IAS Officers Suspension Revoked: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ പിൻവലിച്ചു; പുതിയ ചുമതലകൾ ഉടൻ

IAS Officers Suspension Revoked: കഴിഞ്ഞ ഏപ്രിലിലാണ് അശോകിനെ സസ്പെൻഡ് ചെയ്തത്. മുൻകൂർ അനുമതിയില്ലാതെ മാധ്യമങ്ങളോട് സംസാരിച്ചതിനും, പിണറായി വിജയനെയും സർക്കാരിന്റെ പ്രവർത്തനങ്ങളെയും വിമർശിച്ച് അഭിമുഖം നൽകി സർക്കാരിന്റെ പ്രതിഛായ മോശമാക്കിയതിനും ഓൾ ഇന്ത്യ സർവീസ് ചട്ടം 7(2) ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് അശോകിനെതിരെ നടപടിയെടുത്തിരുന്നത്.

IAS Officers Suspension Revoked: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ പിൻവലിച്ചു; പുതിയ ചുമതലകൾ ഉടൻ

B. Ashok Ias And N. Prasanth Ias

Updated On: 

06 Jun 2026 | 05:47 PM

തിരുവനന്തപുരം: ചീഫ് സെക്രട്ടറിയായിരുന്ന ഡോ. എ. ജയതിലകിനെ സമൂഹമാധ്യമങ്ങളിലൂടെ കടുത്ത ഭാഷയിൽ വിമർശിച്ചതിനെ തുടർന്നാണ് 2024 നവംബർ 11-ന് എൻ. പ്രശാന്തിനെ സർക്കാർ സസ്പെൻഡ് ചെയ്തത്. മതാടിസ്ഥാനത്തിൽ വാട്‌സാപ് ഗ്രൂപ്പ് ഉണ്ടാക്കിയ സംഭവത്തിൽ കെ. ഗോപാലകൃഷ്ണൻ ഐ എ എസിനൊപ്പമായിരുന്നു പ്രശാന്തിനെയും ഒരേ ദിവസം സസ്പെൻഡ് ചെയ്തത്. കേരളത്തിന്റെ സിവിൽ സർവീസ് ചരിത്രത്തിൽ രണ്ട് ഐ എ എസ് ഉദ്യോഗസ്ഥരെ ഒരേ ദിവസം സസ്പെൻഡ് ചെയ്യുന്നത് ആദ്യമായിട്ടായിരുന്നു.

പിന്നീട് ഗോപാലകൃഷ്ണന്റെ സസ്പെൻഷൻ സർക്കാർ പിൻവലിച്ചെങ്കിലും, പ്രശാന്തിനെതിരെയുള്ള നടപടി പല ഘട്ടങ്ങളിലായി നീട്ടിക്കൊണ്ടുപോവുകയായിരുന്നു. കഴിഞ്ഞ മേയ് 4-ന് പ്രശാന്തിന്റെ സസ്‌പെൻഷൻ കാലാവധി അവസാനിക്കേണ്ടതായിരുന്നു. എന്നാൽ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുന്നതിന് തൊട്ടുമുൻപ് ഒൻപതാം തവണയും പ്രശാന്തിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചു. സംസ്ഥാന സർക്കാരിന്റെ ലോട്ടറി വിൽപ്പനയെക്കുറിച്ച് മുൻകൂർ അനുമതിയില്ലാതെ ഇംഗ്ലിഷ് പത്രത്തിൽ ലേഖനം എഴുതിയെന്നതായിരുന്നു ഒടുവിലത്തെ നടപടിക്ക് കാരണം.

ബി. അശോക്: ഒന്നര മാസത്തെ സസ്പെൻഷൻ പിൻവലിച്ചു

സൈനികക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായിരിക്കെയാണ് ബി. അശോകിനെതിരെ സർക്കാർ അച്ചടക്ക നടപടി സ്വീകരിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ മാധ്യമങ്ങളിൽ ബി. അശോക് നടത്തിയ പ്രതികരണങ്ങൾ സർവീസ് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.

Also Read – Thomas Isaac : യുഡിഎഫിന്റെ ധവളപത്രം എഐ നിർമ്മിതം; അതീവ രഹസ്യരേഖകൾ ചോർന്നെന്നു തോമസ് ഐസക

കഴിഞ്ഞ ഏപ്രിലിലാണ് അശോകിനെ സസ്പെൻഡ് ചെയ്തത്. മുൻകൂർ അനുമതിയില്ലാതെ മാധ്യമങ്ങളോട് സംസാരിച്ചതിനും, പിണറായി വിജയനെയും സർക്കാരിന്റെ പ്രവർത്തനങ്ങളെയും വിമർശിച്ച് അഭിമുഖം നൽകി സർക്കാരിന്റെ പ്രതിഛായ മോശമാക്കിയതിനും ഓൾ ഇന്ത്യ സർവീസ് ചട്ടം 7(2) ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് അശോകിനെതിരെ നടപടിയെടുത്തിരുന്നത്. ഒന്നര മാസത്തെ സസ്പെൻഷന് ശേഷമാണ് ഇപ്പോൾ ബി. അശോകും സർവീസിലേക്ക് മടങ്ങിയെത്തുന്നത്.

English summary

The Kerala government has revoked the suspension of senior IAS officers B. Ashok and N. Prasanth, who were penalized for violating service rules through public criticisms of the administration. N. Prasanth returns to service after a prolonged two-year suspension that included multiple disciplinary extensions, while B. Ashok was reinstated after a one-and-a-half-month suspension. Official orders regarding their new postings and designations are expected to be announced by the government shortly.

Follow Us
ഇന്ത്യന്‍ ടീമിലെത്തിയ 'കുട്ടി' താരങ്ങള്‍, മുന്നില്‍ വൈഭവ്‌
മഴക്കാലത്ത് ഇനി പനി വരില്ല, പരിഹാരം അടുക്കളയിൽ
മണിപ്ലാന്റ് അടുക്കളയിൽ വയ്ക്കാമോ?
ഒറ്റനോട്ടത്തിൽ പഴയ മീൻ തിരിച്ചറിയാം! കണ്ണുകൾ പറയും മീനിൻ്റെ പ്രായം
തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കൊപ്പം ലീഗ് നേതാക്കൾ
ധവളപത്രം വിശകലനം ചെയ്ത് മുഹമ്മദ് റിയാസും ജനീഷു കുമാറും
മെലിഞ്ഞപ്പോൾ, ഗ്രേസ് ആൻ്റണി എത്ര ഫ്ലെക്സിബിൾ ആണെന്ന് കണ്ടോ
ചക്കുളത്തുകാവ് ക്ഷേത്രത്തിൽ നയന്താരയും വിഘ്നേഷ് ശിവനും എത്തിയപ്പോൾ