Kerala Weather Update: വടക്കന്‍ കേരളത്തിലേക്ക് കുതിച്ച് മഴ; അഞ്ച് ജില്ലകളില്‍ മുന്നറിയിപ്പ്, അതിശക്തമായ കാറ്റുമെത്തും

IMD Warns of Heavy Rain in North Kerala Today Four Districts Under Yellow Alert: ജൂണ്‍ 28 ഞായര്‍ മുതല്‍ കേരളത്തില്‍ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇതിന്റെ അടിസ്ഥാനത്തില്‍ വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ചയോടെ സംസ്ഥാനത്ത് ലഭിക്കുന്ന മഴയുടെ തീവ്രത വര്‍ധിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്.

Kerala Weather Update: വടക്കന്‍ കേരളത്തിലേക്ക് കുതിച്ച് മഴ; അഞ്ച് ജില്ലകളില്‍ മുന്നറിയിപ്പ്, അതിശക്തമായ കാറ്റുമെത്തും

ഇന്നത്തെ കാലാവസ്ഥ

Updated On: 

27 Jun 2026 | 05:08 AM

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് അഞ്ച് ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവിടങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ചയോടെ സംസ്ഥാനത്ത് അതിശക്തമായ മഴയെത്തുമെന്നാണ് പ്രചവനം. എല്‍ നിനോ തീര്‍ത്ത ആഘാതത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ലഭിക്കുന്ന മഴയുടെ അളവില്‍ വലിയ കുറവ് സംഭവിച്ചിട്ടുണ്ട്, ഞായറാഴ്ചയോടെ ആരംഭിക്കുന്ന അതിശക്തമായ മഴ കുറച്ച് ദിവസത്തേക്ക് എങ്കിലും തുടര്‍ന്നേക്കാമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് നേരിയ മഴ ഉണ്ടായേക്കാമെന്ന് കാലാവസ്ഥ വകുപ്പ് പറയുന്നു. വടക്കന്‍ കേരളത്തിലാണ് മഴയ്ക്കുള്ള സാധ്യത പ്രവചിക്കപ്പെട്ടിരിക്കുന്നത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ നേരിയ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ഈ ജില്ലകളില്‍ നേരിയ മഴ

കാലാവസ്ഥ വകുപ്പ് ജൂണ്‍ 27 ശനിയാഴ്ച അതിരാവിലെ പുറത്തുവിട്ട കാലാവസ്ഥ അറിയിപ്പ് പ്രകാരം കാസര്‍കോട് ജില്ലയില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടാകുമെന്നും പറയുന്നു.

ഞായറാഴ്ച മുതല്‍ ശക്തമായ മഴ

ജൂണ്‍ 28 ഞായര്‍ മുതല്‍ കേരളത്തില്‍ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇതിന്റെ അടിസ്ഥാനത്തില്‍ വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ചയോടെ സംസ്ഥാനത്ത് ലഭിക്കുന്ന മഴയുടെ തീവ്രത വര്‍ധിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്.

മഴ മുന്നറിയിപ്പുകള്‍

ജൂണ്‍ 27 തിങ്കള്‍ കാലാവസ്ഥ– നാല് ജില്ലകള്‍ക്ക് ഇന്ന് യെല്ലോ അലര്‍ട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചത്.

Also Read: Kerala Weather Update: മഴ ദാ എത്തി! ഈ ജില്ലകളിൽ യെല്ലോ ഓറഞ്ച് അലർട്ട്; കാലാവസ്ഥ പ്രവചനം

ജൂണ്‍ 28 ഞായറാഴ്ചയിലെ മഴ മുന്നറിയിപ്പ്– കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ എന്നീ ഭൂരിഭാഗം ജില്ലകളിലും ഞായറാഴ്ച യെല്ലോ അലര്‍ട്ടായിരിക്കും. മധ്യ-വടക്കന്‍ കേരളത്തില്‍ ജൂണ്‍ 28 മുതല്‍ മഴ ശക്തിയാര്‍ജ്ജിക്കുമെന്നാണ് അറിയിപ്പ്.

ജൂണ്‍ 29 തിങ്കള്‍ ഓറഞ്ച് അലര്‍ട്ട്– ഞായറാഴ്ച തുടങ്ങുന്ന മഴ തിങ്കളാഴ്ചയിലും തുടരും. കൂടുതല്‍ ശക്തിയാര്‍ജ്ജിക്കാനുള്ള സാധ്യത കണക്കിലെടുത്ത് വടക്കന്‍ കേരളത്തില്‍ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് എന്നീ മൂന്ന് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഇവിടങ്ങളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

ജൂണ്‍ 29 തിങ്കള്‍ യെല്ലോ അലര്‍ട്ട്– ഓറഞ്ച് അലര്‍ട്ടിന് പുറമെ തിങ്കളാഴ്ച സംസ്ഥാനത്തെ മറ്റ് ചില ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്, മലപ്പുറം, പാലക്കാച്, തൃശൂര്‍, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്.

ജൂണ്‍ 30 ചൊവ്വ ഓറഞ്ച് അലര്‍ട്ട്– ജൂണ്‍ 30 ചൊവ്വാഴ്ച കണ്ണൂര്‍, വയനാട്, കോഴിക്കോട് എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ഉണ്ടാകും. ഇവിടങ്ങളിലെല്ലാം ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് പറയുന്നു.

English Summary

The India Meteorological Department (IMD) has forecast heavy rain across parts of North Kerala on Saturday, with a yellow alert issued for four districts. Strong winds are also expected in several areas, prompting residents to remain cautious and follow official weather advisories.

 

Loading...
Unable to load recommendations.
Follow Us
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
മഹാബലിയുടെ ഭാര്യ വിന്ധ്യാവലിയെ അറിയുമോ? മക്കൾ 100
ഓണസദ്യയിലെ ഈ വിഭവങ്ങൾ ഫ്രിഡ്ജിൽ വെക്കരുതേ
മുട്ടത്തോട് ഇനി വെറുതെ കളയല്ലേ; ചെടികൾക്ക് ഇതിലും മികച്ച വളം വേറെയില്ല!
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം