കടബാധ്യതകളിൽ നിന്ന് ബിസിനസ് സാമ്രാജ്യത്തിലേക്ക്; രാജ്മോഹൻ പിള്ളയുടെ പോരാട്ടവഴി

Beta Group Chairman J Rajmohan Pillai’s Inspiring Journey From Debt to Success: ആഗോള ബിസിനസുകാരനും എഴുത്തുകാരനുമായ രാജ്‌മോഹന്‍ പിള്ള ഇന്ന് 2 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ബീറ്റ ഗ്രൂപ്പിന്റെ ചെയര്‍മാനാണ്. കശുവണ്ടി ഉല്‍പ്പന്നങ്ങള്‍, ഭക്ഷ്യസംസ്‌കരണം, ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്ക് പുറമെ ലോജിസ്റ്റിക്‌സ്, വിനോദം, മെന്ററിങ്, ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ധനസഹായം തുടങ്ങി വിവിധ മേഖലകളില്‍ അദ്ദേഹത്തിന്റെ ബിസിനസ് വ്യാപിച്ചുകിടക്കുന്നു.

കടബാധ്യതകളിൽ നിന്ന് ബിസിനസ് സാമ്രാജ്യത്തിലേക്ക്; രാജ്മോഹൻ പിള്ളയുടെ പോരാട്ടവഴി

രാജ്‌മോഹന്‍ പിള്ള

Published: 

26 Aug 2026 | 02:11 PM

ലോകത്തെ കീഴടക്കുന്നത് കഴിവുകൊണ്ടു മാത്രമല്ല, പ്രതിസന്ധികള്‍ക്ക് മുന്നില്‍ തളരാത്ത മനക്കരുത്തുകൊണ്ടുകൂടിയാണെന്ന് തെളിയിച്ച വ്യക്തിയാണ് ജെ രാജ്‌മോഹന്‍ പിള്ള. ജീവിതം വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നെങ്കിലും സാഹചര്യങ്ങള്‍ക്ക് മുന്നില്‍ കീഴടങ്ങാന്‍ അദ്ദേഹം തയാറായില്ല. ഓരോ പ്രതിസന്ധിയെയും നേരിട്ട് സ്വന്തം വിധി മാറ്റിയെഴുതിയ ജീവിതമാണ് അദ്ദേഹത്തിന്റേത്.

ആഗോള ബിസിനസുകാരനും എഴുത്തുകാരനുമായ രാജ്‌മോഹന്‍ പിള്ള ഇന്ന് 2 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ബീറ്റ ഗ്രൂപ്പിന്റെ ചെയര്‍മാനാണ്. കശുവണ്ടി ഉല്‍പ്പന്നങ്ങള്‍, ഭക്ഷ്യസംസ്‌കരണം, ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്ക് പുറമെ ലോജിസ്റ്റിക്‌സ്, വിനോദം, മെന്ററിങ്, ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ധനസഹായം തുടങ്ങി വിവിധ മേഖലകളില്‍ അദ്ദേഹത്തിന്റെ ബിസിനസ് വ്യാപിച്ചുകിടക്കുന്നു.

എന്നാല്‍ ജീവിതത്തിന്റെ തുടക്കം അദ്ദേഹത്തിന് ഇത്ര എളുപ്പമായിരുന്നില്ല. ഒന്നാം വര്‍ഷ ബികോം വിദ്യാര്‍ഥിയായിരിക്കെ പിതാവ് മരിച്ചതോടെ രാജ്‌മോഹന്റെ ജീവിതം അപ്രതീക്ഷിത വഴിത്തിരിവിലെത്തി. ഒരു കാലത്ത് വളര്‍ന്നുകൊണ്ടിരുന്ന കുടുംബ ബിസിനസ് തകര്‍ച്ചയുടെ വക്കിലെത്തി. നിയമപ്രശ്‌നങ്ങളും അനിശ്ചിതത്വവും ബിസിനസിനോടൊപ്പം ഉണ്ടായിരുന്നു. ഏകദേശം മൂന്ന് കോടി രൂപയുടെ സാമ്പത്തിക ബാധ്യതകള്‍ നിലനിന്നപ്പോള്‍ നാല് കോടി രൂപയുടെ ആസ്തികള്‍ സ്റ്റാള്‍സ്റ്റില്‍ അകപ്പെട്ടു. 175 നിയമക്കേസുകള്‍ കൂടി നേരിടേണ്ട സാഹചര്യമുണ്ടായി. തൊഴിലാളികള്‍ക്ക് ശമ്പളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്തവും അദ്ദേഹത്തിന്റെ ചുമലിലായി.

