കേരള ലോട്ടറി ഫലം
ഭാഗ്യം ആർക്കും എപ്പോൾ വേണമെങ്കിലും വന്ന് ചേരാം. അങ്ങനെ ഒരു ഭാഗ്യം മലയാളികളിലേക്ക് എത്തിച്ചേരാൻ സംസ്ഥാന സർക്കാർ ഒരുക്കുന്ന ഒരു അവസരമാണ് ഭാഗ്യക്കുറി നറുക്കെടുപ്പ്. 19-ാം നൂറ്റാണ്ടിൽ തിരുവിതാംകൂർ രാജകുടുംബമാണ് ഭാഗ്യക്കുറി കേരളത്തിൽ ആദ്യമായി അവതരിപ്പിക്കുന്നത് എന്നാണ് ചരിത്രം പറയുന്നത്. എന്നാൽ സർക്കാരിൻ്റെ മേൽനോട്ടത്തിൽ 1967ൽ ഇഎംഎസ് മന്ത്രിസഭയിലെ ധനമന്ത്രി പികെ കുഞ്ഞനാണ് ലോട്ടറിയെ ഔദ്യോഗികമായി കേരളത്തിൽ അവതരിപ്പിക്കുന്നത്. അരലക്ഷം രൂപയായിരുന്നു ആദ്യ ബമ്പർ സമ്മാനം.
പിന്നീട് ഭാഗ്യപരീക്ഷണം മലയാളികളുടെ ജീവിതത്തിൻ്റെ ഭാഗമായി. ഇതിനിടെ അന്യസംസ്ഥാന ലോട്ടറികളും കേരളത്തിലേക്കെത്തി സർക്കാരിൻ്റെ വലിയൊരു സാമ്പത്തിക ശ്രോതസായി മാറി. പിന്നീട് അന്യസംസ്ഥാന ലോട്ടറികൾക്ക് സർക്കാർ വിലക്കേർപ്പെടുത്തുകയും കേരളത്തിലെ ഭാഗ്യപരീക്ഷണം ഭാഗ്യക്കുറി വകുപ്പിൻ്റെ മേൽനോട്ടത്തി മാത്രമായി. എല്ലാ ദിവസവും വിവിധ ലോട്ടറികളുടെ നറുക്കെടുപ്പ് സംഘടിപ്പിക്കും. വിൻ-വിൻ, സ്ത്രീ ശക്തി, ഫിഫ്റ്റി-ഫിഫ്റ്റി, കാരുണ്യ പ്ലസ്, നിർമൽ, കാരുണ്യ, അക്ഷയ എന്നിങ്ങിനെ ഒരു വാരത്തിൽ സംഘടിപ്പിക്കുന്ന ലോട്ടറി നറുക്കെടുപ്പുകൾ.
ഇവയ്ക്ക് പുറമെ പ്രത്യേക ബമ്പർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുണ്ട്. ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ എന്നിങ്ങനെ പ്രത്യേക ബമ്പർ ലോട്ടറികൾ ഭാഗ്യക്കുറി വകുപ്പ് പുറത്തിറിക്കുന്നത്. 25 കോടി രൂപ ഒന്നാം സമ്മാനമായി ലഭിക്കുന്ന തിരുവോണം ബമ്പറാണ് ബമ്പറുകളിൽ പ്രധാനി
Kerala Lottery Result: പോക്കറ്റ് നിറയെ പണം, തലവര മാറ്റാൻ ഒരു കോടി; ധനലക്ഷ്മി ലോട്ടറി ഫലം പുറത്ത്
Dhanalakshmi DL-37 Kerala Lottery Result: സർക്കാർ പുറത്തിറക്കുന്ന പ്രധാന പ്രതിവാര ലോട്ടറികളിലൊന്നായ ധനലക്ഷ്മിയുടെ ടിക്കറ്റ് വില 50 രൂപയാണ്. എല്ലാ ബുധനാഴ്ചയുമാണ് ധനലക്ഷ്മിയുടെ നറുക്കെടുപ്പ്. ലോട്ടറി ഫലം പുറത്തുവന്നാലുടൻ statelottery.kerala.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെ നിങ്ങൾക്ക് ഫലങ്ങൾ പരിശോധിക്കാം.
