AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Greenfield Highway: ഗ്രീൻഫീൽഡ് ഹൈവേ പദ്ധതി അനിശ്ചിതത്വത്തിൽ; പുനരുജ്ജീവിപ്പിക്കണമെന്ന ആവശ്യം ശക്തം

Greenfield Highway Revival: അവികസിത ഗ്രാമീണ മേഖലകളിലൂടെ കടന്നുപോകുന്ന രീതിയിലായിരുന്നു അലൈൻമെന്റ്. ഇത് ഉൾനാടൻ ഗ്രാമങ്ങളുടെ വികസനത്തിന് വലിയ സഹായമാകുമായിരുന്നു. എം.സി. റോഡിലെ അമിതമായ വാഹനത്തിരക്ക് കുറയ്ക്കാനും ചരക്ക് ഗതാഗതം സുഗമമാക്കാനും ഈ ഗ്രീൻഫീൽഡ് പാത സഹായിക്കും. നെൽവയലുകളും തണ്ണീർത്തടങ്ങളും സംരക്ഷിക്കുന്നതിനായി അത്തരം ഭാഗങ്ങളിൽ എലിവേറ്റഡ് പാതകൾ നിർമ്മിക്കാനായിരുന്നു ആലോചന.

Greenfield Highway: ഗ്രീൻഫീൽഡ് ഹൈവേ പദ്ധതി അനിശ്ചിതത്വത്തിൽ; പുനരുജ്ജീവിപ്പിക്കണമെന്ന ആവശ്യം ശക്തം
പ്രതീകാത്മക ചിത്രംImage Credit source: Getty images
Aswathy Balachandran
Aswathy Balachandran | Updated On: 06 May 2026 | 06:21 PM

കോതമംഗലം: മധ്യകേരളത്തിന്റെ വികസനത്തിന് വലിയ കുതിപ്പേകുമെന്ന് പ്രതീക്ഷിച്ചിരുന്ന അങ്കമാലി – തിരുവനന്തപുരം ഗ്രീൻഫീൽഡ് ഹൈവേ പദ്ധതി വിസ്മൃതിയിലാകുന്നു. എം.സി. റോഡിന് സമാന്തരമായി വിഭാവനം ചെയ്ത ഈ പാത യാഥാർത്ഥ്യമാക്കണമെന്ന ആവശ്യം പ്രദേശവാസികൾക്കിടയിൽ വീണ്ടും ശക്തമാവുകയാണ്. കേന്ദ്ര സർക്കാരിന്റെ ഭാരത് മാല പരിയോജനയിൽ ഉൾപ്പെടുത്തി നാലുവരി പാതയായാണ് ഈ പദ്ധതി ആസൂത്രണം ചെയ്തിരുന്നത്. പ്രാഥമിക അലൈൻമെന്റും ഡിജിറ്റൽ സ്കെച്ചും പുറത്തുവന്നിരുന്നെങ്കിലും പിന്നീട് നടപടികളൊന്നും ഉണ്ടായില്ല.

അവികസിത ഗ്രാമീണ മേഖലകളിലൂടെ കടന്നുപോകുന്ന രീതിയിലായിരുന്നു അലൈൻമെന്റ്. ഇത് ഉൾനാടൻ ഗ്രാമങ്ങളുടെ വികസനത്തിന് വലിയ സഹായമാകുമായിരുന്നു. എം.സി. റോഡിലെ അമിതമായ വാഹനത്തിരക്ക് കുറയ്ക്കാനും ചരക്ക് ഗതാഗതം സുഗമമാക്കാനും ഈ ഗ്രീൻഫീൽഡ് പാത സഹായിക്കും. നെൽവയലുകളും തണ്ണീർത്തടങ്ങളും സംരക്ഷിക്കുന്നതിനായി അത്തരം ഭാഗങ്ങളിൽ എലിവേറ്റഡ് പാതകൾ നിർമ്മിക്കാനായിരുന്നു ആലോചന.

