AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Vijay Salary: വിജയ്ക്ക് കിട്ടുന്ന ശമ്പളം 2.85 ലക്ഷം രൂപ! തമിഴ്നാട് മുഖ്യമന്ത്രിയുടെ അക്കൗണ്ടിൽ മാസമെത്തുന്നത്…

Tamil Nadu CM C Joseph Vijay Salary: കുടുംബാംഗങ്ങളും സിനിമാതാരങ്ങളും ആരാധകരും ടിവികെ പ്രവർത്തരും ഉൾപ്പെടെ നിരവധി പേരാണ് സത്യപ്രതിജ്ഞ ചടങ്ങിന് എത്തിച്ചേർന്നത്. വിജയ് അധികാരമേറ്റത്തിന് തൊട്ടുപിന്നാലെ തമിഴ്നാട്ടിലെ മുഖ്യമന്ത്രിക്ക് ലഭിക്കുന്ന ശമ്പളവും ആനുകൂല്യങ്ങളും ചർച്ചയാവുകയാണ്. റിപ്പോർട്ടുകൾ പ്രകാരം രണ്ട് ലക്ഷത്തിലധികം രൂപയാണ് മാസം ശമ്പളമായി ലഭിക്കുന്നത്. മറ്റ് അലവൻസുകൾ ഏതെല്ലാമെന്ന് നോക്കിയാലോ....

Vijay Salary: വിജയ്ക്ക് കിട്ടുന്ന ശമ്പളം 2.85 ലക്ഷം രൂപ! തമിഴ്നാട് മുഖ്യമന്ത്രിയുടെ അക്കൗണ്ടിൽ മാസമെത്തുന്നത്…
വിജയ്Image Credit source: PTI
Nithya Vinu
Nithya Vinu | Updated On: 10 May 2026 | 02:45 PM

ടിവികെ അധ്യക്ഷനും നടനുമായ സി ജോസഫ് വിജയം തമിഴ്നാടിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. കുടുംബാംഗങ്ങളും സിനിമാതാരങ്ങളും ആരാധകരും ടിവികെ പ്രവർത്തരും ഉൾപ്പെടെ നിരവധി പേരാണ് സത്യപ്രതിജ്ഞ ചടങ്ങിന് എത്തിച്ചേർന്നത്. വിജയ് അധികാരമേറ്റത്തിന് തൊട്ടുപിന്നാലെ തമിഴ്നാട്ടിലെ മുഖ്യമന്ത്രിക്ക് ലഭിക്കുന്ന ശമ്പളവും ആനുകൂല്യങ്ങളും ചർച്ചയാവുകയാണ്. റിപ്പോർട്ടുകൾ പ്രകാരം രണ്ട് ലക്ഷത്തിലധികം രൂപയാണ് മാസം ശമ്പളമായി ലഭിക്കുന്നത്. മറ്റ് അലവൻസുകൾ ഏതെല്ലാമെന്ന് നോക്കിയാലോ….

വിജയ് – ശമ്പളം

റിപ്പോർട്ടുകൾ പ്രകാരം, തമിഴ്‌നാട് മുഖ്യമന്ത്രിയുടെ പ്രതിമാസ ശമ്പളം ഏകദേശം 2.85 ലക്ഷം രൂപയാണ്. ശമ്പളത്തിന് പുറമേ ഔദ്യോഗിക വസതി, ജീവനക്കാർ, സുരക്ഷ, യാത്രാ സൗകര്യങ്ങൾ, മെഡിക്കൽ ആനുകൂല്യങ്ങൾ, ആശയവിനിമയ സൗകര്യങ്ങൾ, കാലാവധി കഴിഞ്ഞുള്ള ആനുകൂല്യങ്ങൾ എന്നിവയും ലഭിക്കുന്നു. ഇവയെല്ലാം ഉൾപ്പെടെ ഏകദേശം 34 ലക്ഷം രൂപ വാർഷിക ശമ്പളം ലഭിക്കും. 2024-25 സാമ്പത്തിക വർഷത്തിൽ മാത്രം 184.53 കോടി രൂപ വരുമാനം നേടിയ സ്ഥാനത്തുനിന്നാണ് വിജയ് വെറും 34 ലക്ഷം രൂപ വാർഷിക ശമ്പളമുള്ള മുഖ്യമന്ത്രി പദത്തിലേക്ക് എത്തുന്നത്.