- Neethu Vijayan
- Updated on: Jan 28, 2026
- 16:09 pm
Kerala Lottery Result: കോടിപതിയാകാൻ 50 രൂപ മതി, ഇന്നത്തെ ഭാഗ്യശാലി ആര്? സ്ത്രീശക്തി ലോട്ടറി ഫലം പുറത്ത്
Sthree Sakthi Lottery SS 504 Result Today: 5000 രൂപയിൽ താഴെ സമ്മാനത്തുകകൾ ലഭിച്ചവർക്ക് കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കേണ്ടതാണ്.
- Nithya Vinu
- Updated on: Jan 27, 2026
- 16:05 pm
Kerala Lottery Result: ഒരു കോടിയുടെ സമൃദ്ധി ആർക്ക്? ഇന്നത്തെ ലോട്ടറി ഫലം
Samrudhi SM-39 Lottery Result Today: സമാശ്വാസ സമ്മാനം 5,000 രൂപയാണ്. 5000 രൂപയിൽ താഴെ സമ്മാനത്തുകകൾ ലഭിച്ചവർക്ക് കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കേണ്ടതാണ്.
- Nithya Vinu
- Updated on: Jan 25, 2026
- 16:18 pm
Christmas-New Year Bumper 2026 Result: ഇത്തവണയും കോളടിച്ചത് സർക്കാരിന്! 400 മുടക്കി ടിക്കറ്റെടുത്തത് 54 ലക്ഷം പേർ
Christmas-New Year Bumper Lottery: ഇത്തവണയും റെക്കോർഡ് വിൽപ്പനയാണ് നടന്നത്. 54,08,880 ടിക്കറ്റുകളാണ് ഇത്തവണ വിൽപ്പന നടന്നത. ഇത്തവണയും ഏറ്റവും കൂടുതൽ വിൽപ്പന നടന്നത് പാലക്കാട് ജില്ലയിലാണ്. 13,09,300 ടിക്കറ്റുകളാണ് വിറ്റത്.
- Sarika KP
- Updated on: Jan 24, 2026
- 15:46 pm
Christmas-New Year Bumper 2026 Result: ക്രിസ്തുമസ് പുതുവത്സര ബമ്പർ നറുക്കെടുപ്പ് ഫലമെത്തി, ഭാഗ്യവാനായ ഈ കോടീശ്വരൻ ഇതാ….
20 Crore Lucky Bumper Winning Ticket Number: കേവലം ഒന്നാം സമ്മാനത്തിൽ മാത്രം ഒതുങ്ങുന്നില്ല ഇത്തവണത്തെ ഭാഗ്യപ്പെരുമഴ. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേർക്ക് ലഭിക്കുമ്പോൾ, മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം 20 പേർക്കും നാലാം സമ്മാനമായി 3 ലക്ഷം രൂപ വീതം 20 പേർക്കും ലഭിക്കും. മറ്റ് ബമ്പർ ലോട്ടറികളിൽ നിന്ന് വ്യത്യസ്തമായി, മുടക്കുമുതൽ തിരികെ ലഭിക്കുന്ന തരത്തിൽ 400 രൂപയുടെ പത്താം സമ്മാനം ഇത്തവണത്തെ പ്രത്യേകതയാണ്.
- Aswathy Balachandran
- Updated on: Jan 24, 2026
- 16:11 pm
Christmas-New Year Bumper 2026 Result Live: ക്രിസ്മസ്-ന്യൂയര്‍ ബമ്പര്‍ ഫലമെത്തി; 20 കോടി നേടിയത് ഈ നമ്പർ
BR 107 Christmas New Year Bumper 2026 Result Live: 20 കോടിയാണ് ക്രിസ്മസ് ന്യൂയര്‍ ബമ്പര്‍ ലോട്ടറി ഒന്നാം സമ്മാനം നേടുന്ന വ്യക്തിക്ക് ലഭിക്കാന് പോകുന്നത്. വേറെയും ഒട്ടനവധി സമ്മാനങ്ങള്‍ ഈ ബമ്പറിനുണ്ട്.
