Monsoon Bumper 2026: മണ്‍സൂണ്‍ ബമ്പറടിച്ചാല്‍ എന്തുചെയ്യണം? ടിക്കറ്റില്‍ ഇതൊന്നും ചെയ്യല്ലേ

Monsoon Bumper BR 110 2026 Rs 10 Crore Winner Check How to Claim Your Prize Money: കേരളത്തില്‍ മണ്‍സൂണ്‍ ബമ്പര്‍ ലോട്ടറി 2026 ന്റെ വില്‍പനയാണ് പുരോഗമിക്കുന്നത്. ഒന്നാം സമ്മാനം 10 കോടി രൂപയായ മണ്‍സൂണ്‍ ബമ്പറിന്റെ നറുക്കെടുപ്പ് ജൂലൈ 18ന് നടക്കും. പത്ത് കോടിക്ക് പുറമെ വേറെയും ഒട്ടേറെ സമ്മാനമാണ് മണ്‍സൂണ്‍ ബമ്പര്‍ ഭാഗ്യശാലികള്‍ക്ക് നല്‍കുന്നത്.

Monsoon Bumper 2026: മണ്‍സൂണ്‍ ബമ്പറടിച്ചാല്‍ എന്തുചെയ്യണം? ടിക്കറ്റില്‍ ഇതൊന്നും ചെയ്യല്ലേ

മണ്‍സൂണ്‍ ബമ്പര്‍ ലോട്ടറി 2026

Published: 

02 Jul 2026 | 09:14 AM

എത്രയെത്ര ഭാഗ്യക്കുറികളാണല്ലേ കേരളത്തിന്? ദിവസേന നറുക്കെടുക്കുന്ന ലോട്ടറികള്‍ക്ക് പുറമെ ഓരോ സീസണിലും വ്യത്യസ്ത പേരുകളില്‍ ബമ്പര്‍ ലോട്ടറികളും സംസ്ഥാന ലോട്ടറി വകുപ്പ് പുറത്തെത്തിക്കുന്നു. സമ്മാനത്തുക തന്നെയാണ് ബമ്പര്‍ ലോട്ടറികളുടെ ഏറ്റവും വലിയ പ്രത്യേകത, സാധാരണ ലോട്ടറികള്‍ 1 കോടി രൂപ ഒന്നാം സമ്മാനം വാഗ്ദാനം ചെയ്യുമ്പോള്‍ ബമ്പര്‍ ലോട്ടറികള്‍ 10 കോടി മുതല്‍ 25 കോടി വരെയാണ് ഭാഗ്യശാലികള്‍ക്ക് നല്‍കുന്നത്.

കേരളത്തില്‍ മണ്‍സൂണ്‍ ബമ്പര്‍ ലോട്ടറി 2026 ന്റെ വില്‍പനയാണ് പുരോഗമിക്കുന്നത്. ഒന്നാം സമ്മാനം 10 കോടി രൂപയായ മണ്‍സൂണ്‍ ബമ്പറിന്റെ നറുക്കെടുപ്പ് ജൂലൈ 18ന് നടക്കും. പത്ത് കോടിക്ക് പുറമെ വേറെയും ഒട്ടേറെ സമ്മാനമാണ് മണ്‍സൂണ്‍ ബമ്പര്‍ ഭാഗ്യശാലികള്‍ക്ക് നല്‍കുന്നത്. എന്നാല്‍ ഈ സമ്മാനങ്ങള്‍ ലഭിച്ചാല്‍ എന്ത് ചെയ്യണമെന്ന് അറിയാമോ? മണ്‍സൂണ്‍ ബമ്പര്‍ ലോട്ടറിയുടെ സമ്മാനം ലഭിച്ചാല്‍ നിങ്ങള്‍ എന്തെല്ലാം കാര്യങ്ങളാണ് ചെയ്യേണ്ടതെന്ന് വിശദമായി പറഞ്ഞുതരാം.

