AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Nurses three shift job: ജോലിയിൽ അടിമുടി മാറ്റം, സ്വകാര്യ ആശുപത്രികളിൽ നഴ്‌സുമാർക്ക് ത്രീ ഷിഫ്റ്റ് സമ്പ്രദായം വരുന്നു

Three-Shift System for Nurses: 50 വയസ്സ് കഴിഞ്ഞ നഴ്‌സുമാരെ രാത്രി ഷിഫ്റ്റിൽ നിന്ന് ഒഴിവാക്കണം. നഴ്‌സുമാർക്കായി ഹോസ്റ്റൽ സൗകര്യമോ അല്ലെങ്കിൽ വാഹന സൗകര്യമോ ആശുപത്രികൾ ഏർപ്പെടുത്തണം.

Nurses three shift job: ജോലിയിൽ അടിമുടി മാറ്റം, സ്വകാര്യ ആശുപത്രികളിൽ നഴ്‌സുമാർക്ക് ത്രീ ഷിഫ്റ്റ് സമ്പ്രദായം വരുന്നു
nurses duty time kerala Image Credit source: TV9 Network
Aswathy Balachandran
Aswathy Balachandran | Published: 08 Feb 2026 | 06:58 AM

തിരുവനന്തപുരം: സംസ്ഥാനത്തെ ആശുപത്രികളിൽ നഴ്‌സുമാരുടെ ജോലിസമയം ക്രമീകരിച്ചും സേവനവ്യവസ്ഥകൾ പരിഷ്കരിച്ചും ആരോഗ്യവകുപ്പിന്റെ പുതിയ ഉത്തരവ്. ഗ്രാമീണ മേഖലകളിൽ രാത്രികാലങ്ങളിൽ വാഹനസൗകര്യം കുറവായ സാഹചര്യത്തിൽ എല്ലാ ആശുപത്രികളിലും ത്രീ ഷിഫ്റ്റ് സമ്പ്രദായം ഏർപ്പെടുത്തണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു. ഇത് അനുസരിച്ച് രാത്രി ഷിഫ്റ്റ് വൈകീട്ട് 6 മുതൽ രാവിലെ 6 വരെ ആയിരിക്കും.

പകൽ ഷിഫ്റ്റുകൾ 8 മണിക്കൂർ വീതവും. അതായത് രാത്രിയിൽ 12 മണിക്കൂർ ജോലി ചെയ്യണം എന്ന് അർത്ഥം. കൂടാതെ ആഴ്ചയിലെ ആകെ ജോലിസമയം 48 മണിക്കൂറായി നിശ്ചയിച്ചു. ഒരു ദിവസം പരമാവധി 3 മണിക്കൂർ വരെ മാത്രമേ അധിക ജോലി നൽകാവൂ. ഇതിന് കൃത്യമായ ഓവർടൈം വേതനമോ അല്ലെങ്കിൽ പകരം അവധിയോ നൽകണം.

50 വയസ്സ് കഴിഞ്ഞ നഴ്‌സുമാരെ രാത്രി ഷിഫ്റ്റിൽ നിന്ന് ഒഴിവാക്കണം. നഴ്‌സുമാർക്കായി ഹോസ്റ്റൽ സൗകര്യമോ അല്ലെങ്കിൽ വാഹന സൗകര്യമോ ആശുപത്രികൾ ഏർപ്പെടുത്തണം.

 

അവകാശ സംരക്ഷണം

 

ന്യായമായ ആവശ്യങ്ങൾക്കായി സമരം ചെയ്യുന്ന ജീവനക്കാരോട് പ്രതികാര മനോഭാവം കാണിക്കരുതെന്ന് നിർദേശത്തിൽ പ്രത്യേകം പറയുന്നുണ്ട്. ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങൾ നിഷേധിക്കാൻ പാടില്ലെന്നും സർക്കാർ ഉത്തരവുകൾ പാലിക്കാത്ത ആശുപത്രി മാനേജ്‌മെന്റുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. യുവജനക്ഷേമവും യുവജന കാര്യവും സംബന്ധിച്ച നിയമസഭാ സമിതി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ സുപ്രധാന തീരുമാനം.

Follow Us