- Shiji M K
- Updated on: Jan 24, 2026
- 17:28 pm
Kerala Lottry Result: 50 കൊടുത്ത് ഒരു കോടി നേടാം, ഇന്നത്തെ ഭാഗ്യനമ്പർ ഇതാണേ…സുവർണ കേരളം ലോട്ടറി ഫലം
Suvarna Keralam Lottery SK 37 Result: 5000 രൂപയിൽ താഴെ സമ്മാനത്തുകകൾ ലഭിച്ചവർക്ക് കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കേണ്ടതാണ്.
- Nithya Vinu
- Updated on: Jan 23, 2026
- 16:05 pm
Kerala Lottery Result: നിങ്ങളാണോ ഇന്നത്തെ കോടീശ്വരൻ ? ഭാഗ്യനമ്പർ ഇതാ…കാരുണ്യ പ്ലസ് ലോട്ടറി ഫലം അറിയാം
Karunya Plus KN 607 Winners List Out: 50 രൂപ വിലയുള്ള ലോട്ടറിയുടെ ഒന്നാം സമ്മാനം ഒരു കോടിരൂപയാണ്. രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും, മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ലഭിക്കും.
- Sarika KP
- Updated on: Jan 22, 2026
- 16:03 pm
Kerala Lottery Result: ധനലക്ഷ്മി കടാക്ഷിച്ചത് ആരെ? ഇന്നത്തെ ഭാഗ്യനമ്പർ ഇതാണേ… ലോട്ടറി ഫലം അറിയാം
Dhanalekshmi DL 36 Lottery Result Today: എല്ലാ ചൊവ്വാഴ്ചകളിലും തിരുവനന്തപുരം ഗോർക്കി ഭവനിൽ വെച്ച് ഉച്ചയ്ക്ക് 3 മണിക്ക് നറുക്കെടുക്കുന്ന ധനലക്ഷ്മി ലോട്ടറി നൽകുന്ന ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. 50 രൂപയാണ് ടിക്കറ്റ് വില.
- Nithya Vinu
- Updated on: Jan 21, 2026
- 16:03 pm
Christmas New Year Bumper 2026: ഈ നമ്പര് ടിക്കറ്റെടുത്താല് അടിക്കും ഉറപ്പ്; ക്രിസ്മസ്-ന്യൂയര്‍ ബമ്പര്‍ എടുത്തോ?
Christmas New Year Bumper 2026 First Prize Winning Numbers: XA, XB, XC, XD, XE, XG, XH, XJ, XK, XL എന്നിങ്ങനെ 10 സീരീസുകളിലായാണ് ടിക്കറ്റുകള് പുറത്തെത്തിയത്. 400 രൂപയാണ് ടിക്കറ്റിന്റെ വില. കേരളത്തിലെ എല്ലാ ജില്ലകളിലും വില്പന തകൃതിയായി പുരോഗമിക്കുകയാണ്.
- Shiji M K
- Updated on: Jan 21, 2026
- 13:17 pm
Kerala Lottery Result: ഇന്നത്തെ സ്ത്രീശക്തി ആരെ തുണയ്ക്കും? കേരളാ ലോട്ടറി ഫലം അറിയാം
Kerala Sthree Sakthi SS-503 Lottery Result: എല്ലാ ചൊവ്വാഴ്ചകളിലും തിരുവനന്തപുരം ഗോർക്കി ഭവനിൽ വെച്ച് ഉച്ചയ്ക്ക് 3 മണിക്ക് നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി നൽകുന്ന ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്.
- Sarika KP
- Updated on: Jan 20, 2026
- 16:25 pm
Kerala Lottery Result: സമൃദ്ധി ലോട്ടറി ഫലം പുറത്ത്; സമ്മാനങ്ങള്‍ കൊണ്ടുപോയത് ഈ നമ്പറുകള്
Kerala Lottery Samrudhi Result 18-01-2026: സമൃദ്ധി ലോട്ടറിയുടെ ഇന്നത്തെ നറുക്കെടുപ്പ് ഫലം പുറത്ത്. തിരുവനന്തപുരം ഗോര്ക്കി ഭവനില്‍ ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു നറുക്കെടുപ്പ്. 50 രൂപ വിലയുള്ള സമൃദ്ധി ലോട്ടറി എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്നു.
- Jayadevan AM
- Updated on: Jan 18, 2026
- 16:09 pm