ആസ്തി എത്ര?

ശമ്പളത്തോടൊപ്പം അദ്ദേഹത്തിന്റെ ആസ്തിയും ചർച്ചയാവുന്നുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച സത്യവാങ്മൂലം പ്രകാരം, 624 കോടി രൂപയാണ് വിജയിയുടെ ആസ്തി. ഐഒബി ശാലിഗ്രാമം ബ്രാഞ്ചിലെ  അക്കൗണ്ടിൽ മാത്രമായി 213.36 കോടി രൂപയുടെ ബാലൻസുണ്ട്. കൂടാതെ വിവിധ ബാങ്കുകളിലായി 100 കോടി രൂപയുടെ ഫിക്സഡ് ഡിപ്പോസിറ്റുമുണ്ട്. 220 കോടി രൂപയുടെ ഭൂമിയും കെട്ടിടങ്ങളും, ലക്ഷ്വറി കാറുകൾ ഉൾപ്പെടെ 13.52 കോടി രൂപയുടെ വണ്ടികളാണ് വിജയിക്കുള്ളത്.

ALSO READ: സി ജോസഫ് വിജയ് എന്ന നാൻ, മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്തു

883 ഗ്രാം സ്വർണ്ണവും ഭാര്യ സംഗീതയുടെ പേരിൽ 4.07 കോടിയുടെ സ്വർണ്ണം, കൂടാതെ ഒരു കോടി രൂപയുടെ വജ്രങ്ങൾ എന്നിവയുണ്ടെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ, വ്യക്തികൾക്കും ട്രസ്റ്റുകൾക്കുമായി 75.5 കോടി രൂപ കടം നൽകിയിട്ടുണ്ട്. അതേസമയം, ഓഹരി വിപണിയിൽ വലിയ നിക്ഷേപങ്ങളില്ല. വെറും 19.37 ലക്ഷം രൂപ മാത്രമാണ് ഷെയറുകളിലുള്ളത്.

ഇളയ ദളപതി ഇനി മുഖ്യമന്ത്രി

തമിഴ്നാടിന്റെ മുഖ്യമന്ത്രിയായി സി ജോസഫ് വിജയ് സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 10 മണിക്ക് നെഹ്റു സ്റ്റേഡിയത്തിൽ വച്ചായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. ചടങ്ങിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ നൽകിയ സത്യവാചകം വിജയ് ചൊല്ലി. വിജയിയോടൊപ്പം 9 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ചടങ്ങിന്റെ ഭാഗമായി. കോൺഗ്രസ് പതിറ്റാണ്ടുകൾക്ക് ശേഷമാണ് തമിഴ്നാട് മന്ത്രിസഭയുടെ ഭാഗമാകുന്നത്.

എന്റെ മകൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് കാണുന്നതിൽ എനിക്ക് വലിയ സന്തോഷമുണ്ടെന്ന് പിതാവ് എസ്.എ ചന്ദ്രശേഖർ പറഞ്ഞു. മാതൃദിനത്തിൽ മകൻ അധികാരമേൽക്കുന്നതിൽ അഭിമാനമുണ്ടെന്ന് മാതാവ് ശോഭയും പറഞ്ഞു. നടി തൃഷയും സത്യപ്രതിജ്ഞ ചടങ്ങിന്റെ ഭാഗമായി.

English Summary:

Reports say the Tamil Nadu Chief Minister receives a monthly salary of around ₹2.05 lakh, along with several official benefits including a government residence, high-level security, official staff, medical coverage, travel allowances, and official vehicles. Beyond the salary, the overall benefits package significantly increases the value of the position through security, administrative support, and other state-funded facilities.

Follow Us