Jim Santhosh Murder Case: എന്താണ് ജിം സന്തോഷ് വധക്കേസില്‍ സംഭവിച്ചത്? യഥാര്‍ഥ പ്രതിയാര്?

What Happened in the Jim Santhosh Murder Case: കേസിലെ ഒന്നാം പ്രതിയാണ് അലുവ അതുല്‍. ഓച്ചിറ സ്വദേശിയായ പങ്കജ് മേനോന്‍ നല്‍കിയ ക്വട്ടേഷനെ തുടര്‍ന്നാണ് സംഘം കൊലപാതകം നടത്തിയത്. പങ്കജിനെ കൊലപ്പെടുത്താന്‍ നേരത്തെ സന്തോഷ് ശ്രമിച്ചിരുന്നു.

Jim Santhosh Murder Case: എന്താണ് ജിം സന്തോഷ് വധക്കേസില്‍ സംഭവിച്ചത്? യഥാര്‍ഥ പ്രതിയാര്?

ജിം സന്തോഷ്‌

Updated On: 

14 Mar 2026 | 02:19 PM

കേരളത്തില്‍ ഏറെ കോളിളക്കമുണ്ടാക്കിയ കൊലപാതകങ്ങളില്‍ ഒന്നാണ് ജിം സന്തോഷ് വധക്കേസ്. ആ കേസിലെ ഒന്നാം പ്രതിയെ ഇതാ ഇപ്പോള്‍ വെട്ടിക്കൊലപ്പെടുത്തിയിരിക്കുകയാണ്. അലുവ അതുല്‍ എന്ന് വിളിക്കപ്പെടുന്ന അതുലിനെയാണ് അക്രമിസംഘം കൊലപ്പെടുത്തിയത്. ജാമ്യത്തിലിറങ്ങി പോലീസ് സ്‌റ്റേഷനില്‍ ഒപ്പിട്ട് മടങ്ങും വഴിയായിരുന്നു ആക്രമണം.

ജിം സന്തോഷ് വധം

2025 മാര്‍ച്ച് 27ന് പുലര്‍ച്ചെയാണ് ജിം സന്തോഷ് കൊല്ലപ്പെടുന്നത്. കരുനാഗപ്പള്ളിയിലെ വീട്ടിലെത്തി ആറംഗം ഗുണ്ടാ സംഘം കൊലപ്പെടുത്തുകയായിരുന്നു. സന്തോഷിന്റെ അമ്മയുടെ മുന്നില്‍ ബോംബെറിഞ്ഞും വെട്ടിപ്പരിക്കേല്‍പ്പിച്ചുമായിരുന്നു അതിക്രൂര കൊലപാതകം. സംഭവം നടന്ന് 89ാം ദിവസം കരുനാഗപ്പള്ളി പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

കേസിലെ ഒന്നാം പ്രതിയാണ് അലുവ അതുല്‍. ഓച്ചിറ സ്വദേശിയായ പങ്കജ് മേനോന്‍ നല്‍കിയ ക്വട്ടേഷനെ തുടര്‍ന്നാണ് സംഘം കൊലപാതകം നടത്തിയത്. പങ്കജിനെ കൊലപ്പെടുത്താന്‍ നേരത്തെ സന്തോഷ് ശ്രമിച്ചിരുന്നു, ഇതിലെ വൈരാഗ്യമാണ് കൃത്യത്തിലേക്ക് എത്തിച്ചത്. സംഭവത്തില്‍ അറസ്റ്റിലായ സന്തോഷം കൊലപാതകം നടക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പാണ് പുറത്തിറങ്ങിയത്.

Also Read: Jim Santhosh Murder Case: ‘കൃത്യമായ ആസൂത്രണം, ജാമ്യത്തിൽ ഇറങ്ങിയതിന് പിന്നാലെ കൊന്നു’; ജിം സന്തോഷ് കൊലപാതകത്തിന് പിന്നിൽ ക്വട്ടേഷനെന്ന് മുഖ്യപ്രതി അലുവ അതുൽ

വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷം വീടിന് നേരെ തോട്ടയെറിഞ്ഞ് കതക് തകര്‍ത്തായിരുന്നു ഗുണ്ടാസംഘം അകത്ത് കടന്നത്. കൊലപാതകത്തിന് ശേഷം പ്രതികള്‍ ഒളിച്ച വീട്ടില്‍ നിന്ന് പോലീസ് നാടന്‍ ബോംബ് കണ്ടെടുത്തിരുന്നു. ബോംബ് സ്‌ക്വാഡ് എത്തി ഇത് നിര്‍വീര്യമാക്കി.

Loading...
Unable to load recommendations.
Follow Us
Related Stories
ഭണ്ഡാരം കുത്തിത്തുറക്കാൻ നോക്കിയിട്ട് പറ്റിയില്ല! കണ്ണൂരിൽ 14 കാരൻ 3 ചാക്ക് തേങ്ങ മോഷ്ടിച്ചു
ഓർഡർ ചെയ്തത് എൽ.ഇ.ഡി ബൾബ്; കിട്ടിയത് മദ്യക്കുപ്പിയിലാക്കിയ മനുഷ്യമൂത്രം, സംഭവം പത്തനംതിട്ടയിൽ
തിരുവനന്തപുരത്ത് കുഴഞ്ഞുവീണ യുവാവും ആംബുലൻസിൽ കയറ്റാൻ സഹായിച്ച അയൽവാസിയും മരിച്ചു
CM Vijay: അവസാന നിമിഷം, തമിഴ്നാട് മുഖ്യമന്ത്രി വിജയിയുടെ കേരള സന്ദർശനം റദ്ദാക്കി, കാരണമിത്
CMRL – Exalogic Case: സിഎംആർഎൽ എക്സാലോജിക്ക് കേസിൽ പിണറായി വിജയൻ സുപ്രീം കോടതിയിൽ! വിജിലൻസ് എഫ്ഐആർ നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യം
Kerala Lottery Result: ഒരു കോടിയടിച്ച ഭാഗ്യക്കുറി നിങ്ങളുടെ പോക്കറ്റിലുണ്ടോ? സുവര്‍ണ കേരളം ലോട്ടറിഫലം പുറത്ത്‌
ഭക്ഷണം കഴിച്ച ഉടൻ ഗ്രീൻ ടീ കുടിക്കാമോ?
ആൻഡമാൻ യാത്ര പ്ലാൻ ചെയ്യുകയാണോ? IRCTC-യുടെ കിടിലൻ പാക്കേജ് ഇതാ!
സ്വര്‍ണാഭരണങ്ങളുടെ തിളക്കം വര്‍ധിപ്പിക്കാന്‍ പരീക്ഷിക്കാവുന്ന വഴികള്‍
160 കിലോ മീറ്റർ മൈലേജ്, കാണാൻ അടിപൊളി ലുക്കും - റിവ‍‍‍‍‍ർ ഇൻഡി
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?