AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kishore Babu: ‘കെ സി വേണുഗോപാൽ അപമാനിച്ചു’; കെ സുധാകരന്റെ വിശ്വസ്തൻ കിഷോർ ബാബു ബിജെപിയിലേക്ക്

2022ൽ കെ സുധാകരനാണ് കിഷോർ ബാബുവിനെ ഇൻഡസ്ട്രിയൽ ചെയർമാനായി നിയമിച്ചത്. കെ സി വേണുഗോപാൽ അപമാനിച്ചുവെന്നാണ് കിഷോർ ബാബു ആരോപിക്കുന്നത്....

Kishore Babu: ‘കെ സി വേണുഗോപാൽ അപമാനിച്ചു’; കെ സുധാകരന്റെ വിശ്വസ്തൻ കിഷോർ ബാബു ബിജെപിയിലേക്ക്
Kishore Babu To Bjp
Ashli C
Ashli C | Published: 05 Feb 2026 | 03:08 PM

കോൺഗ്രസ് നേതാവും കെ സുധാകരന്റെ വിശ്വസ്തനുമായിരുന്ന അഡ്വക്കേറ്റ് കിഷോർ ബാബു ബിജെപിയിലേക്ക്. കെപിസിസി ഇൻഡസ്ട്രിയൽ ചെയർമാനായിരുന്നു. ഇന്നലെവരെ കോൺഗ്രസ് പരിപാടികൾ സജീവമായിരുന്ന കിഷോർ ബാബുവാണ് ഇന്ന് ബിജെപിയിലേക്ക് പോകുവാനായി ഒരുങ്ങുന്നത്.

ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരിൽ നിന്നും ഇന്ന് ബിജെപി അംഗത്വം സ്വീകരിക്കും എന്നാണ് ലഭിക്കുന്ന സൂചന. 2022ൽ കെ സുധാകരനാണ് കിഷോർ ബാബുവിനെ ഇൻഡസ്ട്രിയൽ ചെയർമാനായി നിയമിച്ചത്. കെ സി വേണുഗോപാൽ അപമാനിച്ചുവെന്നാണ് കിഷോർ ബാബു ആരോപിക്കുന്നത്.

അതിനാൽ തന്നെ കോൺഗ്രസ് വിടുന്നതിന് കാരണം കെ സി വേണുഗോപാലാണ് എന്നും കിഷോർ ബാബു പറഞ്ഞു. കഴിഞ്ഞ ആഴ്ച നടന്ന കോൺക്ലെവിൽ യുഡിഎഫ് ചെയർമാനെ ഉദ്ഘാടകനാക്കിയത് ഇഷ്ടപ്പെട്ടില്ല ഇതിന്റെ പേരിൽ പൊതുവേദിയിൽ വച്ച് അപമാനിച്ചു എന്നിങ്ങനെയുള്ള ആരോപണങ്ങളാണ് കിഷോർ ബാബു ഉന്നയിക്കുന്നത്.

കെപിസിസി പ്രസിഡന്റിന് അയച്ച രാജിയിൽ കെസി വേണുഗോപാലിനെതിരായ പരാതി കിഷോർ ബാബു ഉന്നയിച്ചത്. വി ഡി സതീശനെ ക്ഷണിച്ചതിനും കെ സി വേണുഗോപാൽ തന്നെ അപമാനിച്ചു എന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

Follow Us