മണ്‍സൂണ്‍ ബമ്പര്‍ സമ്മാനം ലഭിച്ചാല്‍

നിങ്ങള്‍ക്ക് സമ്മാനമായി ലഭിക്കുന്നത് 5,000 രൂപയില്‍ താഴെയുള്ള തുകയാണെങ്കില്‍ സംസ്ഥാനത്തെ ഏതെങ്കിലും ലോട്ടറി ഏജന്റില്‍ നിന്ന് പണം കൈപ്പറ്റാവുന്നതാണ്. എന്നാല്‍ 5,000 രൂപയ്ക്ക് മുകളിലുള്ള സമ്മാനത്തുകകള്‍ ഏജന്റില്‍ നിന്നും കിട്ടില്ല, അതിനായി നിങ്ങള്‍ ലോട്ടറി വകുപ്പിന്റെ ഓഫീസിലോ അല്ലെങ്കില്‍ ബാങ്കിലോ പോകണം. ഒരു ലക്ഷം രൂപ വരെയുള്ള സമ്മാനങ്ങള്‍ ഇത്തരത്തില്‍ ലോട്ടറി ഡയറക്ടറില്‍ നിന്ന് മാറ്റിയെടുക്കാവുന്നതാണ്. സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റും, നിങ്ങളുടെ തിരിച്ചറിയല്‍ രേഖയുമാണ് ഇതിന് ആവശ്യമായുള്ളത്.

എന്നാല്‍ ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ തുക സമ്മാനമായി നേടുകയാണെങ്കില്‍ നിങ്ങള്‍ വെറുതെ ലോട്ടറി ടിക്കറ്റുമായി പോയിട്ട് കാര്യമില്ല, അതിന് ചില നടപടിക്രമങ്ങളൊക്കെയുണ്ട്. അത് എന്തെല്ലാമാണെന്ന് അറിയാം.

Also Read: Monsoon Bumper 2026: മണ്‍സൂണ്‍ ബമ്പറടിക്കാന്‍ ഏത് ജില്ലയില്‍ നിന്ന് ടിക്കറ്റെടുക്കണം? ഇവിടെ നിന്നായാല്‍ ബെസ്റ്റ്‌

കോടികള്‍ കൈപ്പറ്റാന്‍ എന്തുചെയ്യണം?

  1. 1 ലക്ഷത്തിന് മുകളിലുള്ള സമ്മാനത്തുകള്‍ സ്വീകരിക്കുന്നതിനായി ഭാഗ്യശാലി ഒരു അപേക്ഷ സമര്‍പ്പിക്കുന്നതാണ് ആദ്യപടി. നിങ്ങളുടെ പേരും വിലാസവുമെല്ലാം ഈ അപേക്ഷയില്‍ കൃത്യമായി രേഖപ്പെടുത്തിയിരിക്കണം. സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റിന്റെ രണ്ട് വശങ്ങളും ഉള്‍പ്പെടുന്ന ഫോട്ടോ കോപ്പിയെടുത്ത് ഒരു ഗസറ്റഡ് ഓഫീസറെ കൊണ്ട് സാക്ഷ്യപ്പെടുത്തി അപേക്ഷയോടൊപ്പം സമര്‍പ്പിക്കാനും മറന്നുപോകരുത്.
  2. അപേക്ഷയോടൊപ്പം രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോകളും വെക്കേണ്ടതുണ്ട്, ഇതിലും ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയിരിക്കണം. ഗസറ്റഡ് ഓഫീസര്‍ അല്ലെങ്കില്‍ നോട്ടറി അറ്റസ്റ്റ് ചെയ്താലും മതി.
  3. ലോട്ടറി വെബ്‌സൈറ്റില്‍ നിന്നും സ്റ്റാമ്പ് രസീത് ഫോം ഡൗണ്‍ലോഡ് ചെയ്‌തെടുക്കുന്നതാണ് അടുത്ത കടമ്പ. ഈ ഫോമില്‍ ഒരു രൂപയുടെ റവന്യൂ സ്റ്റാമ്പ് ഒട്ടിക്കേണ്ടതുണ്ട്. ഫോമിലെ ഓരോ കോളവും കൃത്യമായി പൂരിപ്പിക്കുക. മുഴുവന്‍ പേരും മറ്റ് വിവരങ്ങളും അക്ഷരത്തെറ്റില്ലാതെ കൊടുത്തിട്ടുണ്ടെന്ന് ഉറപ്പിക്കുക.
  4. പ്രായപൂര്‍ത്തിയാകാത്ത ആള്‍ക്കാണ് സമ്മാനം ലഭിച്ചതെങ്കില്‍ രക്ഷിതാക്കള്‍ ഗാര്‍ഡിയന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
  5. ഗ്രൂപ്പായെടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചതെങ്കില്‍ സമ്മാനം കൈപ്പറ്റാന്‍ ആരെയെങ്കിലും ഒരാളെ ഏര്‍പ്പെടുത്തിയെന്ന് കാണിച്ച് 50 രൂപയുടെ മുദ്രപത്രത്തില്‍ എല്ലാവരും സാക്ഷ്യപ്പെടുത്തി സമര്‍പ്പിക്കണം.
  6. പാന്‍, ആധാര്‍, ഡ്രൈവിങ് ലൈസന്‍സ്, വോട്ടേഴ്‌സ് ഐഡി, പാസ്‌പോര്‍ട്ട് തുടങ്ങിയവയില്‍ ഏതെങ്കിലും തിരിച്ചറിയല്‍ രേഖയായി സമര്‍പ്പിക്കാവുന്നതാണ്. ഇതെല്ലാം ഉള്‍പ്പെടുത്തി സംസ്ഥാന ലോട്ടറി ഡയറക്ടര്‍ക്ക് സമര്‍പ്പിക്കാം. തിരുവനന്തപുരം ഗോര്‍ഖി ഭവനിലാണ് ലോട്ടറി വകുപ്പിന്റെ ഓഫീസ്, ജില്ലാതല ഓഫീസുകളില്‍ ഒന്നാം സമ്മാനത്തിനായി അപേക്ഷ സമര്‍പ്പിക്കരുത്.
  7. ലോട്ടറി ടിക്കറ്റിന് യാതൊരുവിധ കേടുപാടുകളും സംഭവിച്ചിട്ടില്ലെന്ന കാര്യവും നിങ്ങള്‍ ഉറപ്പുവരുത്തണം.

