Malappuram Accident: മലപ്പുറത്ത് കാർ ലോറിയിൽ ഇടിച്ച് ദമ്പതികൾ ഉൾപ്പെടെ മൂന്നുപേർക്ക് ദാരുണാന്ത്യം
Malappuram Accident Couple Dies:ഷഹീദ് അദ്ദേഹത്തിന്റെ ഭാര്യ ഷാഹീന ബന്ധു ജഹാന എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ ഉണ്ടായ കനത്ത മഴയിലാണ് സംഭവം ഉണ്ടായത്.കാലിക്കറ്റ് സർവ്വകലാശാലയ്ക്ക് സമീപമാണ് അപകടം സംഭവിച്ചത്. കനത്ത മഴയിൽ നിയന്ത്രണം വിട്ട് കാറിൽ ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു............
മലപ്പുറം: തേഞ്ഞിപ്പാലത്ത് വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു. ദേശീയപാത 66 ലാണ് അപകടമുണ്ടായത്. നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് കാർ വന്ന് ഇടിച്ചാണ് അപകടം ഉണ്ടായത്. സംഭവത്തിൽ തൃശ്ശൂർ സ്വദേശികളായ ദമ്പതികളും ഇവരുടെ ബന്ധവുമാണ് മരിച്ചത്.
ഷഹീദ് അദ്ദേഹത്തിന്റെ ഭാര്യ ഷാഹീന ബന്ധു ജഹാന എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ ഉണ്ടായ കനത്ത മഴയിലാണ് സംഭവം ഉണ്ടായത്.കാലിക്കറ്റ് സർവ്വകലാശാലയ്ക്ക് സമീപമാണ് അപകടം സംഭവിച്ചത്. കനത്ത മഴയിൽ നിയന്ത്രണം വിട്ട് കാറിൽ ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
വാഹനം വെട്ടിപ്പൊളിച്ചാണ് ഉള്ളിലുള്ളവരെ പുറത്തെടുത്തത്
കനത്ത മഴയെ തുടർന്ന് രക്ഷാപ്രവർത്തനവും ദുഷ്കരമായിരുന്നു. വാഹനം വെട്ടിപ്പൊളിച്ചാണ് ഉള്ളിലുള്ളവരെ പുറത്തെടുത്തതെന്നും റിപ്പോർട്ട്. ഇവരെ ഉടനെ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. അതേസമയം അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു.
വയനാട്ടിലേക്ക് പോകുന്നവർ ശ്രദ്ധിക്കുക; കനത്ത മഴയെ തുടർന്ന് ഗതാഗത നിയന്ത്രണം
വയനാട് ജില്ലയിലേക്ക് പോകുന്നവർ ശ്രദ്ധിക്കുക. മേഖലയിൽ മഴ കനക്കുന്ന സാഹചര്യത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. താമരശ്ശേരി ചുരത്തിൽ അതായത് ദേശീയപാത 766 ലാണ് വാഹനങ്ങൾക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. വലിയ മൾട്ടി ആക്സിൽ വാഹനങ്ങളുടെയും ഹെവി ഗുഡ്സ് വാഹനങ്ങളുടെയും ലോറികളുടെയും യാത്രയ്ക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ട ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
അപകടങ്ങൾ ഒഴിവാക്കുന്നതിലൂടെ യാത്രക്കാരുടെ സുരക്ഷ കൂടി ഉറപ്പാക്കുന്നതിനാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. രാവിലെ ആറുമണി മുതൽ രാത്രി 8 മണി വരെയാണ് നിയന്ത്രണം. മഴക്കാലം അവസാനിക്കുന്നത് വരെയോ അല്ലെങ്കിൽ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെയോ നിരോധനം തുടരുമെന്നും അധികൃതർ വ്യക്തമാക്കി.
അതേസമയം കെഎസ്ആർടിസി ബസ്സുകൾ സ്വകാര്യ കാറുകളും ജീപ്പുകളും ടാക്സികളും ഉൾപ്പെടെ ലൈറ്റ് മോട്ടോർ വാഹനങ്ങൾ ആംബുലൻസുകൾ ആരോഗ്യ അടിയന്തര സാഹചര്യങ്ങളുമായി ബന്ധപ്പെട്ട മറ്റു വാഹനങ്ങൾ ഉൾപ്പെടെയുള്ളവയും ആവശ്യസേവന വാഹനങ്ങളും ചുരത്തിലൂടെ കടത്തിവിടുന്നത് ആയിരിക്കും എന്നും വ്യക്തമാക്കി.
പോലീസ് ഫയർഫോഴ്സ് സിവിൽ ഡിഫൻസ് ദുരന്ത പ്രതികരണ വിഭാഗങ്ങൾ, സൈന്യം, അർദ്ധസൈനിക വിഭാഗങ്ങൾ തുടങ്ങിയവയും നിയന്ത്രണം ബാധകമായിരിക്കില്ലെന്നും കളക്ടർ വ്യക്തമാക്കി. അതേസമയം നിയന്ത്രണം ലംഘിച്ച് ചുരത്തിലൂടെ വാഹനങ്ങളുമായി പോകുന്നവർക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കർശനമായ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. സാഹചര്യങ്ങളെ കണക്കിലെടുത്തുകൊണ്ട് തക്കസമയത്ത് നിയന്ത്രണങ്ങളിൽ മാറ്റം വരുത്തും എന്നും ജില്ലാ കളക്ടർ വ്യക്തമാക്കി.
ENGLISH SUMMARY
Three people died in a road accident in Thenjipalam in Malappuram. The accident took place on National Highway 66. The accident occurred when a car hit a parked lorry. The deceased were a couple from Thrissur and their relative.The deceased were identified as Shaheed, his wife Shaheena and their relative Jahana. The incident took place during heavy rains this morning.