AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Kozhikode Heat Stroke: കോഴിക്കോട് സൂര്യാഘാതമേറ്റ് വയോധികൻ തളർന്നുവീണു; ജാ​ഗ്രതാ നിർദ്ദേശം

Kozhikode Heat Stroke Case: റോഡിൽ തളർന്നു വീണു കിടക്കുന്ന നിലയിൽ ഇദ്ദേഹത്തെ മറ്റ് യാത്രക്കാരും നാട്ടുകാരുമാണ് കണ്ടെത്തിയത്. ഓട്ടോ തൊഴിലാളികളുടെ നേതൃത്വത്തിൽ കുഴഞ്ഞുവീണ വയോധികനെ ഉടൻതന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. അവിടെ നടത്തിയ പരിശോധനയിലാണ് സൂര്യാഘാതമേറ്റതാണെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചത്. ആരോഗ്യസ്ഥിതി മോശമായതിനാൽ ഇദ്ദേഹത്തെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Kozhikode Heat Stroke: കോഴിക്കോട് സൂര്യാഘാതമേറ്റ് വയോധികൻ തളർന്നുവീണു; ജാ​ഗ്രതാ നിർദ്ദേശം
പ്രതീകാത്മക ചിത്രംImage Credit source: PTI
Neethu Vijayan
Neethu Vijayan | Published: 31 Aug 2026 | 07:40 AM

കോഴിക്കോട്: സൂര്യാഘാതമേറ്റ് വയോധികൻ റോഡരികിൽ തളർന്നുവീണു (Kozhikode Heat Stroke Case). റോഡിൽ കുഴഞ്ഞുവീണ കിടന്നിരുന്ന അവസ്ഥയിൽ കണ്ടെത്തിയ വയോധികന് സൂര്യാഘാതമേറ്റതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. കോഴിക്കോട് ഉള്ളിയേരി ഉള്ളൂരിലാണ് അപകടം നടന്നത്. ഉള്ളൂർ സ്വദേശി സുനിലാണ് (60) സൂര്യാഘാതമേറ്റ് ചികിത്സയിൽ കഴിയുന്നത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.

റോഡിൽ തളർന്നു വീണു കിടക്കുന്ന നിലയിൽ ഇദ്ദേഹത്തെ മറ്റ് യാത്രക്കാരും നാട്ടുകാരുമാണ് കണ്ടെത്തിയത്. ഓട്ടോ തൊഴിലാളികളുടെ നേതൃത്വത്തിൽ കുഴഞ്ഞുവീണ വയോധികനെ ഉടൻതന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. അവിടെ നടത്തിയ പരിശോധനയിലാണ് സൂര്യാഘാതമേറ്റതാണെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചത്. ആരോഗ്യസ്ഥിതി മോശമായതിനാൽ ഇദ്ദേഹത്തെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ALSO READ: ഇന്ന് എല്ലാ ജില്ലകളിലും മഴ? സംസ്ഥാനത്ത് അലർട്ടുകൾ ഇവിടെയെല്ലാം

സംസ്ഥാനത്തെ കാലാവസ്ഥ

സംസ്ഥാനത്ത് നിലവിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മാത്രമാണ് മഴ ലഭിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസമായി പകൽ സമയത്ത് മിക്ക ജില്ലകളിലും അതിശക്തമായ വെയിലാണ് അനുഭവപ്പെടുന്നത്. ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. സംസ്ഥാനത്തെ എല്ലാ ജില്ലയിലും ​ഗ്രീൻ അലർട്ടാണ് നൽകിയിരിക്കുന്നത്. അടുത്ത സെപ്റ്റംബർ മാസം മൂന്നാം തീയതി വരെ സംസ്ഥാനത്തെ കാലാവസ്ഥ സമാനമായ രീതിയിൽ തുടരുമെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

