറസ്റ്റിലായത്. വീടിന്റെ മുന്‍വാതില്‍ കുത്തിത്തുറന്നായിരുന്നു മോഷണം.

ജനുവരി 29ന് പുലര്‍ച്ചെ തിരുവാഭരണ ഘോഷയാത്ര കടന്നുപോകുന്ന പന്തളം കൈപ്പുഴ ഭാഗത്തുള്ള റോഡിനോട് ചേര്‍ന്നുള്ള വീട്ടിലാണ് മോഷണം നടന്നത്. പ്രതികള്‍ സമാനമായ കേസുകളില്‍ നേരത്തെയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറയുന്നു. ഇവരോടൊപ്പം വേറെയും ആളുകള്‍ ഉണ്ടോ എന്ന് കണ്ടെത്താന്‍ അന്വേഷണം പുരോഗമിക്കുകയാണ്.

വെള്ളം ചോദിച്ചെത്തി കമ്മല്‍ പറിച്ചെടുത്തു

പാലക്കാട് പത്തിരിപ്പാലയില്‍ കുടിക്കാന്‍ വെള്ളം ചോദിച്ചെത്തി വീട്ടമ്മയുടെ കമ്മല്‍ പറിച്ചെടുത്തു. പേരൂര്‍ പൂക്കാട്ട്കുന്നിലാണ് സംഭവം നടന്നത്. പൂക്കാട്ട്കുന്ന് ഒഴക്കാട്ടില്‍ സ്വാമിദാസന്റെ വീട്ടിലെത്തി അദ്ദേഹത്തിന്റെ ഭാര്യയോട് വെള്ളം ആവശ്യപ്പെട്ട മോഷ്ടാവ്, പിന്നാലെ ചെന്ന് കമ്മല്‍ പറിച്ചെടുക്കുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ സ്വാമിദാസന്റെ ഭാര്യ പ്രേമയും, കൊച്ചുമകളും, ജോലിക്കാരിയും മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ.

പ്രേമയുടെ കാതില്‍ നിന്ന് കമ്മല്‍ പറിച്ചെടുത്ത ശേഷം ഉറങ്ങിക്കിടക്കുകയായിരുന്ന അവരുടെ പേരമകളുടെ കഴുത്തിലുള്ള ഒരു പവന്റെ സ്വര്‍ണമാലയും പ്രതി കവര്‍ന്നു. മോഷണത്തിനിടെ ഗുരുതരമായി പരിക്കേറ്റ പ്രേമയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ക്ക് കാലിനും ചെവിക്കും പരിക്കേറ്റിട്ടുണ്ട്.

Follow Us