AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Thiruvalla Spa Attack: തിരുവല്ലയിൽ ഗുണ്ടകൾ സ്പാ ജീവനക്കാരിയെ ബലമായി ചുംബിച്ചു; പ്രതികളെ അറസ്റ്റ് ചെയ്തു

Thiruvalla Spa Attack:മരണ സുബിൻ എന്ന് വിളിക്കുന്ന സുബിൻ അലക്സാണ്ടറും കൂട്ടാളികളും ആണ് സംഭവത്തിൽ പോലീസിന്റെ പിടിയിലായത്. കാപ്പ കേസ് പ്രതിയാണ് സുബിൻ....

Thiruvalla Spa Attack: തിരുവല്ലയിൽ ഗുണ്ടകൾ സ്പാ ജീവനക്കാരിയെ ബലമായി ചുംബിച്ചു; പ്രതികളെ അറസ്റ്റ് ചെയ്തു
Thiruvalla Spa AttackImage Credit source: Social Media
Ashli C
Ashli C | Published: 06 Feb 2026 | 01:03 PM

തിരുവല്ലയിൽ ഗുണ്ടാ പിരിവ് നൽകാത്തതിന് സ്ത്രീയെ ലൈംഗികമായി ഉപദ്രവിച്ചു. പണം നൽകിയില്ല എന്ന പേരിൽ സ്പാ നടത്തിപ്പുകാരിയെ ബലമായി ചുംബിക്കുകയായിരുന്നു. മരണ സുബിൻ എന്ന് വിളിക്കുന്ന സുബിൻ അലക്സാണ്ടറും കൂട്ടാളികളും ആണ് സംഭവത്തിൽ പോലീസിന്റെ പിടിയിലായത്. കാപ്പ കേസ് പ്രതിയാണ് സുബിൻ. ഫെബ്രുവരി ഒന്നിന് ഉച്ചയോടെയാണ് സംഭവം. തിരുവല്ല പോലീസ് ആണ് പ്രതികളെ പിടികൂടിയത്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇവർ പണം ആവശ്യപ്പെട്ടുകൊണ്ട് എത്തുന്നുണ്ടായിരുന്നു. ഗുണ്ടാ പിരിവായി 50000 രൂപ നൽകണമെന്നായിരുന്നു ആവശ്യം. എന്നാൽ പണം നൽകില്ലെന്ന് ജീവനക്കാരും ഉടമയും തീർത്ത് പറഞ്ഞു. ഇതോടെ ഫെബ്രുവരി ഒന്നിന് ഇവർ സ്പായിൽ എത്തി അതിക്രമം നടത്തുകയായിരുന്നു. കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും വീഡിയോ ചിത്രീകരിക്കുകയും ചെയ്തതായും പരാതിയിൽ പറയുന്നു.

വാതിൽ അടച്ചിട്ട് യുവതിയെ ബലം പ്രയോഗിച്ച് കടന്നുപിടിച്ചു ചുംബിച്ചു എന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ പോലീസിന്റെ ഭാഗത്തുനിന്നും വലിയ വീഴ്ച ഉണ്ടായതാണ് ആരോപണം. പോലീസിന്റെ റഡാറിൽ ഉണ്ടായിരിക്കേണ്ട കൊടും ക്രിമിനലും കൂട്ടാളികളും ആണ് തിരുവല്ല നഗരത്തിൽ ദിവസങ്ങളോളം ഇത്തരത്തിൽ അതിക്രമങ്ങളുമായി പൂണ്ട് വിളയാടിയത്. ഇന്റലിജൻസ് വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് മേധാവിയുടെ ഇടപെടലോടെയാണ് ജീവനക്കാരുടെ മൊഴി എടുത്തത്. തുടർന്ന് ഉടനെ എസ്ഐആർ രജിസ്റ്റർ ചെയ്യുകയും പ്രതികളെ വീട്ടിലെത്തി പിടികൂടുകയും ആയിരുന്നു.

Follow Us