AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Jim Santhosh Murder Case: ‘കൃത്യമായ ആസൂത്രണം, ജാമ്യത്തിൽ ഇറങ്ങിയതിന് പിന്നാലെ കൊന്നു’; ജിം സന്തോഷ് കൊലപാതകത്തിന് പിന്നിൽ ക്വട്ടേഷനെന്ന് മുഖ്യപ്രതി അലുവ അതുൽ

Jim Santhosh Murder Case: മാര്‍ച്ച് 27ന് പുലര്‍ച്ചെയാണ് കരുനാഗപ്പള്ളിയിലെ വീട്ടില്‍ എത്തി ജിം സന്തോഷിനെ ഗുണ്ടാ സംഘം കൊലപ്പെടുത്തിയ്. കാറില്‍ എത്തിയ ആറംഗ സംഘം സന്തോഷിനെ സ്ഫോടക വസ്തു എറിഞ്ഞും വെട്ടിയും അടിച്ചും കൊലപ്പെടുത്തുകയായിരുന്നു.

Jim Santhosh Murder Case: ‘കൃത്യമായ ആസൂത്രണം, ജാമ്യത്തിൽ ഇറങ്ങിയതിന് പിന്നാലെ കൊന്നു’; ജിം സന്തോഷ് കൊലപാതകത്തിന് പിന്നിൽ ക്വട്ടേഷനെന്ന് മുഖ്യപ്രതി അലുവ അതുൽ
ജിം സന്തോഷ്, അലുവ അതുൽ
Nithya Vinu
Nithya Vinu | Published: 18 Apr 2025 | 08:12 AM

കൊല്ലം: കരുനാ​ഗപ്പള്ളി ജിം സന്തോഷ് വധക്കേസിൽ മൊഴി നൽകി മുഖ്യപ്രതി അലുവ അതുൽ. സന്തോഷിനെ കൊലപ്പെടുത്തിയത് ഓച്ചിറ സ്വദേശി പങ്കജ് മേനോന്റെ ക്വട്ടേഷൻ പ്രകാരമാണെന്ന് അലുവ അതുൽ പറഞ്ഞു. കേസിൽ ഒന്നാം പ്രതിയാണ് ഓച്ചിറ സ്വദേശിയായ അലുവ അതുൽ.

തമിഴ്നാട് തിരുവള്ളൂരിൽ ഒളിവിൽ കഴിഞ്ഞ അതുലിനെ ഇന്നലെയാണ് കരുനാഗപ്പള്ളി പൊലീസും ഡാൻസാഫും ചേർന്ന് പിടികൂടിയത്. കൊലപാതകം നടന്ന് 21 ദിവസത്തിന് ശേഷമാണ് പ്രതി പിടിയിലായത്. അതുലും പങ്കജും ഉൾപ്പെടെ ആകെ 13 പേരെയാണ് ജിം സന്തോഷ് വധക്കേസിൽ പൊലീസ് ഇത് വരെ അറസ്റ്റ് ചെയ്തത്.

ALSO READ: പോലീസ് സ്‌റ്റേഷന്‍ ഉപരോധം; രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ കേസെടുത്തു

മാര്‍ച്ച് 27ന് പുലര്‍ച്ചെയാണ് കരുനാഗപ്പള്ളിയിലെ വീട്ടില്‍ എത്തി ജിം സന്തോഷിനെ ഗുണ്ടാ സംഘം കൊലപ്പെടുത്തിയ്. കാറില്‍ എത്തിയ ആറംഗ സംഘം സന്തോഷിനെ സ്ഫോടക വസ്തു എറിഞ്ഞും വെട്ടിയും അടിച്ചും കൊലപ്പെടുത്തുകയായിരുന്നു. നേരത്തെ പങ്കജിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ജയിലിലായിരുന്നു സന്തോഷ്, ജാമ്യത്തിൽ ഇറങ്ങിയതിന് പിന്നാലെയാണ് കൃത്യം നടപ്പിലാക്കിയത്.

അലുവ അതുൽ, രാജീവ്, ഹരി, സോനു, പ്യാരി, സാമുവൽ എന്നിവരായിരുന്നു കൊലയാളി സംഘത്തിൽ ഉണ്ടായിരുന്നത്. പ്രതികളെല്ലാം നിരവധി കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവരാണ്. ആകെ 13 പേരാണ് ഇതുവരെ പൊലീസ് പിടിയിലായത്.