AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

K C Venugopal: എംഎൽഎ അല്ലാത്തവർ മുഖ്യമന്ത്രിയാകുമോ? കെ സി യുടെ പ്രതികരണം ഇങ്ങനെ

K C Venugopal: യുഡിഎഫ് അധികാരത്തിൽ വരികയാണെങ്കിൽ വിജയിച്ച എംഎൽഎമാരിൽ നിന്നാണോ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുക എന്ന ചോദ്യത്തിനാണ്. ഇത്തരം ചോദ്യങ്ങളിൽ ഒന്നും താൻ വീഴില്ലെന്ന് രീതിയിൽ മാധ്യമ പ്രവർത്തകരോട് അദ്ദേഹം പ്രതികരിച്ചത്.കൂടാതെ സീറ്റ് കിട്ടുന്നവർക്ക് മാത്രമല്ല പാർട്ടിയുടെ പരിഗണന നൽകുകയെന്നും കെസി വേണുഗോപാൽ വ്യക്തമാക്കി....

K C Venugopal: എംഎൽഎ അല്ലാത്തവർ മുഖ്യമന്ത്രിയാകുമോ? കെ സി യുടെ പ്രതികരണം ഇങ്ങനെ
Kc VenugopalImage Credit source: Facebook
Ashli C
Ashli C | Published: 22 Mar 2026 | 02:00 PM

യുഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ ഉത്തരം നൽകാതെ കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ. യുഡിഎഫ് അധികാരത്തിൽ വരികയാണെങ്കിൽ വിജയിച്ച എംഎൽഎമാരിൽ നിന്നാണോ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുക എന്ന ചോദ്യത്തിനാണ്. ഇത്തരം ചോദ്യങ്ങളിൽ ഒന്നും താൻ വീഴില്ലെന്ന് രീതിയിൽ മാധ്യമ പ്രവർത്തകരോട് അദ്ദേഹം പ്രതികരിച്ചത്.

കൂടാതെ സീറ്റ് കിട്ടുന്നവർക്ക് മാത്രമല്ല പാർട്ടിയുടെ പരിഗണന നൽകുകയെന്നും കെസി വേണുഗോപാൽ വ്യക്തമാക്കി. സീറ്റിന് അർഹത ഉണ്ടായിരുന്നിട്ടു കൂടി സീറ്റ് ലഭിക്കാതെ പോയ പ്രവർത്തകരെ എല്ലാം സർക്കാർ വരികയാണെങ്കിൽ മുൻഗണന നൽകുമെന്നും കെസി വേണുഗോപാൽ പറഞ്ഞു.

ALSO READ:ഏറ്റവും വലിയ നുണയൻ എം.വി ഗോവിന്ദൻ, നൂലിൽ കെട്ടിയിറക്കിയ കച്ചവടക്കാരൻ ഉപദേശിക്കണ്ട; വി ഡി സതീശൻ

അതേസമയം പരസ്പരം ഇടഞ്ഞ് എം വി ഗോവിന്ദനും വി ഡി സതീശനും. കേരളത്തിലെ ഏറ്റവും വലിയ നുണയൻ സിപിഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ ആണെന്നായിരുന്നു വി ഡി സതീശന്റെ പ്രതികരണം. എന്നാൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ ദിവസം എട്ടും ഒമ്പതും നുണകൾ പറയുന്ന ആളെന്നും നുണയ്ക്ക് നോബൽ നേടാൻ പരിശ്രമിക്കുന്ന വിഡി സതീശന് മറുപടി പറയുന്നില്ല എന്നുമാണ് എംവി ഗോവിന്ദന്റെ പ്രതികരണം.

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വച്ച് കെഎസ്‌യു കാർ ആരോഗ്യമന്ത്രി വീണാ ജോർജിനെ കഴുത്ത് ഞെരിച്ചു എന്ന എം വി ഗോവിന്ദന്റെ ആരോപണം കള്ളമാണെന്നും ഇതിനേക്കാൾ വലിയൊരു കള്ളം ആരും പറഞ്ഞിട്ടുണ്ടാവില്ല എന്നും സതീശൻ കുറ്റപ്പെടുത്തി. ഇതിന് പുറമേ പാലക്കാട് ജില്ലയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയുമായി ബന്ധപ്പെട്ട സിപിഎം ബിജെപി എന്നും പ്രതിപക്ഷ നേതാവ് നേരത്തെ ആരോപിച്ചിരുന്നു.

Follow Us