ബിസിനസില്‍ വലിയ പരിചയമോ മുന്നോട്ടുള്ള വ്യക്തമായ വഴിയോ ഇല്ലാതിരുന്ന രാജ്‌മോഹന് ഇത് വലിയ വെല്ലുവിളിയായിരുന്നു. ബാങ്കുകളും കടം നല്‍കുന്നവരും പണം തിരിച്ചുപിടിക്കാന്‍ സമ്മര്‍ദം ചെലുത്തി. ഒരു ഘട്ടത്തില്‍ പലിശയായി വര്‍ഷം 55 ലക്ഷം രൂപ വരെ നല്‍കേണ്ടി വന്നിരുന്നു. എന്നാല്‍ ബിസിനസ് ഉപേക്ഷിച്ച് മാറിനില്‍ക്കുന്നതിന് പകരം ഓരോ ബാധ്യതയും ഒന്നൊന്നായി തീര്‍ത്ത് മുന്നോട്ട് പോകാനാണ് അദ്ദേഹം തീരുമാനിച്ചത്.

പ്രതിസന്ധിയില്‍ മുന്നോട്ട്

സാമ്പത്തിക പ്രതിസന്ധി പലരെയും ബിസിനസില്‍ നിന്ന് പിന്മാറാന്‍ പ്രേരിപ്പിക്കാം. എന്നാല്‍ രാജ്‌മോഹന്‍ പിള്ള തിരഞ്ഞെടുത്ത വഴി വ്യത്യസ്തമായിരുന്നു. ബിസിനസ് ഉപേക്ഷിക്കാതെ അതിനെ പുനര്‍നിര്‍മിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. കടബാധ്യതകള്‍ തീര്‍ക്കുന്നതിനൊപ്പം ബിസിനസിനെ വീണ്ടും വളര്‍ച്ചയുടെ പാതയിലെത്തിക്കുകയായിരുന്നു ലക്ഷ്യം.

കുടുംബ പ്രതിസന്ധികളും വ്യക്തിപരമായ വെല്ലുവിളികളും ഈ യാത്രയില്‍ അദ്ദേഹത്തെ പിന്തുടര്‍ന്നു. ഡിസ്ലെക്‌സിയ ഉള്‍പ്പെടെയുള്ള ബുദ്ധിമുട്ടുകളെ മറികടന്നാണ് അദ്ദേഹം മുന്നോട്ട് പോയത്. ഓരോ തിരിച്ചടിയും അവസാനമല്ലെന്നും വീണ്ടും തുടങ്ങാനുള്ള അവസരമാണെന്നും അദ്ദേഹം തന്റെ ജീവിതത്തിലൂടെ തെളിയിച്ചു.

അമ്മ നല്‍കിയ കരുത്ത്

ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ കാലഘട്ടങ്ങളില്‍ കുടുംബത്തിന്റെ പിന്തുണയും പ്രചോദനവും അദ്ദേഹത്തിന് വലിയ കരുത്തായി. വര്‍ഷങ്ങളായി കുടുംബം കെട്ടിപ്പടുത്ത വിശ്വാസ്യതയും പാരമ്പര്യവും സംരക്ഷിക്കണമെന്ന ഉത്തരവാദിത്തബോധം അദ്ദേഹത്തെ മുന്നോട്ട് നയിച്ചു.

