Kerala Chief Minister Salary: ലക്ഷങ്ങളോ അതോ…കേരള മുഖ്യമന്ത്രിയുടെ ശമ്പളം എത്രയാണ്?

Kerala CM Salary Structure Check Monthly Pay Allowances and Facilities: രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളുടെയും കാര്യം പരിശോധിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്ന മുഖ്യമന്ത്രി ഉള്ളത് തെലങ്കാനയിലാണ്. ഇവിടെ ഓരോ മാസവും ശമ്പളമായി മുഖ്യമന്ത്രിക്ക് കൈമാറുന്നത് 4,10,000 രൂപയാണ്. തമിഴ്‌നാട്, ബംഗാള്‍, കേരളം, അസം തുടങ്ങിയ സംസ്ഥാനങ്ങളില്‍ വ്യത്യസ്ത ശമ്പള സ്ലാബുകളാണുള്ളത്.

Kerala Chief Minister Salary: ലക്ഷങ്ങളോ അതോ...കേരള മുഖ്യമന്ത്രിയുടെ ശമ്പളം എത്രയാണ്?

പ്രതീകാത്മക ചിത്രം

Published: 

11 May 2026 | 03:10 PM

ഒരു സംസ്ഥാനത്തെ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ മുഖ്യമന്ത്രിയുടെ പങ്ക് വളരെ വലുതാണ്. അങ്ങനെയെങ്കില്‍ അവര്‍ക്ക് ഒരിക്കലും ചെറിയ തുകയായരിക്കില്ല ശമ്പളമായി ലഭിക്കുക എന്ന് എല്ലാവര്‍ക്കും അറിയാം. വാര്‍ഡ് മെമ്പര്‍ മുതല്‍ മുഖ്യമന്ത്രി വരെയുള്ള ജനപ്രതിനിധികള്‍ക്ക് വ്യത്യസ്ത ശമ്പള സ്‌കെയിലാണ് നമ്മുടെ കൊച്ചുകേരളത്തിലും ഉള്ളത്. ഉദ്യോഗസ്ഥരുടെ ചുമതലയും പദവിയും അനുസരിച്ച് ശമ്പളത്തില്‍ വ്യത്യാസം വരുന്നത് പോലെ ജനപ്രതിനിധികളുടെ ശമ്പളം പല ഘടകങ്ങള്‍ക്കും വിധേയമാകുകയും കാലാകാലങ്ങളായി മാറ്റങ്ങള്‍ സംഭവിക്കുകയും ചെയ്യുന്നു.

ഏറ്റവും കൂടുതല്‍ ഇവിടെ

രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളുടെയും കാര്യം പരിശോധിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്ന മുഖ്യമന്ത്രി ഉള്ളത് തെലങ്കാനയിലാണ്. ഇവിടെ ഓരോ മാസവും ശമ്പളമായി മുഖ്യമന്ത്രിക്ക് കൈമാറുന്നത് 4,10,000 രൂപയാണ്. തമിഴ്‌നാട്, ബംഗാള്‍, കേരളം, അസം തുടങ്ങിയ സംസ്ഥാനങ്ങളില്‍ വ്യത്യസ്ത ശമ്പള സ്ലാബുകളാണുള്ളത്. അത് ഓരോ സംസ്ഥാനത്തിന്റെയും വരുമാന-ചെലവ് നിയന്ത്രണങ്ങള്‍ക്ക് അനുസൃതമായി മാറുന്നു.

കേരള മുഖ്യമന്ത്രിയുടെ ശമ്പളം എത്ര?

പ്രതിമാസം 1,85,000 രൂപയാണ് ഓരോ മാസവും കേരളത്തില്‍ മുഖ്യമന്ത്രിക്ക് നല്‍കുന്നത്. അടിസ്ഥാന ശമ്പളവും മറ്റ് അലവന്‍സുകളുമെല്ലാം ചേര്‍ത്ത തുകയാണിത്. എന്നാല്‍ ഇതിനെല്ലാം പുറമെ വേറെയും ഒട്ടേറെ ആനുകൂല്യങ്ങള്‍ ഇവര്‍ക്ക് ലഭിക്കുന്നു.

യാത്രയ്ക്കായി- ഔദ്യോഗിക വാഹനം, പൈലറ്റ് വാഹനങ്ങള്‍, ട്രെയിന്‍-വിമാന യാത്രകള്‍ക്ക് പ്രത്യേത യാത്രാ അലവന്‍സുകളും സൗകര്യങ്ങളും തുടങ്ങിയവയെല്ലാം അദ്ദേഹത്തെ തേടിയെത്തും.