ജനപ്രതിനിധികളുടെ ഇടപെടൽ വേണം

ഭാവിയിലെ ഗതാഗത ആവശ്യങ്ങൾ പരിഗണിക്കുമ്പോൾ ഈ പദ്ധതി അനിവാര്യമാണെന്ന് പൊതുപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. സ്ഥലം ഏറ്റെടുക്കൽ ചെലവ് കുറച്ച് നിർമ്മിക്കാവുന്ന ഈ ഹൈവേ യാഥാർത്ഥ്യമാക്കാൻ ബന്ധപ്പെട്ട ജില്ലകളിലെ എം.പിമാർ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഇന്ത്യയിലെ ഏറ്റവും നീളമേറിയ ആറുവരി ഉയരപ്പാത ഡിസംബറിൽ പൂർത്തിയാകും

ദേശീയപാത 66-ലെ നിർണ്ണായക പദ്ധതിയായ അരൂർ-തുറവൂർ ആകാശപാതയുടെ നിർമ്മാണം അവസാന ഘട്ടത്തിലേക്ക്. നിലവിൽ പദ്ധതിയുടെ 87 ശതമാനം ജോലികളും പൂർത്തിയായിട്ടുണ്ട്. എന്നാൽ, രൂപകൽപ്പനയിൽ വരുത്തിയ മാറ്റങ്ങളും പുതിയ ഭാഗങ്ങൾ കൂട്ടിച്ചേർത്തതും കാരണം പദ്ധതി പൂർത്തിയാകാൻ 2026 ഡിസംബർ വരെ കാത്തിരിക്കേണ്ടി വരുമെന്ന് കരാറുകാർ ദേശീയപാത അതോറിറ്റിയെ (NHAI) അറിയിച്ചു.
തുറവൂർ ജംഗ്ഷനിലെ രൂപകൽപ്പനയിൽ മാറ്റം വരുത്തിയതോടെ പാതയുടെ നീളം 12.75 കിലോമീറ്ററിൽ നിന്ന് 13.31 കിലോമീറ്ററായി ഉയർന്നു. ഇതോടെ ഇത് ഇന്ത്യയിലെ ഏറ്റവും നീളമേറിയ ആറുവരി ഉയരപ്പാതയായി മാറും. ഏകദേശം 2200 കോടി രൂപയാണ് പദ്ധതിക്കായി ചെലവിടുന്നത്.

ALSO READ: ഇനി വരുന്നത് ഇടിമിന്നലോടു കൂടിയ മഴയും ശക്തമായ കാറ്റും; ജാഗ്രതാ നിർദ്ദേശങ്ങൾ ഇതാ

തുറവൂരിൽ ഇരട്ട സൈഡ് തൂണുകൾ ഉൾപ്പെടുത്തിയതോടെ ആകെ തൂണുകളുടെ എണ്ണം 354-ൽ നിന്ന് 366 ആയി വർദ്ധിച്ചു. കേരളത്തിൽ ആദ്യമായി ദേശീയപാതയുടെ ഇരുവശങ്ങളിലും ശബ്ദ മലിനീകരണം തടയാനുള്ള സംവിധാനങ്ങൾ എൻ.എച്ച്.എ.ഐ സ്ഥാപിക്കുന്നുണ്ട്. കൊച്ചി-ആലപ്പുഴ പാതയിലെ കനത്ത ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമായാണ് ഈ ആകാശപാത വിഭാവനം ചെയ്തിരിക്കുന്നത്. ദീർഘദൂര വാഹനങ്ങൾക്കും ട്രക്കുകൾക്കും ഉയരപ്പാതയിലൂടെ തടസ്സമില്ലാതെ സഞ്ചരിക്കാം. അതേസമയം, പ്രാദേശിക വാഹനങ്ങൾക്കായി താഴെ സർവീസ് റോഡുകളും സജ്ജീകരിക്കും.

നേരത്തെ 2026 ഏപ്രിലിൽ പണി തീർക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നതെങ്കിലും, തുറവൂർ ഭാഗത്തെ പുതിയ റീച്ചിലെ പണികൾ വൈകുന്നതാണ് ഡിസംബർ വരെ നീളാൻ കാരണം. നിർമ്മാണം നടക്കുന്നതിനാൽ നിലവിൽ ഈ പാതയിൽ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് യാത്രക്കാരെ വലയ്ക്കുന്നുണ്ട്.

English Summary

The Angamaly-Thiruvananthapuram Greenfield Highway remains stalled despite its potential to decongest MC Road, leading to renewed demands for political intervention to revive the project. Meanwhile, the Aroor-Thuravoor elevated highway, set to become India’s longest six-lane elevated road, is now expected to be completed by December 2026 following design changes.

Follow Us