Change In Sugar Import Rules : അസംസ്കൃത പഞ്ചസാരയുടെ ഇറക്കുമതി വ്യവസ്ഥകളിൽ ഭേദഗതി വരുത്തി കേന്ദ്രം, വിൽപനയ്ക്ക് രണ്ട് മാസം സമയം
Change In Sugar Import Rules : അസംസ്‌കൃത പഞ്ചസാര ഇറക്കുമതി ചെയ്യുന്നതിനുള്ള ചട്ടങ്ങളിൽ ഭേദഗതിയുമായി സർക്കാർ. പുതിയ ഭേദഗതി അനുസരിച്ച് 'ബിൽ ഓഫ് എൻട്രി' സമർപ്പിക്കുന്ന തീയതി മുതൽ രണ്ട് മാസത്തിനുള്ളിൽ ഇറക്കുമതിക്കാർക്ക് അസംസ്‌കൃത പഞ്ചസാര ശുദ്ധീകരിച്ച പഞ്ചസാരയാക്കി മാറ്റി ഇന്ത്യയിൽ വിൽക്കാൻ അനുവാദമുണ്ട്.
ഡൽഹി : അസംസ്‌കൃത പഞ്ചസാര ഇറക്കുമതി ചെയ്യുന്നതിനുള്ള ചട്ടങ്ങളിൽ ഭേദഗതിയുമായി സർക്കാർ. പുതിയ ഭേദഗതി അനുസരിച്ച് ‘ബിൽ ഓഫ് എൻട്രി’ സമർപ്പിക്കുന്ന തീയതി മുതൽ രണ്ട് മാസത്തിനുള്ളിൽ ഇറക്കുമതിക്കാർക്ക് അസംസ്‌കൃത പഞ്ചസാര ശുദ്ധീകരിച്ച പഞ്ചസാരയാക്കി മാറ്റി ഇന്ത്യയിൽ വിൽക്കാൻ അനുവാദമുണ്ട്. ഭേദഗതി വരുത്തിയ വ്യവസ്ഥ പ്രകാരം, ടിആർക്യൂ ( താരിഫ് റേറ്റ് ക്വാട്ട) വഴി ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത പഞ്ചസാര, ഇറക്കുമതിക്ക് ശേഷം ന്യായമായ സമയത്തിനുള്ളിൽ വെളുത്ത പഞ്ചസാരയായോ ശുദ്ധീകരിച്ച പഞ്ചസാരയായോ സംസ്കരിക്കേണ്ടതുണ്ട്. എന്നാൽ, ‘ബിൽ ഓഫ് എൻട്രി’സമർപ്പിക്കുന്ന തീയതി മുതൽ രണ്ട് മാസത്തിനുള്ളിൽ തന്നെ ഇറക്കുമതിക്കാരൻ ഈ പ്രക്രിയ പൂർത്തിയാക്കി, ശുദ്ധീകരിച്ച പഞ്ചസാര ആഭ്യന്തര വിപണിയിൽ വിൽക്കണം എന്നാണ് പുതിയ ഭേദഗതി.
2026 ഒക്ടോബർ 31-നകം അസംസ്‌കൃത പഞ്ചസാര സംസ്കരിച്ച് ആഭ്യന്തര വിപണിയിൽ വിൽപ്പനയ്‌ക്കെത്തിക്കണമെന്ന് ഉറപ്പാക്കണമെന്നായിരുന്നു മുൻപുണ്ടായിരുന്ന വ്യവസ്ഥ. ഓഗസ്റ്റ് 20-ലെ പൊതു അറിയിപ്പിലെ മറ്റ് നിബന്ധനകളിലൊന്നും മാറ്റമുണ്ടാകില്ലെന്ന് ഡിജിഎഫ്ടി (ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് ) അറിയിച്ചു. വിദേശ വ്യാപാര നയം 2015-2020-ലെ 1.03, 2.04 നിയമ പ്രകാരം ഡിജിഎഫ്ടിക്ക് ലഭിച്ച അധികാരം ഉപയോഗിച്ചാണ് ഈ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.
Also Read : കുട്ടികൾക്കുള്ള കഫ് സിറപ്പുകൾക്ക് കർശന നിയന്ത്രണവുമായി കേന്ദ്രം; മാതാപിതാക്കൾ അറിയേണ്ട കാര്യങ്ങൾ!
ആഭ്യന്തര വിപണിയിൽ പഞ്ചസാരയുടെ വില വർധിച്ച സാഹചര്യത്തിലാണ് പുതിയ മാറ്റം കൊണ്ടുവന്നിരിക്കുന്നത്. രാജ്യത്ത് നിലവിൽ പഞ്ചസാരയ്ക്ക് ക്ഷാമമില്ലെന്നും വരും ദിവസങ്ങളിൽ ചില്ലറ വിപണിയിലെ വില കുറയാൻ സാധ്യതയുണ്ടെന്നും ഇന്ത്യൻ ഷുഗർ ആൻഡ് ബയോ-എനർജി മാനുഫാക്ചറേഴ്സ് അസോസിയേഷൻ തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു. വ്യാപാരികളും വൻതോതിൽ പഞ്ചസാര ഉപയോഗിക്കുന്നവരും നടത്തിയ ഊഹക്കച്ചവടവും, പ്രതീക്ഷിച്ചതിലും കുറഞ്ഞ ഉൽപ്പാദനം ഉണ്ടായതുമാണ് എന്നിവയാണ് വില വർധനവിന് കാരണമായതെന്ന് അസോസിയേഷൻ പ്രസിഡന്റ് നീരജ് ഷിർഗാവോക്കർ പ്രതികരിച്ചു.
സർക്കാർ കണക്കുകൾ പ്രകാരം തിങ്കളാഴ്ച പഞ്ചസാരയുടെ ശരാശരി ചില്ലറ വില നിലവാരം കിലോയ്ക്ക് 63.05 രൂപയായിരുന്നു. ഒരു മാസം മുമ്പ് ഇത് കിലോയ്ക്ക് 48.73 രൂപയായിരുന്നു. അതായത് ഏകദേശം 29 ശതമാനത്തിന്റെ വർദ്ധനവാണ് വന്നിരിക്കുന്നത്.
English Summary
The government has amended the regulations for importing raw sugar. Under the new amendment, importers are permitted to process the raw sugar into refined sugar and sell it in India within two months from the date of filing the Bill of Entry.