ചികിത്സയ്ക്കും പ്രത്യേക പാക്കേജ്- മുഖ്യമന്ത്രിക്കും കുടുംബത്തിനും പൂര്‍ണമായ സൗജന്യ ചികിത്സയാണ് ലഭിക്കുക.

പെന്‍ഷന്‍- മുഖ്യമന്ത്രി കാലാവധി പൂര്‍ത്തിയാക്കിയാലും ആജീവനാന്തം പെന്‍ഷന്‍ ലഭിക്കും.

താമസം- ആഡംബരപൂര്‍ണമായ താമസ സൗകര്യം തന്നെയാണ് മുഖ്യമന്ത്രിക്ക് ലഭിക്കുക. സര്‍ക്കാര്‍ നല്‍കുന്ന ബംഗ്ലാവും അതിന് 24 മണിക്കൂര്‍ കര്‍ശനമായ സുരക്ഷയും ഉണ്ടായിരിക്കും. അദ്ദേഹത്തോടൊപ്പം എപ്പോഴും ജീവനക്കാരുടെ വലിയൊരു സംഘവും നടക്കുന്നു.

Also Read: Vijay Salary: വിജയ്ക്ക് കിട്ടുന്ന ശമ്പളം 2.85 ലക്ഷം രൂപ! തമിഴ്നാട് മുഖ്യമന്ത്രിയുടെ അക്കൗണ്ടിൽ മാസമെത്തുന്നത്…

ഓരോ സംസ്ഥാനങ്ങളിലെ ശമ്പളം ഇങ്ങനെ

തെലങ്കാന – 4,10,000 രൂപ, ഡല്‍ഹി – 3,90,000 രൂപ, ഉത്തര്‍പ്രദേശ് – 3,65,000 രൂപ, മഹാരാഷ്ട്ര – 3,40,000 രൂപ, ആന്ധ്രപ്രദേശ് – 3,35,000 രൂപ, ഗുജറാത്ത് – 3,21,000 രൂപ, ഹിമാചല്‍ പ്രദേശ് – 3,10,000 രൂപ, ഹരിയാന -2,88,000 രൂപ, ജാര്‍ഖണ്ഡ് – 2,72,000 രൂപ, മധ്യപ്രദേശ് – 2,55,000 രൂപ, ഛത്തീസ്ഗഡ് – 2,30,000 രൂപ, പഞ്ചാബ് – 2,30,000 രൂപ, ഗോവ – 2,20,000 രൂപ, ബീഹാര്‍ – 2,15,000 രൂപ, പശ്ചിമ ബംഗാള്‍ – 2,10,000 രൂപ, തമിഴ്നാട് – 2,05,000 രൂപ, കര്‍ണാടക – 2,00,000 രൂപ, സിക്കിം – 1,90,000 രൂപ, കേരളം – 1,85,000 രൂപ, രാജസ്ഥാന്‍ – 1,75,000 രൂപ, ഉത്തരാഖണ്ഡ് – 1,75,000 രൂപ, ഒഡീഷ – 1,60,000 രൂപ, മേഘാലയ – 1,50,000 രൂപ, അരുണാചല്‍ പ്രദേശ് – 1,33,000 രൂപ, അസം – 1,25,000 രൂപ, മണിപ്പൂര്‍ – 1,20,000 രൂപ, നാഗാലാന്‍ഡ് – 1,10,000 രൂപ, ത്രിപുര – 1,05,500 രൂപ എന്നിങ്ങനെയാണ് ഓരോ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുടെ ശമ്പളം.

ഏറ്റവും കുറവ് എവിടെ?

ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ ഏറ്റവും കുറവ് ശമ്പളം ലഭിക്കുന്നത് ത്രിപുരയിലെ മുഖ്യമന്ത്രിക്കാണ്. 1,05,500 രൂപയാണ് ഇവിടുത്തെ മുഖ്യമന്ത്രിയുടെ ശമ്പളം.

English Summary

The Kerala Chief Minister receives a monthly salary along with several official benefits and government-provided facilities. These include allowances, official residence, vehicle and security arrangements. The salary structure is decided as per government rules and revised periodically. Here is a detailed look at the Kerala CM’s salary, perks and official benefits.

Follow Us
മഴക്കാലമല്ലേ! അച്ചാറിൽ പൂപ്പൽ വരാതിരിക്കാൻ ചെയ്യേണ്ടത്
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
മാം​ഗോ ​ഡ്രിങ്കിലെ രാജാക്കന്മാർ ഇവരെല്ലാം
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്