English Summary

Won the Kerala Monsoon Bumper BR 110 2026 first prize worth Rs 10 crore? Here’s a complete guide to the prize claim process, including the documents required, where to submit the winning ticket, tax deductions, and important steps winners should follow to receive their prize smoothly.

Loading...
Unable to load recommendations.
Follow Us
Related Stories
Onam Celebration: അനന്തപുരിയിൽ ഓണവസന്തം: സംസ്ഥാനതല ഓണം വാരാഘോഷത്തിന് ഇന്ന് തുടക്കം, ഉദ്ഘാടനം വൈകിട്ട്
Onam 2026: തിരുവനന്തപുരത്ത് ഇന്ന് മുതല്‍ ഗതാഗതനിയന്ത്രണം; ഓണാഘോഷം പൊടിപൊടിക്കും
Onam 2026 Pooradam Day: വന്നല്ലോ വന്നല്ലോ പൂരാടം വന്നല്ലോ…ഇന്ന് പൂരാടം; മാവേലിയെ കാത്ത് കേരളം
Kerala Weather Update: പൂരാടത്തിൽ പൂരം മഴ! സംസ്ഥാനത്ത് യെല്ലോ അലർട്ട്; മുന്നറിയിപ്പ് ഇവിടെയെല്ലാം
Vehicle Modification : ഫൈൻ അടയ്ക്കാൻ ലോൺ വേണ്ടിവരും! വാഹന മോഡിഫിക്കേഷന് ഹൈക്കോടതിയുടെ പൂട്ട്, ഓരോ രൂപമാറ്റത്തിനും 5000 രൂപ വീതം പിഴയിടാൻ നിർദേശം
Muvattupuzha District Formation : പുതിയ ജില്ലയായി മൂവാറ്റുപുഴ പരി​ഗണനയിലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ, ഡീ ലിമിറ്റേഷൻ കമ്മീഷൻ വരും
ഒരു പവന്‍  സ്വര്‍ണത്തിന് 12 ലക്ഷം രൂപ; വരും  ദിവസങ്ങളില്‍ സംഭവിച്ചേക്കും
ഉത്രാടം കഴിഞ്ഞ് വീട്ടിലെ ചൂല് തൊടരുത്! കാരണം അറിയാമോ?
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
മഹാബലിയുടെ ഭാര്യ വിന്ധ്യാവലിയെ അറിയുമോ? മക്കൾ 100
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം