AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Thomas Isaac : യുഡിഎഫിന്റെ ധവളപത്രം എഐ നിർമ്മിതം; അതീവ രഹസ്യരേഖകൾ ചോർന്നെന്നു തോമസ് ഐസക്

Thomas Isaac alleges UDF's White Paper : എഐ ഉപയോഗിച്ചതുമൂലം വസ്തുതാ വിരുദ്ധമായ നിരവധി വിവരങ്ങളാണ് ധവളപത്രത്തിൽ കടന്നുകൂടിയിരിക്കുന്നത്. റിപ്പോർട്ടിലെ ചില പ്രധാന പോരായ്മകൾ പലതുമുണ്ട്. ഇതിൽ ആദ്യത്തേത് കേരളത്തിലെ വികസന ചെലവ് മറ്റ് സംസ്ഥാനങ്ങളുടെ പകുതിയേക്കാൾ കുറവായാണ് ധവളപത്രത്തിൽ കാണിച്ചിരിക്കുന്നത് എന്നതാണ്.

Thomas Isaac : യുഡിഎഫിന്റെ ധവളപത്രം എഐ നിർമ്മിതം; അതീവ രഹസ്യരേഖകൾ ചോർന്നെന്നു തോമസ് ഐസക്
Thomas IsaacImage Credit source: facebook
Aswathy Balachandran
Aswathy Balachandran | Updated On: 05 Jun 2026 | 06:03 PM

തിരുവനന്തപുരം: കഴിഞ്ഞ പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കിക്കൊണ്ട് പ്രതിപക്ഷം (യുഡിഎഫ്) പുറത്തിറക്കിയ ധവളപത്രം കൃത്രിമബുദ്ധി (എഐ) സഹായത്തോടെയാണ് തയ്യാറാക്കിയതെന്നും ഇതിൽ ഗുരുതരമായ സുരക്ഷാവീഴ്ചയുണ്ടെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ അതീവ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ചാണ് വിശകലനം ചെയ്തിരിക്കുന്നത്. ഇത് ഡിജിറ്റൽ ഡാറ്റാ പ്രൊട്ടക്ഷൻ നിയമങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

രണ്ട് എഐ ടൂളുകൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് 195 പേജ് വരുന്ന ഈ റിപ്പോർട്ടിന്റെ ഭൂരിഭാഗവും എഐ ജനറേറ്റഡ് ആണെന്ന് കണ്ടെത്തിയത്. ഒരാഴ്ചകൊണ്ട് ഇത്രയും വലിയ രേഖ എങ്ങനെ തയ്യാറാക്കി എന്ന അത്ഭുതത്തിനാണ് ഇപ്പോൾ വിരാമമായിരിക്കുന്നത്.

രഹസ്യരേഖകൾ പബ്ലിക് ഡൊമെയ്‌നിലേക്ക് നൽകി

സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനെ താൻ എതിർക്കുന്നില്ലെന്ന് വ്യക്തമാക്കിയ തോമസ് ഐസക്, എന്നാൽ സർക്കാർ തലത്തിലുള്ള രഹസ്യരേഖകൾ എഐക്ക് നൽകിയതിലൂടെ അവ പബ്ലിക് ഡൊമെയ്‌നിലേക്ക് ചോർന്നു എന്നതാണ് പ്രധാന പ്രശ്നമെന്ന് ചൂണ്ടിക്കാട്ടി. രഹസ്യരേഖകൾ വിശകലനം ചെയ്യുന്നതിനുള്ള മാനദണ്ഡങ്ങൾക്ക് പൂർണ്ണമായും വിരുദ്ധമാണിത്. സുപ്രീംകോടതിയും ഹൈക്കോടതിയും കേന്ദ്ര ധനകാര്യ വകുപ്പും കേരള സർക്കാരും ഇത്തരം പ്രവൃത്തികൾ വിലക്കിയിട്ടുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വിഷയത്തിൽ മുഖ്യമന്ത്രി അടിയന്തരമായി വിശദീകരണം നൽകണമെന്നും ഐസക് ആവശ്യപ്പെട്ടു.

ധവളപത്രത്തിൽ വലിയ അബദ്ധങ്ങൾ

എഐ ഉപയോഗിച്ചതുമൂലം വസ്തുതാ വിരുദ്ധമായ നിരവധി വിവരങ്ങളാണ് ധവളപത്രത്തിൽ കടന്നുകൂടിയിരിക്കുന്നത്. റിപ്പോർട്ടിലെ ചില പ്രധാന പോരായ്മകൾ പലതുമുണ്ട്. ഇതിൽ ആദ്യത്തേത് കേരളത്തിലെ വികസന ചെലവ് മറ്റ് സംസ്ഥാനങ്ങളുടെ പകുതിയേക്കാൾ കുറവായാണ് ധവളപത്രത്തിൽ കാണിച്ചിരിക്കുന്നത് എന്നതാണ്. എഐ ലഭ്യമാക്കിയ റിസർവ് ബാങ്ക് (ആർബിഐ) ഡാറ്റ മാത്രമാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ തദ്ദേശസ്ഥാപനങ്ങൾക്ക് കേരള സർക്കാർ നൽകുന്ന വൻതുകയൊന്നും ആർബിഐ ഡാറ്റയിൽ ഉൾപ്പെടാറില്ല.

Also Read: കാലവർഷം എത്തി മക്കളെ…. വരും മണിക്കൂറുകളിൽ അതിശക്തമായ മഴ; ഈ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ട്
തദ്ദേശീയ വിഹിതം ഒഴിവാക്കപ്പെട്ടതോടെ ധവളപത്രത്തിലെ മൊത്തം കണക്കുകളും അബദ്ധജടിലമായി മാറി. ഇതുപോലെ ഒട്ടനവധി അബദ്ധങ്ങളും തെറ്റായ വിവരങ്ങളും അടങ്ങിയതാണ് പ്രതിപക്ഷത്തിന്റെ ധവളപത്രമെന്ന് തോമസ് ഐസക് വിമർശിച്ചു.

സംസ്ഥാനത്തെ ധവളപത്ര ചരിത്രവും പ്രാധാന്യവും

ഒരു സർക്കാരിന്റെ യഥാർത്ഥ സാമ്പത്തിക സ്ഥിതി കൃത്യമായി പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്ന ഔദ്യോഗിക രേഖയാണ് ധവളപത്രം. സംസ്ഥാനത്തിന്റെ സാമ്പത്തിക നിലവാരം, പ്രധാന വരുമാന സ്രോതസ്സുകൾ, നിലവിലുള്ള കടബാധ്യതകൾ, ഭാവിയിൽ രാജ്യം നേരിടേണ്ടി വരുന്ന സാമ്പത്തിക വെല്ലുവിളികൾ എന്നിവയെല്ലാം ധവളപത്രത്തിലൂടെ വ്യക്തമായി മനസ്സിലാക്കാൻ സാധിക്കും.

പൊതുജനങ്ങൾക്ക് സർക്കാരിന്റെ സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് കൃത്യമായ ധാരണ നൽകാനും അതിന്മേൽ ആരോഗ്യകരമായ ചർച്ചകൾ നടത്താനും ഈ റിപ്പോർട്ട് വഴിയൊരുക്കുന്നു. വികസന പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാനും പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നടപ്പിലാക്കാനും ഖജനാവിൽ ആവശ്യത്തിന് പണമുണ്ടോ എന്ന് പുതിയ സർക്കാരിന് വ്യക്തത ലഭിക്കുന്നതിനും, അത് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനും ധവളപത്രം സഹായിക്കുന്നു.

കേരള ചരിത്രത്തിൽ ഇതുവരെ നാല് ധവളപത്രങ്ങൾ

സാധാരണയായി ഒരു പുതിയ സർക്കാർ അധികാരമേൽക്കുമ്പോഴാണ് തൊട്ടുമുൻപത്തെ സർക്കാരിന്റെ സാമ്പത്തിക മാനേജ്‌മെന്റ് വിലയിരുത്തുന്നതിനായി ധവളപത്രങ്ങൾ പുറത്തിറക്കാറുള്ളത്. കേരളത്തിന്റെ ചരിത്രത്തിൽ ഇതുവരെ നാല് തവണയാണ് ഇത്തരത്തിൽ ധവളപത്രം തയ്യാറാക്കിയിട്ടുള്ളത്. കേരള സംസ്ഥാന ചരിത്രത്തിലെ ആദ്യത്തെ ധവളപത്രം പുറത്തിറങ്ങുന്നത് 1987-ലാണ്. അന്ന് ഇ.കെ. നായനാർ മന്ത്രിസഭ അധികാരമേറ്റതിനെ തുടർന്ന് ധനമന്ത്രിയായിരുന്ന വിശ്വനാഥ മേനോനാണ് ഈ ധവളപത്രം നിയമസഭയിൽ അവതരിപ്പിച്ചത്.

English Summary

Thomas Isaac alleged that the opposition’s white paper on Kerala’s finances was generated using artificial intelligence, which illegally leaked confidential finance department data to the public domain. He criticized the report for containing major factual errors and distorted economic figures, stating that the reliance on limited RBI data completely omitted local body allocations.

Follow Us