സൂര്യാഘാതമേറ്റാൽ ചെയ്യേണ്ടത്

കടുത്ത ചൂടിൽ സൂര്യാഘാതമേൽക്കുന്നത് ജീവന് തന്നെ അപകടകരമായ സാഹചര്യമാണ്. ശരീരത്തിന്റെ താപനില പെട്ടെന്ന് ഉയരുകയും വിയർപ്പ് നിൽക്കുകയും ചെയ്യുമ്പോഴാണ് ഇത് സംഭവിക്കുന്നത്. സൂര്യാഘാതമേറ്റ ഒരാളെ കണ്ടാൽ ഉടൻ തന്നെ ജീവൻരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുക.

തണുപ്പുള്ള സ്ഥലത്തേക്ക് മാറ്റുക: സൂര്യാഘാതമേറ്റ വ്യക്തിയെ ഉടൻ തന്നെ വെയിലത്ത് നിന്ന് മാറ്റി തണലിലേക്കോ തണുപ്പുള്ള മുറിയിലേക്കോ മാറ്റി കിടത്തുക.

ശരീര താപനില കുറയ്ക്കുക: തണുത്ത വെള്ളം ശരീരത്തിൽ ഒഴിക്കുകയോ, നനഞ്ഞ തുണികൊണ്ട് ശരീരം മുഴുവൻ തുടച്ചു കൊടുക്കുകയോ ചെയ്യുക. ഐസ് പായ്ക്കുകൾ കഴുത്തിന്റെ ഭാഗത്ത് വെക്കുന്നത് ശരീര താപനില വേഗത്തിൽ കുറയ്ക്കാൻ സഹായിക്കും.

കാറ്റ്: വായുസഞ്ചാരം ഉറപ്പാക്കുക.

വെള്ളം കുടിപ്പിക്കുക: ബോധമുണ്ടെങ്കിൽ പച്ചവെള്ളം, നാരങ്ങാവെള്ളം, ഒഎസ് (ORS) ലായനി എന്നിവ ചെറിയ അളവിൽ കുടിക്കാൻ നൽകുക. ബോധമില്ലാത്തവർക്ക് ഒരിക്കലും വായിലൂടെ വെള്ളമോ ഭക്ഷണമോ നൽകരുത്.

ഇറുകിയ വസ്ത്രങ്ങൾ: ധരിച്ചിരിക്കുന്ന കട്ടിയുള്ളതോ ഇറുകിയതോ ആയ വസ്ത്രങ്ങൾ അയച്ചു കൊടുക്കുക.

ഐസ് വാട്ടറിൽ മുക്കരുത്: അതികഠിനമായ ഐസ് വെള്ളത്തിൽ ശരീരം മുഴുവൻ മുക്കി വയ്ക്കരുത്. ഇത് രക്തയോട്ടത്തിൽ പെട്ടെന്നുള്ള വ്യതിയാനങ്ങൾക്ക് കാരണമാകും.

ഗുളികകൾ നൽകരുത്: ഡോക്ടറുടെ നിർദ്ദേശമില്ലാതെ യാതൊരു ​ഗുളികകളും നൽകരുത്. ഇത് സൂര്യാഘാതത്തിന്റെ കാര്യത്തിൽ ഗുണം ചെയ്യില്ല.

ശ്രദ്ധിക്കേണ്ടത്; വ്യക്തിക്ക് ബോധക്ഷയം ഉണ്ടാകുകയോ, ഛർദ്ദി, അനിയന്ത്രിതമായ സംസാരം, അപസ്മാരം തുടങ്ങിയ ലക്ഷണങ്ങൾ കാണുകയോ ചെയ്താൽ ഒട്ടും സമയം കളയാതെ ആശുപത്രിയിലേക്ക് മാറ്റുക.

English Summary:

An elderly man collapsed due to a heatstroke during the peak heat in Kozhikode. Health authorities in Kozhikode have issued a heightened heat warning particularly for the elderly, children, and outdoor workers.

Follow Us