AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

K Achuthan : ചിറ്റൂർ മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ കെ അച്യൂതൻ അന്തരിച്ചു

Chittur Former MLA K Achuthan Passed Away : നിലവിലെ ചിറ്റൂർ എംഎൽഎ ആയ സുമേഷ് അച്യുതൻ്റെ പിതാവാ് കെ അച്യുതൻ. 1996 മുതൽ 20 വർഷം ചിറ്റൂരിൽ എംഎൽഎ ആയിരുന്നു കെ അച്യുതൻ. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.

K Achuthan : ചിറ്റൂർ മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ കെ അച്യൂതൻ അന്തരിച്ചു
K AchuthanImage Credit source: K Achuthan Facebook
Jenish Thomas
Jenish Thomas | Published: 07 Sep 2026 | 01:47 PM

പാലക്കാട് : ചിറ്റൂർ മുൻ എംഎൽഎയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ അച്യുതൻ (73) അന്തരിച്ചു. ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കവെയായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. നിലവിലെ ചിറ്റൂർ എംഎൽഎ ആയ സുമേഷ് അച്യുതൻ്റെ പിതാവാണ് അന്തരിച്ച് കെ അച്യുതൻ.

1996ൽ മുൻ മന്ത്രി കെ കൃഷ്ണൻകുട്ടിയെ പരാജയപ്പെടുത്തികൊണ്ട് കെ അച്യുതൻ നിയമസഭയിലേക്കെത്തുന്നത്. തുടർന്ന് 20 വർഷം ചിറ്റൂരിന് വേണ്ടി അദ്ദേഹം നിയമസഭയിൽ പ്രതിനിധീകരിച്ചു. ചിറ്റൂരിലെ കർഷക കുടുബത്തിൽ ജനിച്ച അദ്ദേഹം വിദ്യാർഥി പ്രസ്ഥാനത്തിലൂടെയാണ് രാഷ്ട്രീയത്തിലേക്കെത്തുന്നത്. ഒപ്പം കാർഷിക മേഖലയിൽ പ്രവർത്തിച്ച് രാഷ്ട്രീയത്തിൽ സജീവമാകുകയായിരുന്നു കെ അച്യുതൻ.

ALSO READ : Ramya Haridas: ചിറയൻകീഴിലെ കൂട്ടയടിയിൽ രമ്യക്കെതിരെ നടപടിയില്ല; കെസി വേണുഗോപാലിനെ കണ്ട് എംഎൽഎ

തത്തമംഗലം സർവീസ് സഹകരണ ബാങ്കിൻ്റെ പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട ആദ്ദേഹം പിന്നീട് ചിറ്റൂർ-തത്തമംഗലം നഗരസഭയുടെ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. തുടർന്നാണ് 1996ൽ നിയമസഭയിലേക്കെത്തുന്നത്. 2016ൽ ഉമ്മൻ ചാണ്ടി സർക്കരിൻ്റെ ക്യാബിനെറ്റിലേക്ക് കെ അച്യുതൻ്റെ പേര് നിർദ്ദേശിക്കപ്പെട്ടിരുന്നു.എന്നാൽ അത് വേണ്ടെന്ന് വെക്കുകയായിരുന്നു അന്നത്തെ റിപ്പോർട്ടുകൾ. സി. കെ സുധ ആണ് ഭാര്യ. ചിറ്റൂർ എംഎൽഎ സുമേഷ് അച്യുതിനും ഹൈക്കോടതി അഭിഭാഷക എ ഷീബയുമാണ് മക്കൾ.

ഇടുക്കി മുൻ എംഎൽഎ ജോസ് കുറ്റ്യാനി അന്തരിച്ചു

മുതിർന്ന് കോൺഗ്രസ് നേതാവും ഇടുക്കി എംഎൽഎയുമായിരുന്ന ജോസ് കുറ്റ്യാനി അന്തരിച്ചു. 87 വയസായിരുന്നു. ഇടുക്കി ജില്ല രൂപീകരിച്ചതിന് ശേഷമുള്ള ആദ്യ ഡിസിസി അധ്യക്ഷനായിരുന്നു ജോസ് കുറ്റ്യാനി. 1980ലും 1982ലുമാണ് അദ്ദേഹം ഇടുക്കിയെ പ്രതിനിധീകരിച്ച് നിയമസഭയിലേക്കെത്തിയത്.

English Summary

Former Chittur MLA And Senior Congress Leader K Achutan Passed Away Due To Age Releated Illness. He Served As Chittur MLA For 20 Years From Back 1996 to 2016.

Follow Us