Veena George: ആയുധം ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചെന്ന് മൊഴിനൽകിയത് അന്ന് മന്ത്രി പറഞ്ഞിട്ട്; വീണ ജോർജിന് കുരുക്കായി ഗൺമാന്റെ മൊഴി
വീണ ജോര്‍ജ് പറഞ്ഞിട്ടെന്നാണ് ഗണ്‍മാന്‍ അഭിലാഷിന്റെ പുതിയ മൊഴി. തെറ്റായ മൊഴി നല്‍കിയത് ചൂണ്ടിക്കാട്ടി അഭിലാഷിനെതിരെ നടപടി ആവശ്യപ്പെട്ട് എസ്‌ഐടി ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കും.വീണ ജോർജിന്റെ ഗൺമാൻ ആയിരുന്ന എം സി അഭിലാഷ് അന്ന് വീണയെ ആയുധം ഉപയോഗിച്ച് കെഎസ്യു പ്രവർത്തകർ ആക്രമിക്കാൻ ശ്രമിച്ചു എന്ന് മൊഴി നൽകിയതിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു കെഎസ്യു.........
കണ്ണൂർ: വീണ ജോർജ് ആരോഗ്യമന്ത്രിയായിരുന്ന കാലത്ത് കെഎസ്യു പ്രവർത്തകർ റെയിൽവേ സ്റ്റേഷനിൽ വച്ച് ആക്രമിച്ച സംഭവത്തിൽ വീണയ്ക്ക് കുരുക്കായി അന്നത്തെ ഗണ്മാന്റെ മൊഴി. അന്ന് റെയിൽവേ പോലീസിന് മന്ത്രിയെ ആയുധം ഉപയോഗിച്ച് ആക്രമിക്കാൻ നടത്തിയെന്ന് മൊഴി നൽകാൻ കാരണം വീണാ ജോർജ് തന്നെയാണ്, അന്ന് മന്ത്രി പറഞ്ഞതുകൊണ്ടാണ് താൻ അങ്ങനെ മൊഴി നൽകിയത് എന്നാണ് ഗൺമാൻ പറയുന്നത്.
വീണ ജോര്‍ജ് പറഞ്ഞിട്ടെന്നാണ്…
അന്ന് മൊഴി നല്‍കിയത് വീണ ജോര്‍ജ് പറഞ്ഞിട്ടെന്നാണ് ഗണ്‍മാന്‍ അഭിലാഷിന്റെ പുതിയ മൊഴി. തെറ്റായ മൊഴി നല്‍കിയത് ചൂണ്ടിക്കാട്ടി അഭിലാഷിനെതിരെ നടപടി ആവശ്യപ്പെട്ട് എസ്‌ഐടി ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കും.വീണ ജോർജിന്റെ ഗൺമാൻ ആയിരുന്ന എം സി അഭിലാഷ് അന്ന് വീണയെ ആയുധം ഉപയോഗിച്ച് കെഎസ്യു പ്രവർത്തകർ ആക്രമിക്കാൻ ശ്രമിച്ചു എന്ന് മൊഴി നൽകിയതിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു കെഎസ്‌യു പ്രവർത്തകർക്ക് ശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തിരുന്നത്.’
ALSO READ:വഖഫ് ബോർഡ് നിയമനത്തിൽ നിർണ്ണായക തീരുമാനം; എപി വിഭാഗത്തിന് പ്രാതിനിത്യം നൽകാൻ ധാരണ
വീണ ജോർജിനെ കെഎസ്‌യു പ്രവർത്തകർ ആക്രമിക്കുന്നത് കണ്ടിട്ടില്ല…
എന്നാൽ വീണ ജോർജിനെ കെഎസ്‌യു പ്രവർത്തകർ ആക്രമിക്കുന്നത് കണ്ടിട്ടില്ല എന്നാണ് ഇപ്പോഴത്തെ മൊഴി.വീണ ജോര്‍ജ്ജ് നിര്‍ദേശിച്ച പ്രകാരമാണ് അന്ന് റെയില്‍വേ പൊലീസിന് മൊഴി നല്‍കിയതെന്നുമാണ് അഭിലാഷിന്റെ പുതിയ മൊഴി. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിനാണ് അഭിലാഷ് മൊഴി നല്‍കിയത്.വ്യാജ മൊഴി നൽകിയ പേരിൽ അഭിലാഷിനെതിരെ നടപടി സ്വീകരിക്കാൻ എസ് ഐ ടി ഡിജിപിക്ക് റിപ്പോർട്ട് നൽകും. ഗൺമാൻ തെറ്റായ വിവരമാണ് നൽകിയതെന്ന് ചൂണ്ടിക്കാട്ടിയാണ് റിപ്പോർട്ട് സമർപ്പിക്കുക. എന്നാൽ താൻ ഗണ്മാനോട് അങ്ങനെ പറയാൻ ആവശ്യപ്പെട്ടിട്ടില്ല എന്നാണ് വീണാ ജോർജിന്റെ വിശദീകരണം.
ENGLISH SUMMARY
The testimony of a former gunman has created trouble for Veena George regarding an incident where KSU activists attacked her at a railway station during her tenure as Health Minister. The gunman claims that it was Veena George herself who prompted him to state to the Railway Police that an attempt had been made to attack the Minister using a weapon; he asserts that he provided this statement only because the Minister had instructed him to do so at the time.