Also Read: Change In Sugar Import Rules : അസംസ്കൃത പഞ്ചസാരയുടെ ഇറക്കുമതി വ്യവസ്ഥകളിൽ ഭേദഗതി വരുത്തി കേന്ദ്രം, വിൽപനയ്ക്ക് രണ്ട് മാസം സമയം

ബീറ്റ ഗ്രൂപ്പിന്റെ വളര്‍ച്ച

കാലക്രമേണ ബീറ്റ ഗ്രൂപ്പിനെ വിവിധ മേഖലകളിലേക്ക് വ്യാപിപ്പിക്കാന്‍ രാജ്‌മോഹന്‍ പിള്ളയ്ക്ക് സാധിച്ചു. കശുവണ്ടിയും ഭക്ഷ്യ ഉല്‍പ്പന്നങ്ങളും ആയിരുന്നു ഗ്രൂപ്പിന്റെ പ്രധാന ബിസിനസ് മേഖലകളില്‍ ഒന്ന്. പിന്നീട് നട്ട്സ്, ഡ്രൈ ഫ്രൂട്ട്സ്, പാനീയങ്ങള്‍, ലോജിസ്റ്റിക്‌സ്, കണ്‍സല്‍ട്ടിങ് തുടങ്ങിയ മേഖലകളിലേക്കും ബിസിനസ് വ്യാപിച്ചു.

രാജ്‌മോഹന്‍ പിള്ളയുടെ നേതൃത്വത്തില്‍ ബീറ്റ ഗ്രൂപ്പ് ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന വൈവിധ്യമാര്‍ന്ന ബിസിനസ് ഗ്രൂപ്പായി വളര്‍ന്നു. ഇന്ത്യന്‍ സംരംഭകര്‍ക്ക് മെന്ററിങ്ങും ആഗോള വിപണിയിലേക്ക് എത്താനുള്ള പിന്തുണ നല്‍കുന്നതിലും അദ്ദേഹം ശ്രദ്ധ ചെലുത്തിയിട്ടുണ്ട്.

യുവ സംരംഭകര്‍ക്ക് പ്രചോദനം

ബിസിനസില്‍ വിജയം എന്നത് ലാഭക്കണക്കുകള്‍ മാത്രമല്ലെന്ന് രാജ്‌മോഹന്‍ പിള്ളയുടെ ജീവിതം ഓര്‍മിപ്പിക്കുന്നു. ഒരു സ്ഥാപനത്തെ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റാനുള്ള ക്ഷമയും ഉത്തരവാദിത്തബോധവും ദീര്‍ഘവീക്ഷണവുമാണ് യഥാര്‍ഥ നേതൃത്വത്തിന്റെ കരുത്ത്.

പ്രതിസന്ധികള്‍ എത്ര വലുതായാലും കൈവിടാതെ മുന്നോട്ട് പോയാല്‍ ജീവിതത്തിന്റെ ദിശ മാറ്റാന്‍ കഴിയുമെന്നതാണ് അദ്ദേഹത്തിന്റെ ജീവിതം നല്‍കുന്ന ഏറ്റവും വലിയ സന്ദേശം. കടബാധ്യതകളുടെയും നിയമക്കുരുക്കുകളുടെയും സമ്മര്‍ദത്തില്‍ നിന്ന് ബിസിനസ് ലോകത്ത് സ്വന്തം ഇടം കണ്ടെത്തിയ രാജ്‌മോഹന്‍ പിള്ളയുടെ യാത്ര, സ്വന്തം വിധി സ്വയം മാറ്റിയെഴുതാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രചോദനമാണ്.

English Summary

J Rajmohan Pillai’s journey from financial struggles and debt to building the Beta Group into a successful business empire is an inspiring story of resilience. Despite facing major challenges, he persevered and rebuilt his business step by step. His remarkable journey continues to inspire aspiring entrepreneurs.

Loading...
Unable to load recommendations.
Follow Us
വീട്ടിൽ മണിപ്ലാന്റ് ഉണ്ടെങ്കിൽ പാമ്പ് വരും!
ദിവസവും നടന്നിട്ടും റിസൾട്ട് കിട്ടുന്നില്ലേ? മാറ്റാം ഈ ശീലങ്ങൾ !
കറികളിൽ ഏതെല്ലാം ഫ്രിഡ്ജിൽ വയ്ക്കാം; ഇവ അരുത്
ഖലീഫയെക്കാൾ ബഹുദൂരം മുന്നിൽ ബത്ലഹേം കുടുംബ യൂണിറ്റ്
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി